ചർമ്മം വരണ്ട് തുടങ്ങിയോ, ചൊറിച്ചിലുമുണ്ടോ?; പരിഹാരമുണ്ട്, വീട്ടിൽ തന്നെ ഉണ്ട് മൂന്ന് വഴികൾ
തണുപ്പ് കാലത്ത് നമ്മുടെ ചർമ്മത്തിന് അധികം പരിചരണം ആവശ്യമാണ്. കാരണം കുറഞ്ഞ ഈർപ്പവും വളരെ കുറഞ്ഞ താപനിലയും ചർമ്മത്തെ സാധരാണയെക്കാൾ കൂടുതൽ സെൻസിറ്റീവ് ആക്കും.
ഈ സീസണിൽ വരണ്ട ചർമ്മം, എക്സിമി, സോറിയാസിസ് എന്നിവയ്ക്ക് കാരണമാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും ഒക്കെ ഉണ്ടാവാം.മലിനമായ വായു, പൊടി എന്നിവയൊക്കെ ചർമ്മത്തിനെ ബാധിക്കാം. ഈ സമയത്ത് ചർമ്മത്തിന് ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രകൃതിദത്തമായ ചില പരിഹാരങ്ങൾ ഉണ്ട്.

വെളിച്ചെണ്ണ: ഈ എണ്ണ തേങ്ങാപ്പാലിൽ നിന്ന് വേർതിരച്ചെടുക്കുന്ന പ്രകൃതിദത്തമായ മോയ്സ്ചറൈസർ എന്നാണ് അറിയപ്പെടുന്നത്. ഇത് ചർമ്മത്തിൽ നന്നായി ആഗിരണം ചെയ്യപ്പെടുന്നു. ചർമ്മത്തിലെ വരൾച്ച, എക്സിമ. സോറിയാസിസ് എന്നീ പ്രശ്നങ്ങൾ ഫലപ്രദമായ പ്രകൃതിദത്തമായ പ്രതിവിധിയാണ്.
ഇതിന്റെ ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തെ വീക്കം, വേദന, എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. ഇതിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ടെന്നാണ് പറയുന്നത്. ഇത് ചർമ്മത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു. രാസവസ്തുക്കൾ ഉപയോഗിക്കാതെ സംസ്കരിച്ച വെളിച്ചെണ്ണ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക. വെളിച്ചെണ്ണ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കും, ചൊറിച്ചലും കുറയ്ക്കും.
കറ്റാർ വാഴ: ഏറെ ഗുണങ്ങൾ ഉള്ള ഒന്നാണ് കറ്റാർ വാഴയും അതിന്റെ ജെല്ലും. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണമുണ്ട്. ശരീരത്തിൽ ചുവപ്പ് പൊന്തി വരുന്നതിനും ചൊറിച്ചിലിനും വരണ്ടുപോകുന്നതിനും പരിഹാരമാണ്. എക്സിമ, സോറിയാസിസ് എന്നിവയുമായി ബന്ധപ്പെട്ട പ്രകോപനങ്ങൾ കുറയ്ക്കുന്നു. കറ്റാർ വാഴ ജെൽ വിറ്റാമിൻ എ, ഇ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിന് ഏറെ ഗുണകരമാണ്. 96 ശതമാനം ജലം അടങ്ങിയിരിക്കുന്ന ഒരു ഓർഗാനിക്ക് ആയിട്ടുള്ള മോയ്സ്ചറൈസറാണ്. ഇത് വരണ്ട ചർമ്മത്തിന് ആശ്വാസം നൽകുന്നു.
മഞ്ഞൾ: മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറയേണ്ടതില്ലല്ലോ. നമ്മുടെ വീടുകളിലൊക്കെ ഉള്ള ഒന്നാണ് ഇത്. പ്രകൃതിദത്തമായ പ്രതിവിധി. നിരവധി ചർമ്മ അണുബാധകളിൽ നിന്ന് മഞ്ഞൾ സംരക്ഷിക്കുന്നു.
ഇതിൽ കുർക്കുമിൻ ഉണ്ട്. ചർമ്മത്തിലെ ചൊറിച്ചിലിന് മഞ്ഞൾ നല്ലൊരു പരിഹാരമാണ്. നേർപ്പിച്ച മഞ്ഞൾ പേസ്റ്റ് വെള്ളത്തിലോ എണ്ണയിലോ ചേർത്ത് പുരട്ടുന്നത് ശരീരത്തിലെ ചുവപ്പ് പൊന്തി വരുന്നതിനും ചൊറിച്ചലിനും പരിഹാരമാണ്. ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗ പ്രതിരോധ ശേഷിക്കും സഹായകമാണ്.












Click it and Unblock the Notifications