മുഖം തിളങ്ങാനും മുഖക്കുരു മാറാനും ഉപ്പ് വെള്ളം മതി; ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം
ഉപ്പുവെള്ളത്തിന് നിങ്ങളുടെ ചർമ്മത്തിന് തിളക്കവും മൃദുലതയും നൽകാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ അത് വിശ്വസിക്കുമോ? സംഭവം സത്യമാണ്. നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കം നൽകാനും പോഷിപ്പിക്കാനും ഉപ്പ് വെള്ളത്തിന് കഴിയുമെന്നാണ് പറയുന്നത്. ഉപ്പുവെള്ളത്തിൽ മുഖം കഴുകുന്നതിന്റെ അത്ഭുതകരമായ ഗുണങ്ങളെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക.
ഉപ്പ് വെള്ളം എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് കടൽ ആയിരിക്കും. അല്ലെങ്കിൽ തൊണ്ട വേദന വരുമ്പോൾ ഉപ്പിട്ട് ചൂടുവെള്ളത്തിൽ വായ കഴുകുന്നതാവും. എന്നാൽ ഉപ്പുവെള്ളം മുഖ സൗന്ദര്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ആരും ചിന്തിച്ചുകാണില്ല.

ഉപ്പ് വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സാഹയിക്കുമെന്നാണ് പറയുന്നത്. ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാനും ബാക്ക്‌ഹെഡ്‌സ് കുറയ്ക്കാനും ഉപ്പ് വെള്ളം സഹായിക്കും. ഉപ്പുവെള്ളത്തിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾക്ക് ചർമ്മത്തെ പോഷിപ്പിക്കാനും സഹായിക്കും. എന്നാൽ ഉപ്പുവെള്ളം കൂടുതലാവുന്നത് ചർമ്മത്തിന് ദോഷവും ചെയ്യും. ചർമ്മത്തെ വരണ്ടതാക്കാൻ കാരണമായേക്കാം.
ഉപ്പുവെള്ളത്തിന്റെ ഗുണങ്ങൾ
അമിതമായ എണ്ണമയം നീക്കം ചെയ്യും: ചർമ്മത്തിൽ അമിതമായി അടിഞ്ഞുകൂടിയ എണ്ണയും അഴുക്കും മറ്റ് നിർജ്ജീവ കോശങ്ങളും നീക്കം ചെയ്യാൻ ഉപ്പ് വെള്ളം സഹായിക്കും. എണ്ണമയമുള്ള ചർമ്മമുള്ളവർ ഉപ്പുവെള്ളത്തിൽ മുഖം കഴുകുന്നത് ഗുണം ചെയ്യും.
ചർമ്മത്തിന് തിളക്കം നൽകുന്നു: ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിലൂടെ, ഉപ്പു വെള്ളം ഒരു എക്‌സ്‌ഫോളിയന്റായി പ്രവർത്തിക്കുകയും അതിന്റെ ഫലമായി ചർമ്മം മിനുസമാർന്നതും തിളക്കമുള്ളതാവുകയും ചെയ്യുന്നു.
മുഖക്കുരു ഇല്ലാതാക്കുന്നു: ചർമ്മത്തിലെ സുഷിരങ്ങളിൽ നിന്ന് അഴുക്ക് നീക്കാൻ ഉപ്പ് വെള്ളം സഹായിക്കും. ഉപ്പിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കനും വീക്കം കുറയ്ക്കാനും പൊട്ടൽ ഉണ്ടാവുന്നത് തടയാനും സഹായിക്കുന്നു
ഉപ്പ് വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിന് നല്ലതാണ്. ചർമ്മം ചുളിയുന്നതും അയഞ്ഞ് തൂങ്ങുന്നതും ഇല്ലാതാക്കാൻ ഉപ്പുവെള്ളത്തിലുള്ള കുളി സഹായിക്കും. ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി അഴുക്ക് നീക്കം ചെയ്യാൻ ഉപ്പ് വെള്ളത്തിന് കഴിയും. ചർമത്തിൽ ഉണ്ടാവുന്ന അലർജിക്കും ഉപ്പ് വെള്ളം പരിഹാരമാണ്.
ഉപ്പ് വെള്ളം കൊണ്ടുള്ള ഗുണങ്ങൾ മുകളിൽ പറഞ്ഞുവെങ്കിലും നിങ്ങളുടെ ചർമ്മം സെൻസിറ്റീവ് ആണെങ്കിൽ ചർമ സംരക്ഷണ ദിനചര്യയിൽ ഉപ്പ് വെള്ളം ഉൾപ്പെടുത്തുന്നതിന് മുമ്പ് ഒരു ഡെർമറ്റോളജിസ്റ്റുമായി ബന്ധപ്പെടുക.












Click it and Unblock the Notifications