എണ്ണമയമുള്ള ചർമ്മമാണോ? എങ്കിൽ അബദ്ധത്തിൽ പോലും ഇവ ഉപയോഗിക്കരുത്.. മുഖക്കുരു നിറയും!!
മുഖക്കുരു ഒട്ടുമിക്ക എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ്. എണ്ണമയമുള്ള ചർമ്മമുള്ളവർക്കാണ് പെട്ടെന്ന് മുഖക്കുരു വരാറുള്ളത്. അധിക എണ്ണ വിയർപ്പിനൊപ്പം കൂടിച്ചേരുമ്പോൾ മുഖക്കുരു പെട്ടെന്ന് ഉണ്ടാവാൻ സാധ്യത വളരെയധികമാണ്. അതുകൊണ്ട് തന്നെ എണ്ണമയമുള്ള ചർമ്മം ഉള്ള വ്യക്തികൾ മുഖക്കുരു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില സാധനങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധ കൊടുക്കണം. എന്താണ് അവയെന്ന് നോക്കാം..
വെളിച്ചെണ്ണ: വെളിച്ചെണ്ണയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. എന്നാൽ നിങ്ങളുടെ ചർമ്മം എണ്ണമയമുള്ള ചർമ്മമാണെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് അത്ര നല്ല കാര്യമല്ല. വെളിച്ചെണ്ണ നിങ്ങളുടെ ചർമ്മ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

കാരണം ഇത് സുഷിരങ്ങൾ അടയാനും ബ്ലാക്ക് ഹെഡ്സ് വരാനും കാരണമാകും. മുഖത്ത് വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ഇതിലെ ഫാറ്റി ആസിഡുകൾ നിങ്ങളുടെ ചർമ്മത്തെ കൊഴുപ്പുള്ളതാക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നതാണ്.
ആൽക്കഹോൾ: ചർമ്മ സംരക്ഷണ ഉത്പന്നങ്ങളിൽ പലതരത്തിലുള്ള ആൽക്കഹോളുകളും ഉപയോഗിക്കാറുണ്ട്. അതിൽ ചിലത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നു. മറ്റുള്ള ശുദ്ധീകരിക്കാനാണ്. നിങ്ങളുടേത് എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഇത്തരത്തിൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഉത്പന്നങ്ങൾ ഒഴിവാക്കാം.
കാരണം ആൽക്കഹോൾ അടങ്ങിയ ഉത്പന്നങ്ങൾ പ്രത്യക്ഷത്തിൽ സഹായിക്കും. ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കുകയും ചെയ്യും. എന്നാൽ എണ്ണമയമുള്ള ചർമ്മത്തിന് ഇത് അമിതമായി വരണ്ടതാക്കാനും വീക്കം ഉണ്ടാക്കാനും കാരണമാകും. ഇങ്ങനെയുണ്ടാകുമ്പോൾ നിങ്ങളുടെ ശരീരത്തിലെ സെബാലിയസ് ഗ്രന്ഥികൾ നഷ്ടമായ എണ്ണയ്ക്ക് പകരമായി കൂടുതൽ സെബം ഉത്പാദിപ്പിക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും.
കഠിനമായ സ്‌ക്രബുകൾ: കഠിനമായ സ്ക്രബുകൾ ഒഴിവാക്കണം. സുഷിരങ്ങളിൽ ആഴത്തിലിറങ്ങി, ചർമ്മത്തിൽ നിന്ന് അധിക എണ്ണ, അഴുക്കുകൾ എന്നിവ നീക്കം ചെയ്യുന്നതിനാൽ ചർമത്തിന് എക്സ്ഫോളിയേഷൻ വളരെ നല്ലതാണ്. എന്നാൽ കഠിനമായ സ്ക്രബുകൾ
(പഞ്ചസാര, ഉപ്പ് മുതലായവ അടങ്ങിയത്) ചർമ്മം വരണ്ട് പോകാനുള്ള സാധ്യത കൂട്ടും അതിനാൽ നിങ്ങൾ മൃദുവായ സ്‌ക്രബ് തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.
കഠിനമായ ചേരുവകൾ അടങ്ങിയ സ്‌ക്രബുകൾ എല്ലാ എണ്ണമയമുള്ള ചർമ്മം ഉള്ളവരും ഒഴിവാക്കേണ്ട ഒന്നാണ്, കാരണം ഇത് നിങ്ങളുടെ സുഷിരങ്ങളിൽ കൂടുതൽ എണ്ണ ഉൽപാദനത്തിലേക്ക് നയിക്കുന്നു. അവ ചർമ്മത്തിന്റെ പുറം പാളിയിലെ വിള്ളലുകളിലേക്കും ചർമ്മത്തിൽ പൊട്ടലുകളിലേക്കും വീക്കം വരാനും ഇടയാക്കും.
സുഗന്ധദ്രവ്യങ്ങൾ: സുഗന്ധദ്രവ്യങ്ങളും കൃത്രിമ സുഗന്ധങ്ങൾ സാധാരണയായി ചേർക്കുന്നത് അസുഖകരമായ ഗന്ധം മറയ്ക്കുന്നതിനും ഉൽപ്പന്നത്തെ കൂടുതൽ ആകർഷകമാക്കുന്നതിനും വേണ്ടിയാണ്.
ചർമ്മസംരക്ഷണത്തിൽ പെർഫ്യൂം അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പ്രകോപനം, അലർജി, സെൻസിറ്റിവിറ്റി, മുഖക്കുരു, ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവയ്ക്ക് കാരണം ആയേക്കാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വീര്യമില്ലാത്ത ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications