Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊക്കെ കഴിക്കാറുണ്ടോ? വെറുതായാണോ മുഖക്കുരു വരുന്നത്..വേഗം ഒഴിവാക്കിക്കോളൂ

പലരേയും അലട്ടുന്ന ചർമ്മ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുഖക്കുരു. ഒരിക്കൽ വന്ന് കഴിഞ്ഞാൽ പിന്നെ ചൊറിച്ചൽ അടക്കം പല ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം. ആയുർവേദവും അലോപതിയുമെല്ലാം മുഖക്കുരു മാറാനായി പലരും മാറി മാറി പരീക്ഷിച്ചിട്ടുമുണ്ടാകാം. പക്ഷേ അവയൊന്നും ചിലപ്പോൾ ഫലം ചെയ്ത് കാണില്ല.

അങ്ങനെയെങ്കിൽ ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ മാത്രമല്ല നിങ്ങൾ ശ്രദ്ധ പുലർത്തേണ്ടത്, ഭക്ഷണകാര്യത്തിൽ കൂടി ശ്രദ്ധപുലർത്തേണ്ടത്. ഭക്ഷണ കാര്യത്തിലും ശ്രദ്ധ പുലർത്തണം. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരു പ്രശ്നങ്ങൾ രൂക്ഷമാക്കുമാത്രേ. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം

 acne-

1. ചോക്ക്ലേറ്റ്

ചോക്ക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളതല്ലേ? ചോക്ലേറ്റ് കഴിച്ചത് കൊണ്ട് മുഖക്കുരു ഉണ്ടാകണമെന്നില്ല, പക്ഷേ അമിതമായി കഴിച്ചാൽ മുഖക്കുരുവും രൂക്ഷമാകുമെന്ന കാര്യത്തിൽ തർക്കമില്ല. പാലിന്റേയും പഞ്ചസാരയുടേയും അളവ് കുറഞ്ഞ ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നതാകും മുഖക്കുരു ഉള്ളവർക്ക് നല്ലത്.

2.പഞ്ചസാര

മധുരം കൂടിയ, പ്രത്യേകിച്ച് പ‍‌ഞ്ചസാര മധുരം ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതിലൂടെ ശരീരത്തിൽ ഇൻസുലിന്റെ അളവ് കൂടാനും അതുവഴി എണ്ണമയം കൂടാനും കാരണമാകും. അമിതമായ എണ്ണ ഉൽപാദനം കൂടുതൽ സെബം ശരീരത്തിൽ ഉണ്ടാകുന്നതിന് കാരണമാകുകയും അതുവഴി മുഖക്കുരുവും ഉണ്ടാക്കുന്നു.

3.ജങ്ക് ഫുഡ്

ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരത്തിന് എത്രത്തോളം അപകടമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫാസ്റ്റ് ഫുഡിൽ അടങ്ങിയിരിക്കുന്ന അമിത എണ്ണയും പഞ്ചസാരയുടെ അളവുമെല്ലാം മുഖക്കുരുവിന് കാരണമാകും. പിസ്സ, ബർഗർ, സോഡ, ഉയർന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ജങ്ക് ഫുഡുകളിൽ പൂരിത കൊഴുപ്പുകളും സംസ്കരിച്ച ചേരുവകളും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഹോർമോണിന്റേയും രക്തത്തിലെ പഞ്ചസാരയുടെ അളവും വർധിപ്പിക്കും.

4.പാൽ

പാലുൽപ്പന്നങ്ങൾ, പ്രത്യേകിച്ച് പാൽ, മുഖക്കുരിവിന് കാരണമാകും. പ്രസവ സമയത്ത് പശുക്കളുടെ ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളെ തുടർന്നാണ് അവരുടെ ശരീരത്തിൽ പാൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് അമിതമായി കഴിക്കുന്നത് മുഖുക്കുരുവിന് കാരണമാകും.

5.കഫിൻ

വളരെയധികം കഫീൻ കഴിക്കുന്നത് സമ്മർദ്ദം കൂട്ടും. ഇതുവഴി സ്ട്രെസ് ഹോർമോൺ അളവ് വർധിക്കുകയും അതുവഴി ചർമ്മത്തിലെ എണ്ണമയം കൂടുകയും ചെയ്യും.

6. മാങ്ങ

അമിതമായി മാങ്ങ കഴിക്കുന്നതും മുഖക്കുരുവിന് കാരണമാകും.മാങ്ങയിൽ അടങ്ങിയിരിക്കുന്ന ഫിറ്റിക് ആസിഡ് ആണ് ഇതിന് കാരണം. അതുകൊണ്ട് മാങ്ങാക്കാലമല്ലേയെന്ന് കരുതി വാരിവലിച്ച് കഴിക്കരുതെന്ന് സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+