Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീര മുതൽ ബദാം വരെ; ഡയറ്റിൽ ഉൾപ്പെടുത്തിയാൽ വരയും ചുളിവുമൊക്കെ പോയി നല്ല തിളക്കമുള്ള ചർമ്മം ലഭിക്കും

തണുപ്പ് കാലത്ത് നിങ്ങളുടെ ചർമ്മത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ സീസണിൽ സാധാരണയായി ചർമ്മം വരണ്ടതും ഈർപ്പം ഇല്ലാത്തതുമാകും. എണ്ണ പുരട്ടന്നതും മോയ്ചറൈസുകൾ പുരട്ടുന്നതുമൊക്കെ താത്ക്കാലികമായി ചർ‌മ്മത്തെ സംരക്ഷിക്കും. എന്നാൽ എന്നും ചർമ്മത്തിന് തിളക്കം ലഭിക്കണമെങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കണം. ചർമ്മത്തിന് തിളക്കം നൽകുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ ഇ.

വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണ ക്രമം നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതാക്കും മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും നല്ലതാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.. ഇതിൽ ആന്റി ഓക്സിഡന്റുകൾ ഉണ്ട്. വിറ്റാമിൻ സി ചർമ്മത്തിന് ധാരാളം ​ഗുണങ്ങൾ ചെയ്യും, വിറ്റാമിൻ ഇ അടങ്ങിയ ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ...

Skin Care

1. സൂര്യകാന്തി വിത്തുകൾ: സൂര്യകാന്തി വിത്തുകൾ വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണമാണ്. തൈരിനൊപ്പമോ സാലഡിനൊപ്പമോ ഇത് ഉപയോ​ഗിക്കാം. നാരുകൾ, പ്രോട്ടീൻ, പൊട്ടാസ്യം, മ​ഗ്നീഷ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്നതിനാൽ ഇത് ഏറെ ​ഗുണം ചെയ്യും.

2. ചീര: നിങ്ങളുടെ ശരീരത്തിന് വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയ പോഷകങ്ങൾ നൽകുന്നതിനുള്ള മികച്ച മാർ​ഗങ്ങളിൽ ഒന്നാണ്. നിങ്ങളുടെ സാലഡിൽ അരക്കപ്പ് പച്ചച്ചീര ചേർക്കാം. ആരോ​ഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കും.

3. ബ്രോക്കോളി: ഈ ഡിറ്റോക്സ് ഫുഡ് വിറ്റാമിൻ മാത്രമല്ല നിങ്ങളുടെ ശരീരത്തിന് പ്രോട്ടീനും നൽകുന്നു. നിങ്ങളുടെ സൂപ്പിൽ ബ്രോക്കോളി ചേർക്കാം. കാരണം ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തുകയും ചെയ്യുന്നു.

4. ബദാം: ആവശ്യമായ അളവിവ്‍ വിറ്റാമിൻ ഇയും മറ്റ് എസൻഷ്യൽ എണ്ണയും ലഭിക്കാൻ ബദാം മതി. ഫ്രീറാഡിക്കലുകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്ന ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ഉള്ളതിനോടൊപ്പം നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതും മനോ​ഹരവും ആക്കുന്നു.

5. നിലക്കടല: ഇത് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. നിങ്ങളുടെ ചർമ്മത്തിനും ​ഗുണം ചെയ്യും. വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ് ഇത്. കൊളസ്ട്രോൾ അളവ് കുറയക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. ജലാംശം നിലനിർത്തും. അവയുടെ വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

6. ബെറീസ്: ക്രാൻബെറികളും ബ്ലാക്ക്‌ബെറികളും വിറ്റാമിൻ ഇ ലഭിക്കുന്നതിനുള്ള മികച്ച സ്രോതസ്സുകളാണ്. നിങ്ങളുടെ ചർമ്മത്തിന് ഏറെ ​ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+