ചുളിവില്ലാത്ത, ചുറുചുറുക്കുള്ള ചർമം വേണ്ടേ? ചെറുപ്പം കാത്തുസൂക്ഷിക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ
ഒരു നാല്‍പ്പത് വയസ്സൊക്കെ കടന്നുകഴിയുമ്പോള്‍ വല്ലാത്തൊരു ആശങ്കവരും പ്രായം കണ്ടുതുടങ്ങിയോ, ചര്‍മ്മം ചുളുങ്ങിത്തുടങ്ങിയോ, മുഖത്തിന്റെ തുടിപ്പ് പോയോ, കണ്‍ത്തടത്തില്‍ കറുപ്പ് നിറം വന്നുതുടങ്ങിയോ? എന്നുവേണ്ട മൊത്തത്തില്‍ സംശയം തന്നെയായിരിക്കും.
കാരണം 40 കഴിയുമ്പോഴേക്കും പൊതുവേ ചര്‍മത്തിന് പ്രായം തോന്നി തുടങ്ങും. എന്നാല്‍ ചര്‍മ സംരക്ഷണത്തില്‍ ശ്രദ്ധ കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഈ പ്രശ്‌നത്തിന് പരിഹരമുണ്ട്. നിങ്ങൾ എങ്ങനെ നിങ്ങളുടെ ചർമ്മത്തെ പരിപാലിക്കുന്നുവോ അതിനനുസിരിച്ചുള്ള ഫലവും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

ആദ്യം ചെയ്യേണ്ടത് മുഖം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ദിവസവും രണ്ട് പ്രാവശ്യം മുഖം കഴുകണം. മുഖം കഴുകി കഴിഞ്ഞാല്‍ വളരെ പതുക്കെ മാത്രം മുഖം തുടയ്ക്കുക.
എല്ലാ ദിവസവും മുഖത്ത് മോയ്‌സ്ചറൈസര്‍ പുരട്ടുക: മോയ്സ്ചുറൈസര്‍ നമ്മുടെ ചര്‍മ്മത്തിന് ജലാംശം നല്‍കും. ഇത് ചര്‍മത്തിന് കൂടുതല്‍ യുവത്വം നല്‍കാന്‍ സാഹയിക്കും. ജലാംശം ഇല്ലെങ്കില്‍ മുഖം വരണ്ടുണങ്ങും. ഇത് പ്രായം തോന്നാന്‍ കാരണമാകും. ഇതിനുള്ള പരിഹരാമണ് ഈ മോയ്‌സ്ചറൈസര്‍
പുകവലി ഉപേക്ഷിക്കുക, മദ്യപാനം നിയന്ത്രിക്കുക: മദ്യം ചര്‍മ്മത്തെ പരുക്കനാക്കും. അമിതമായി മദ്യപിക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാവുകയും കാലക്രമേണ ചര്‍മ്മത്തെ നശിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പുകവലിക്കുന്നത ചര്‍മത്തിന് വേഗത്തില്‍ പ്രായം തോന്നിക്കാന്‍ കാരണമാകും.ചര്‍മത്തിന്റെ നിറം മങ്ങാനും കാരണമാകും.
ആരോഗ്യകരമായ, സമീകൃതാഹാരം കഴിക്കുക: പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് അകാല വാര്‍ദ്ധക്യത്തിലേക്ക് നയിക്കുന്ന കേടുപാടുകള്‍ തടയാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി പറയപ്പെടുന്നു.
യുവത്വമുള്ള ചര്‍മം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ധാരാളം വെള്ളം കുടിക്കുക: നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും ആരോഗ്യത്തെ നിര്‍ത്താനും വെള്ളം സഹായിക്കും. നിങ്ങള്‍ ദിവസവും 8 ഗ്ലാസ് ഫില്‍ട്ടര്‍ ചെയ്ത വെള്ളം എങ്കിലും കുടിക്കണം. നിര്‍ജ്ജലീകരണം നിങ്ങളുടെ ചര്‍മ്മം വരണ്ടതും മങ്ങിയതുമായി കാണപ്പെടുന്നതിന് കാരണമാകും
മുഖം മാസാജ് ചെയ്യുക: വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനുള്ള മികച്ച മാര്‍ഗമാണ് മുഖം മസാജ ചെയ്യുന്നത്. മുഖത്ത് മസാജ് ചെയ്യുന്നതിലൂടെ രക്തചംക്രമണം ഉത്തേജിപ്പിക്കാന്‍ സാധിക്കും. മാത്രമല്ല മുഖത്തെ പേശികളെ ടോണ്‍ ചെയ്യാനും നിങ്ങളുടെ നിറം മൃദുവായി നിലനിര്‍ത്താനും സഹായിക്കും. കൂടാതെ, ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും നിങ്ങളെ സഹായിക്കും
അതുപോലെ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. ഒടിഞ്ഞുകുത്തി നില്‍ക്കാതിരിക്കുക. നിവര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുക. അതുപോലെ തന്നെ വസ്ത്ര ധാരണത്തിലും ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരത്തിന് പാകമാകുനന് വസ്ത്രം വേണം തിരഞ്ഞെടുക്കാന്‍.. തൂങ്ങിനില്‍ക്കുന്ന വസ്ത്രം ഒഴിവാക്കാം.












Click it and Unblock the Notifications