30 കഴിഞ്ഞോ? ചർമ്മത്തെ പ്രായമാകാതെ പിടിച്ചുകെട്ടാം; സപ്പോട്ട മാത്രം മതി
പ്രകൃതിദത്ത വഴികളിലൂടെ മുഖം തിളങ്ങണോ? എന്നാൽ ധൈര്യമായി സപ്പോട്ട ഉപയോഗിച്ചോളൂ. സപ്പോട്ടയോ എന്ന് കണ്ണ് മിഴിക്കാൻ വരട്ടെ, സപ്പോട്ട രുചികരമായൊരു പഴം മാത്രമല്ല, ആരോഗ്യകരമായ ചർമ്മത്തിന് സഹായിക്കുന്ന ഒരു അത്ഭുത പഴം കൂടിയാണിത്. ഇവയിൽ വിറ്റാമിനുകൾ ആന്റി ഓക്സിഡന്റുകൾ, അവശ്യപോഷകങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മതിന് പുറത്തുനിന്നും അകത്ത് നിന്നും സംരക്ഷണം നൽകാൻ ഇവ സഹായിക്കുന്നു. വിശദമായി നോക്കാം
സപ്പോട്ടയുടെ ഗുണങ്ങൾ
സപ്പോട്ടയിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഖം മൃദുവാകാനും വരണ്ട ചർമ്മത്തെ ചെറുക്കാനും ഇത് സഹായിക്കും. സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് ഈർപ്പം നൽകും.

പ്രായമാകുന്നത് തടയും
ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ഫ്രീ റാഡിക്കലുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും. സ്ഥിരമായി ഉപയോഗിക്കുന്നത് മുഖം മിനുസമാകാനും യുവത്വം നിറഞ്ഞ ചർമ്മത്തിനും സഹായിക്കും.
ചർമ്മത്തിലെ ഇൻഫ്ലമേഷൻ ഇല്ലാതാക്കും
സപ്പോട്ടയ്ക്കും സപ്പോട്ടയുടെ എണ്ണയിലും ആന്റി ഇന്ഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ അസ്വസ്ഥതകളെ ചെറുക്കും.
മുഖത്തിന് തിളക്കം ലഭിക്കാൻ സഹായിക്കും
ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ , സി എന്നിവ കോശാരോഗ്യം മെച്ചപ്പെടുത്തുകയും കൊളാജൻ ഉൽപാദനത്തിന് സഹായിക്കുകയും ചെയ്യും. അതേസമയം ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും മുഖത്തെ മങ്ങൽ തടയുകയും ചെയ്യും. ഇത് ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തെ പുനഃരുജ്ജീവിപ്പിക്കും.
ഇനി എങ്ങനെയാണ് സപ്പോട്ട ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്നത് എന്ന് നോക്കാം
സപ്പോട്ടയും തേനും ചേർത്തുള്ള മാസ്ക്
സപ്പോട്ട നന്നായി ഉടച്ചെടുത്ത ശേഷം അതിലേക്ക് അൽപം തേൻ കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. അതിനുശേഷം ഈ ചേരുവ 15 മുതൽ 20 മിനിറ്റ് വരെ തേച്ചുപിടിപ്പാം. ഇളം ചൂടുവെള്ളത്തിലാണ് ഇവ കഴുകി കളയേണ്ടത്. ഇത് മുഖത്ത് ഈർപ്പം നിലനിർത്താനും സ്വാഭാവിക തിളക്കം ലഭിക്കാനും സഹായിക്കും.
സപ്പോട്ടയും ഓട്മീലും ചേർത്തുള്ള സ്ക്രബ്
ഈ രണ്ട് ചേരുവയും നന്നായി യോജിപ്പിച്ച് മൃദുവായ രീതിയിൽ മുഖത്ത് സ്ക്രബ് ചെയ്ത് കൊടുക്കാം. വൃത്താകൃതിയിലാണ് സ്ക്രബ് ചെയ്യേണ്ടത്. അതിന് ശേഷം കഴുകിക്കളയാം. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മൃദുവും മിനുസവുമാർന്ന ചർമ്മം ലഭിക്കാൻ ഇത് സഹായിക്കും.
പാലും സപ്പോട്ടയും
ഉടച്ചെടുത്ത സപ്പോട്ടയിലേക്ക് മൂന്നോ നാലോ സ്പൂൺ പാൽ ചേർത്ത് യോജിപ്പിക്കണം. അതിനുശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. പ്രത്യേകിച്ച് ചർമ്മത്തിൽ അസ്വസ്ഥത ഉള്ളവർക്ക് ഈ മാസ്ക് തിരഞ്ഞെടുക്കാം. വരണ്ട ചർമ്മം ഉള്ളവർക്ക് ഈ മാസ്ക് വളരെ മികച്ചതാണ്.
സപ്പോട്ട പൾപ്പ് നേരിട്ട് തേക്കാം
ഏകദേശം 15 മിനിറ്റോളം തേച്ച് പിടിപ്പിച്ച് കഴുകാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തിന് ഈർപ്പവും വിറ്റാമിനും ലഭിക്കാൻ സഹായിക്കും.
സപ്പോട്ടയും യോഗേട്ടും
സപ്പോട്ടയും യോഗേർട്ടും ചേർത്തുള്ള മാസ്ക് മുഖത്തിന് തിളക്കം നൽകാൻ സഹായിക്കും. ഇവ രണ്ടും നന്നായി യോജിപ്പിച്ചെടുത്ത് മുഖത്ത് തേക്കാവുന്നതാണ്.
സപ്പോട്ടയും പഞ്ചസാരയും ചേർത്ത സ്ക്രബ്
സപ്പോട്ട നന്നായി ചതച്ചെടുത്തതിന് ശേഷം അതിലേക്ക് പഞ്ചസാര കൂടി ചേർത്തെടുക്കാം. മുഖത്ത് മൃദുവായി മസാജ് ചെയ്യാം . ഇത് മുഖത്തെ മൃതുകോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.
ഡിസ്ക്ലെയിമർ - ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications