Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം കൂടുന്തോറും ടെൻഷൻ കൂടുന്നുണ്ടോ? ഈ 5 കാര്യങ്ങൾ പതിവായി ചെയ്താൽ ചെറുപ്പമായിരിക്കാം

പ്രായം ആകുന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. ഓരോ പിറന്നാൾ കടന്നുപോകുമ്പോഴും അതാണ് നമുക്ക് ടെൻഷൻ കൂടുന്നത്. മുപ്പതുകളിൽ എത്തിയാൽ ആ ടെൻഷൻ കൂടും. ക്രീമുകൾ കൊണ്ടൊന്നും പ്രായത്തെ മറച്ച് വെയ്ക്കാൻ സാധിക്കില്ല. എന്നാൽ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പ്രായം കുറയ്ക്കാം.

വാർദ്ധക്യത്തിൻ്റെ ഏറ്റവും പ്രകടമായ അടയാളങ്ങളിൽ ഒന്നാണ് ചർമ്മത്തിലെ മാറ്റങ്ങൾ. പ്രായം കൂടുന്നത് അനുസരിച്ച് കറുത്ത വൃത്തങ്ങൾ, കറുത്ത പാടുകൾ, നേർത്ത വരകൾ, ചുളിവുകൾ എന്നിവ ചർമ്മത്തിൽ കാണാൻ തുടങ്ങുന്നു. ഇവയൊക്കെ കുറച്ച് പ്രായം ചർമത്തിൽ കാണാതിരിക്കാൻ നിങ്ങൾ ശീലിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയുന്നത്.

skin

പ്രായം കാണാതിരിക്കാൻ ചെയ്യേണ്ട ആരോഗ്യകരമായ ശീലങ്ങൾ

ആരോഗ്യകരമായ ഭക്ഷണം: ശരിയായ ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യമുള്ള ചർമ്മത്തിനും ശരീരത്തിനും ആവശ്യമാണ്. ശരീരത്തിന് ​ഗുണം ചെയ്യുന്ന വിറ്റാമിനുകൾ , ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ, സിങ്ക്, ഫോളേറ്റ് തുടങ്ങിയ ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. സമീകൃതാഹാരം കോശങ്ങളുടെ പുനരുജ്ജീവനത്തെ സഹായിക്കുകയും ഓക്സിഡേറ്റീവ് സമ്മർ‌ദ്ദത്തിനെതിരെ പോരാടുകയും ചെയ്യും.

പതിവ് വ്യായാമം: പതിവ് വ്യായാമം നിങ്ങളുടെ പേശികളുടെ ശക്തി മെച്ചപ്പെടുത്താനും നിങ്ങളുടെ സഹിഷ്ണുത വർദ്ധിപ്പിക്കാനും കഴിയും. വ്യായാമം നിങ്ങളുടെ ടിഷ്യൂകളിലേക്ക് ഓക്സിജനും പോഷകങ്ങളും അയയ്ക്കുകയും നിങ്ങളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തിന് ​ഗുണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റേയും ആരോ​ഗ്യം മെച്ചപ്പെടുമ്പോൾ ദൈംനദിന ജോലികൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കും.

മതിയായ ഉറക്കം: ശരീരത്തിന്റെ പ്രവർത്തനത്തിന് മതിയായ ഉറക്കം പ്രധാനമാണ്. ഒരാൾക്ക് 7-8 മണിക്കൂ തടസ്സമില്ലാത്തതോ ആയ ഉറക്കം ലഭിക്കണം. നല്ല ഉറക്ക ഷെഡ്യൂൾ ശരീരത്തിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചർമ്മത്തിന് ​ഗുണം ചെയ്യുകയും ‌ ചെയ്യും.

ജലാംശം: ശരീരത്തിന് ധാരാളം വെള്ളം ആവശ്യമാണ്. അത് നമ്മുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും. നിങ്ങളുടെ ശരീരം പോഷിപ്പിക്കുന്നതിന് ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ആരോ​ഗ്യമുള്ളതും തിളങ്ങുന്നതും മിനുസമാർന്നതുമായ ചർമ്മം ലഭിക്കാൻ ജലാംശം നിലനിർത്തുക.

സൺസ്ക്രീൻ: സൺസ്ക്രീൻ തേയ്ക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് സംരക്ഷണം നൽകും. നിങ്ങൾ കൂടുതൽ സമയം പുറത്ത് ചെലവഴിക്കുകയാണെങ്കിൽ SPF 60 അല്ലെങ്കിൽ അതിന് മുകളിലുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+