30 കഴിഞ്ഞോ? മുഖത്ത് ചുളിവ് വീണോ?; യുവത്വം തിരിച്ചുപിടിക്കാൻ ഫ്ലാക്സീഡ് മാസ്കിതാ
30 കഴിഞ്ഞാൽ പിന്നെ ചർമ്മത്തിലും പല മാറ്റങ്ങളും സംഭവിച്ചേക്കാം. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് ചർമ്മത്തെ അതിനനുസരിച്ച് പരിചരിച്ചില്ലെങ്കിൽ ചർമ്മത്തിൽ ചുളിവ് വീഴും, യൗവനം നഷ്ടപ്പെടും.
പ്രായമാകുന്നതിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഫ്ലാക് സീഡ്. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റ് , ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ചർമ്മത്തിലുള്ള വരകളും ചുളിവുകളും ഇല്ലാതാക്കാൻ സഹായിക്കും. ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നവയാണ് ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരവും മുഖത്തെ അസ്വസ്ഥതകളും ഇല്ലാതാക്കും.

ചില ഫ്ലാക്സീഡ് ഫേസ് മാസ്കുകൾ പരിചയപ്പെടാം
ഫ്ലാക് സീഡും തേനും
മാസ്ക് തയ്യാറാക്കുന്നതിനായി ഒരു ടേബിൾ സ്പൂൺ ഫ്ലാക്സീഡ്, തേൻ, യോഗേർട്ട് എന്നിവ എടുക്കാം. ഇത് നന്നായി യോജിപ്പിച്ചെടുക്കാം. മുഖത്ത് തേച്ച് പിടിപ്പിച്ച് ഏകദേശം 25 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
ഫ്ലാക്സീഡും ഓട്മീലും
രണ്ട് ടേബിൾ സ്പൂൺ ഓട്മീൽ, ഒരു ടേബിൾ സ്പൂൺ ഫ്ലാക്സീഡ് എന്നിവയിൽ അൽപം ചൂടുവെള്ളം ചേർത്ത് കുഴമ്പുരൂപത്തിൽ നന്നായി യോജിപ്പിച്ചെടുക്കാം. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഏകദേശം 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. കഴുകാനായി ഇളം ചൂടുവെള്ളം ഉപയോഗിക്കാം. ഈ മാസ്ക് മുഖം മൃദുവാകാനും മുഖത്ത് തിളക്കം കിട്ടാനും സഹായിക്കും.
ഫ്ലാക്സീഡും പനിനീര് ഗ്ലിസറിനും
ഒരു ടേബിൾ സ്പൂൺ ഫ്ലാക്സീഡ്, രണ്ട് ടേബിൾ സ്പീൺ പനിനീര്, ഒരു ടേബിൾ സ്പൂൺ ഗ്ലിസറിൻ എന്നിവ ചേർത്ത് നന്നായി യോജിപ്പച്ചെടുക്കാം. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. അതിന് ശേഷം 25 മിനിറ്റോളം മുഖത്ത് വെച്ച് കഴുകി കളയാം.
ഫ്ലാക്സീഡും ഗ്രീൻ ടീയും തേനും
ഒരു ടേബിൾ സ്പൂൺ ഗ്രൂൻ ടീ, ഫ്ലാക്സീഡ്, തേൻ എന്നിവയെടുക്കാം. യോജിപ്പിച്ചതിന് ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മുഖകാന്തി കൂട്ടാൻ ഈ മാസ്ക് നല്ലതാണ്.
ഫ്ലാക് സീഡ് , മഞ്ഞൾ, തേൻ മാസ്ക്
ഒരു ടേബിൾ സ്പൂൺ ഫ്ലാക്സീഡ്, അര ടേബിൾ സ്പൂൺ മഞ്ഞൾ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ നന്നായി യോജിപ്പിച്ചതിന് ശേഷം മുഖത്ത് തേക്കാം. 15 മിനിറ്റോളം മുഖത്ത് വെച്ച് കഴുകിക്കളയാം. ചർമ്മത്തിന് യുവത്വം നിലനിർത്താൻ ഇത് സഹായിക്കും.












Click it and Unblock the Notifications