ഡാര്‍ക്ക് സര്‍ക്കിളുകള്‍ കൊണ്ട് മടുത്തോ? കാപ്പിപൊടി കൊണ്ടൊരു സൂത്രമുണ്ട്!
നിരന്തരമായ വിശ്രമമില്ലാത്ത രാത്രികള്‍, സമ്മര്‍ദ്ദം, അമിതമായ സൂര്യപ്രകാശം, വാര്‍ധക്യം, അലര്‍ജികള്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍, തിരക്ക് പിടിച്ച ദിവസങ്ങള്‍ എന്നിവ പലപ്പോഴും കണ്ണിന് താഴെയുള്ള പിഗ്മെന്റേഷനും ചര്‍മ്മത്തിന്റെ നിറവ്യത്യാസത്തിനും കാരണമാകുന്നു. ഈ ഇരുണ്ട വൃത്തങ്ങളും കണ്ണുകള്‍ക്ക് ചുറ്റുമുള്ള നിറവ്യത്യാസങ്ങളും നിങ്ങളെ ക്ഷീണിപ്പിക്കുകയും നിങ്ങളുടെ മുഖത്തെ പുതുമ ഇല്ലാതാക്കുകയും ചെയ്യും.
ഇത് എല്ലാവരേയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് എന്നതില്‍ സംശയമില്ല. വിപണിയില്‍ ഇതിന് പരിഹാരമെന്നോണം പല മാര്‍ഗങ്ങളും ഉണ്ടെങ്കിലും എപ്പോഴും എല്ലാവര്‍ക്കും ഇത് സ്വീകാര്യമായിക്കൊള്ളണം എന്നില്ല. അത്തരം ആളുകള്‍ക്ക് പ്രകൃതിദത്തവും വില കുറഞ്ഞതും ലളിതവും വളരെ ഫലപ്രദവുമായ ഒരു മാസ്‌ക് ഉപയോഗിച്ച് ആരോഗ്യമുള്ള ചര്‍മ്മം പുനഃസ്ഥാപിക്കാന്‍ സാധിക്കും.

എങ്ങനെ എന്നല്ലേ? നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരമാണ് കാപ്പി. രക്തചംക്രമണം വര്‍ഛിപ്പിക്കുന്നതിനൊപ്പം ചുവപ്പും വീക്കവും കുറയ്ക്കുന്ന ഗുണങ്ങളുള്ള ഈ അണ്ടര്‍ ഐ മാസ്‌ക് നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത വൃത്തങ്ങള്‍ കുറയ്ക്കുകയും തിളങ്ങുന്ന ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഒരു ടീസ്പൂണ്‍ കോഫി പൗഡര്‍, കാല്‍ കപ്പ് ചൂടുവെള്ളം, ഏഴ് ഐസ് ക്യൂബുകള്‍, രണ്ട് കോട്ടണ്‍ പാഡുകള്‍ എന്നിവയാണ് ഇതിന് വേണ്ടത്.
ചര്‍മ്മത്തിന് കൂടുതല്‍ ഉന്മേഷം ലഭിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ കഫീന്‍ മാന്ത്രികത പോലെ പ്രവര്‍ത്തിക്കുന്നു. അതിനാല്‍, വൃത്തിയുള്ള ഒരു പാത്രമെടുത്ത് കാല്‍ കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത് അത് എമല്‍സിഫൈഡ് ആകുന്നതുവരെ ഇളക്കുക. ഇതിന് ശേഷം കോഫി മിക്‌സ് തണുക്കാന്‍ പാത്രത്തില്‍ ഐസ് ക്യൂബുകള്‍ ചേര്‍ക്കുക.
രണ്ട് കോട്ടണ്‍ പാഡുകള്‍ യു-ആകൃതിയില്‍ മുറിച്ച് കണ്ണിന് താഴെയുള്ള ഭാഗത്തിന് അനുയോജ്യമാക്കുകയും തണുപ്പിച്ച കോഫി ലായനിയില്‍ മുക്കിവയ്ക്കുകയും ചെയ്യുക. അധിക കോഫി മിശ്രിതം ഒഴിവാക്കാന്‍ പാഡുകള്‍ ചെറുതായി ഞെക്കുക. കോട്ടണ്‍ പാഡുകള്‍ കണ്ണുകള്‍ക്ക് താഴെ വയ്ക്കുക. 15 മിനിറ്റ് അല്ലെങ്കില്‍ അത് വരണ്ടതും ഉല്‍പ്പന്നം ചര്‍മ്മത്തില്‍ ആഗിരണം ചെയ്യപ്പെടുന്നതുവരെയും സൂക്ഷിക്കുക.
മികച്ച ഫലം ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ഈ കോഫി അണ്ടര്‍ ഐ മാസ്‌ക് ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടുതവണയോ പ്രയോഗിക്കാവുന്നതാണ്. കാപ്പിയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, അതിനാല്‍ കണ്ണുകള്‍ക്ക് താഴെയുള്ള രക്തം അടിഞ്ഞുകൂടുന്നത് ഒഴിവാക്കുന്നു. ഇതാണ് പലപ്പോഴും ഇരുണ്ട വൃത്തങ്ങള്‍ക്ക് കാരണമാകുന്നത്.












Click it and Unblock the Notifications