കഞ്ഞിവെള്ളം കൊണ്ട് ഉഗ്രന്‍ ഫെയ്സ് മാസ്‌ക്കുകള്‍; ഒരു രൂപ ചെലവില്ലാതെ മുഖം തിളങ്ങും
ഇന്ത്യന്‍ വീടുകളില്‍ എല്ലാ ദിവസവും അടുക്കളയില്‍ ഉണ്ടാകുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഭൂരിപക്ഷം പേരും അരി ഊറ്റിയ ശേഷം കഞ്ഞിവെള്ളം കളയുകയാണ് പതിവ്. ചിലര്‍ കഞ്ഞിവെള്ളത്തില്‍ തുണികള്‍ മുക്കിവയ്ക്കാറുണ്ട്. ഇത് തുണികള്‍ നല്ല വടി പോലെ നില്‍ക്കാന്‍ സഹായിക്കുന്നു. കഞ്ഞിവെള്ളം മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ കഞ്ഞിവെള്ളം ചര്‍മത്തിനും നല്ലൊരു മരുന്നാണെന്ന് പലര്‍ക്കും അറിയില്ല. അതിനാല്‍ ഇനി കഞ്ഞിവെള്ളം കളയുന്നതിന് മുന്‍പ് ഒന്ന് ചിന്തിച്ചുനോക്കിയിട്ടു തീരുമാനമെടുക്കുക.
കഞ്ഞിവെള്ളം കൊണ്ട് മുഖത്തിന് നല്ല തണുപ്പും മിനുപ്പും നല്‍കുന്ന ഫെയ്സ് മാസ്‌ക്കുകള്‍ ഉണ്ടാക്കാന്‍ കഴിയും. ഇത് പതിവായി ഉപയോഗിച്ചാല്‍ ചര്‍മത്തിന്റെ സ്വാഭാവിക നിറം വര്‍ധിപ്പിക്കാം. സൗന്ദര്യ സംരക്ഷണത്തില്‍ കഞ്ഞിവെള്ളത്തിന് വലിയ പ്രാധാന്യമാണ് അടുത്ത കാലത്തായി ലഭിക്കുന്നത്. വീട്ടില്‍ തന്നെ ലഭ്യമാകുന്ന പ്രകൃതിദത്തമായ വസ്തുക്കളും കഞ്ഞിവെള്ളവും കൊണ്ട് ഉഗ്രന്‍ ഫെയ്സ് മാസ്‌ക്കുകള്‍ ഉണ്ടാക്കുന്നത് എങ്ങയെയെന്നു നോക്കാം. ഏത് ചോറിന്റെ കഞ്ഞിവെള്ളവും ഫെയ്സ് മാസ്‌ക് നിര്‍മിക്കാനായി ഉപയോഗിക്കാവുന്നതാണ്.

ആദ്യം അരി കഴുകിയ വെള്ളത്തില്‍ തുടങ്ങാം. അര കപ്പ് അരി രണ്ട് കപ്പ് വെള്ളത്തില്‍ 30 മിനിറ്റ് മുക്കിവയ്ക്കുക. തുടര്‍ന്ന് അരി മാറ്റിയ ശേഷം ആ വെള്ളത്തില്‍ കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് മുക്കിയ ശേഷം മുഖത്ത് പുരട്ടുക. 20 മിനിറ്റോളം മുഖത്ത് ഈ വെള്ളം നിലനിര്‍ത്തുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഈ മാസ്‌ക് എല്ലാ ചര്‍മ്മത്തിനും അനുയോജ്യമാണ്.
കഞ്ഞിവെള്ളവും കറ്റാര്‍വാഴയും
കറ്റാര്‍വാഴ ചര്‍മപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തമമാണ്. കഞ്ഞിവെള്ളവും കറ്റാര്‍വാഴ ജെല്ലും ചേരുമ്പോള്‍ ഇരട്ടി ഫലം ലഭിക്കും. രണ്ടും തുല്യ അളവില്‍ കലര്‍ത്തുക. ഈ മിശ്രിതം മുഖത്ത് നന്നായി പുരട്ടുക. 20 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക, തുടര്‍ന്ന് മുഖം കഴുകുക. ചര്‍മ്മത്തിന് തണുപ്പും തിളക്കവും ഈര്‍പ്പവും നല്‍കാന്‍ ഈ ഫെയ്‌സ് മാസ്‌ക് അനുയോജ്യമാണ്.
കഞ്ഞിവെള്ളവും ഗ്രീന്‍ ടീയും
ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഗ്രീന്‍ ടീയും കഞ്ഞിവെള്ളവും നല്ലൊരു കോമ്പിനേഷനാണ്. ഒരു കപ്പ് ഗ്രീന്‍ ടീ ഉണ്ടാക്കി തണുപ്പിക്കുക. കഞ്ഞിവെള്ളത്തില്‍ തുല്യ അളവില്‍ കലര്‍ത്തി ഈ മിശ്രിതം ഒരു കോട്ടണ്‍ പാഡ് ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റ് വച്ചശേഷം കഴുകിക്കളയുക. ഈ ഫെയ്‌സ് മാസ്‌ക് നിങ്ങളുടെ ചര്‍മ്മത്തിന് പുതുമയും തിളക്കവും നല്‍കാന്‍ സഹായിക്കുന്നു.
കഠിനമായ രാസവസ്തുക്കള്‍ ഇല്ലാതെ ചര്‍മ്മസംരക്ഷണം മെച്ചപ്പെടുത്താനുള്ള ലളിതമായ വഴികളാണ് മുകളില്‍ പറഞ്ഞത്. ചര്‍മ്മത്തിന്റെ സ്വഭാവം ഏതാണെന്ന് തിരിച്ചറിഞ്ഞ് ഏറ്റവും അനുയോജ്യമായ ഫെയ്‌സ് മാസ്‌ക് തിരഞ്ഞെടുക്കുക. മികച്ച ഫലം ലഭിക്കാന്‍ പതിവായി ഉപയോഗിക്കുക.
ഡിസ്‌ക്ലെയിമര്‍ - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications