Get Updates
Get notified of breaking news, exclusive insights, and must-see stories!

കക്കിരിയും കറിവേപ്പിലയും മാതളനാരങ്ങയും കൊണ്ടൊരു പാനീയം; കുടിച്ചോളൂ, മുഖത്തെ കരിവാളിപ്പ് ഇല്ലാതാക്കാം

നാമെല്ലാവരും ആ​ഗ്രഹിക്കുന്നത് തെളിഞ്ഞ, തിളങ്ങുന്ന ചർമ്മമാണ്. അതിന് വേണ്ടി ക്രീമുകൾ ഉൾപ്പെടെയുള്ള ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കാറുമുണ്ട്. എന്നാൽ ഈ ഉൽപ്പന്നങ്ങൾ കൊണ്ട് മാത്രം ചർമ്മത്തിന്റെ സൗന്ദര്യം നിലനിർത്താൻ സാധിക്കില്ല.

ചർമ്മത്തിൻ്റെ ആരോഗ്യത്തിൽ ഭക്ഷണക്രമം വഹിക്കുന്ന പങ്ക് ചെറുതല്ല. പല കാരണങ്ങളാൽ സ്ത്രീകളും പുരുഷന്മാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ചർമ്മത്തിൻ്റെ പിഗ്മെൻ്റേഷൻ. ചർമത്തിൽ നിറ വ്യത്യാസമുണ്ടാകുന്നത് നമ്മുടെ ഭം​ഗിയെ മൊത്തത്തിൽ ബാധിക്കും.

skin

ഒരു ചർമ്മസംരക്ഷണ ദിനചര്യ പിഗ്മെൻ്റേഷൻ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെങ്കിലും, തിളങ്ങുന്ന നിറം കൈവരിക്കുന്നതിൽ നാം കഴിക്കുന്ന ഭക്ഷണങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പിഗ്മെൻ്റേഷൻ ഇല്ലാതാക്കാൻ നമ്മുടെ ഭക്ഷണവും സ​ഹായകമാണ്. ആൻ്റി ഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണത്തിന് ചർമ്മത്തിൻ്റെ നിറവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കാനാകും.

ചർമ്മത്തിന്റെ പി​ഗ്മെന്റേഷന്റെ കാരണങ്ങൾ എന്തൊക്കെയാണ്:
അമിതമായ സൂര്യപ്രകാശം, ഹോർമോൺ മാറ്റങ്ങൾ, വീക്കം എന്നിവ പിഗ്മെൻ്റേഷന് കാരണമാകുന്ന പ്രാഥമിക ഘടകങ്ങളാണ്. പിഗ്മെൻ്റേഷന് കാരണമാകുന്ന മറ്റ് ചില കാരണ ഘടകങ്ങൾ പ്രസവത്തിന് ശേഷവും, ആർത്തവവിരാമത്തിന് ശേഷവുമൊക്കെ നിറ വ്യത്യാസം ഉണ്ടാവാം.
നമ്മുടെ വീട്ടിൽ നിന്ന് തന്നെ പി​ഗ്മെന്റേഷൻ എങ്ങനെ കുറയ്ക്കാം. കക്കിരിക്ക, മാതളനാരങ്ങ, കറിവേപ്പില, നാരങ്ങ നീര് എന്നിവ കൊണ്ടൊരു വഴിയുണ്ട്.

കക്കിരിക്ക, മാതളനാരങ്ങ, കറിവേപ്പില, നാരങ്ങ നീര് പാനീയത്തിന്റെ ​ഗുണം: ഈ പാനീയം ചർമ്മത്തിന്റെ നിറം മങ്ങുന്നതിനെതിരെ പോരാടും. ഇത് ചർമ്മത്തിന് ഏറെ ​ഗുണം ചെയ്യുകയും ചെയ്യും. വെള്ളരിക്കയിൽ ആൻ്റി ഓക്‌സിഡൻ്റുകളും സിലിക്കയും ഉണ്ട്, ഇത് പിഗ്മെൻ്റേഷൻ കുറയ്ക്കാൻ സഹായിക്കും.

വിറ്റാമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള മാതളനാരങ്ങ ചർമ്മത്തിന് തിളക്കം കും കറുത്തപാടുകളെ ഇല്ലാതാക്കാനും സഹായിക്കും . വിറ്റാമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളാലും സമ്പന്നമായ കറിവേപ്പിലയും ചർമ്മത്തിന് ​ഗുണം ചെയ്യും. കറുത്ത പാടുകൾ ഇല്ലാതാക്കാനും തിളക്കം നൽകാനും ഉയർന്ന വിറ്റാമിൻ സി അടങ്ങിയ നാരങ്ങ നീര് സഹായിക്കുന്നു.

എങ്ങനെ ഇത് തയ്യാറാക്കാം: വളരെ എളുപ്പമാണ് ഇത് തയ്യാറാക്കാൻ. ചെറിയ കക്കിരിക്ക, അര കപ്പ് മാതളനാരങ്ങ, 10- 13 കറിവേപ്പി, അര കഷണം നാരങ്ങയുടെ നീര് എന്നിവയാണ് ആവശ്യം. ഈ ചേരുവകൾ മിനുസമാകുന്നത് വരെ അടിച്ചെടുക്കുക.

ഡയറ്റിൽ മാറ്റം വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+