Get Updates
Get notified of breaking news, exclusive insights, and must-see stories!

തൈരും ഇത്തിരി മഞ്ഞൾപ്പൊടിയും; ഫേസ്മാസ്ക്കുകൾ വീട്ടിൽ തന്നെ ഉണ്ടാക്കാം; മുഖവും തിളങ്ങും കുരുവും പോകും

മിനുസമാർന്ന ചർമ്മം ആണോ നിങ്ങൾ കൊതിക്കുന്നത്. എന്നാൽ ഇനി പറയുന്ന ആയുർവേദ ഫേസ് മാസ്‌കുകൾ നിങ്ങൾക്ക് സഹായകമാകും: മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമ്മം നേടാൻ ഈ ഫേസ്മാസ്ക്കുകൾ നിങ്ങളെ സ​ഹായിക്കും. ചർമ്മത്തിന് തിളക്കം കൊണ്ടുവരാൻ നമ്മൾ നിരവധി കാര്യങ്ങൾ പരീക്ഷിക്കാറുണ്ടല്ലോ?

തിളങ്ങുന്നതും ആരോഗ്യകരവുമായ ചർമ്മം കൈവരിക്കുക എന്നത് കേവലം ഒരു ദിവസത്തെ കാര്യമല്ല, മറിച്ച് സ്ഥിരമായ ഒരു പ്രക്രിയയാണ്. നിങ്ങളുടെ ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് പതിവായി പരിപാലിക്കുന്നത് വളരെ പ്രധാനമാണ്. മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമ്മത്തിനായി നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില ആയുർവേദ ഫേസ് മാസ്കുകൾ ആണ് പറയുന്നത്.

skin

മിനുസമാർന്ന ചർമ്മത്തിന് ആയുർവേദ ഫേസ് മാസ്ക്കുകൾ:

കറ്റാർ വാഴ മാസ്ക് : ചർമ്മസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച ചേരുവകളിളിലൊന്നാണ് കറ്റാർ വാഴ, ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു. കറ്റാർ വാഴ ജെൽ രാത്രി മുഴുവൻ മുഖത്ത് പുരട്ടി രാവിലെ സാധാരണ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാം. മികച്ച ഫലങ്ങൾക്കായി ഏഴ് ദിവസത്തിനുള്ളിൽ ഇത് രണ്ടോ മൂന്നോ തവണ ആവർത്തിക്കാം.

നാരങ്ങയും തേനും ചേർത്ത മാസ്ക്: നാരങ്ങയിലെ എൽ - അസ്കോർബിക് ആസിഡും തേനിലെ ആൻ്റിഓക്‌സിഡൻ്റും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ചേർന്ന് ഒരു മികച്ച ഫേസ് മാസ്ക്ക് ഉണ്ടാക്കുന്നു. രണ്ട് ടേബിൾസ്പൂൺ തേനിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർക്കാം. ഇത് നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടി 10 മിനിറ്റ് ഉണങ്ങാൻ വിടുക. ചർമ്മത്തിൽ പ്രകോപനം ഉണ്ടാകാതിരിക്കാൻ സാധാരണ വെള്ളത്തിൽ കഴുകണം.

തൈര്, മഞ്ഞൾ മാസ്ക്: ഒരു പാത്രത്തിൽ 2 മുതൽ 3 ടേബിൾ സ്പൂൺ തൈര് ചേർത്ത് ഒന്നോ രണ്ടോ നുള്ള് മഞ്ഞൾപ്പൊടി ചേർക്കണം. രണഅട്d ചേരുവകളും മിക്സ് ചെയ്യണം. ബ്രഷ് കൊണ്ടോ വിരലുകൾ കൊണ്ടോ മുഖത്ത് ഇത് പുരട്ടാം. ഏകദേശം 10-15 മിനിറ്റ് ഉണങ്ങാൻ വിട്ട് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. വരണ്ട് പോകാതിരിക്കാൻ മുഖം കഴുകിയ ശേഷം മോയ്സ്ചറൈസർ പുരട്ടുക.

ബദാം പാലും മുട്ടയും: മുട്ടയുടെ വെള്ള ബദാം പാലിനൊപ്പം പുരട്ടുന്നത് മുഖത്ത് ഒരു സംരക്ഷണ പാളി ഉണ്ടാക്കി മുഖക്കുരു തടയാൻ സഹായിക്കുന്നു. ഈ ഫേസ് മാസ്ക് ഉണ്ടാക്കാൻ, ഒരു ബൗൾ എടുത്ത് ഒരു മുട്ടയിൽ നിന്ന് മുട്ടയുടെ വെള്ളയിൽ രണ്ട് ടീസ്പൂൺ ബദാം പാൽ കലർത്തുക. ഒരു ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് ഒരു ക്രീം മിശ്രിതം ഉണ്ടാക്കാൻ നന്നായി ഇളക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+