Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്ത് വെളിച്ചെണ്ണ പുരട്ടിക്കോളൂ, ഒന്നല്ല ​ഗുണങ്ങളേറെ; മുഖക്കുരുവും പോകും തിളങ്ങിനിൽക്കുകയും ചെയ്യും, ഉറപ്പ്

വെളിച്ചെണ്ണയ്ക്ക് ധാരാളം ​ഗുണങ്ങളുണ്ട്. ആരോ​ഗ്യത്തിനും ചർമ്മത്തിനും ഒരു പോലെ ഇത് ​ഗുണം ചെയ്യുന്നു. നല്ല മിനുസമുള്ള, മുഖക്കുരു ഇല്ലാത്ത ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. ആരോഗ്യമുള്ളതും മിനുസമാർന്നതുമായ ചർമ്മത്തിന് നിരവധി വഴികൾ പരീക്ഷിച്ചിരിക്കുന്നവരാണോ നിങ്ങൾ എന്നാൽ ചർമ്മ സംരക്ഷണത്തിന് സഹായകരമാകുന്ന കാര്യമാണ് ഇവിടെ പറയുന്നത്. വെളിച്ചെണ്ണ നിങ്ങളുടെ ചർമ്മ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്.

ഇത് സാധാരണയായി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ ഒരു ഘടകമായി ഉപയോഗിക്കുകയും അല്ലാതെ എണ്ണയായി തന്നെ ചർമ്മത്തിൽ പുരട്ടുകയും ചെയ്യാറുണ്ട്. വെളിച്ചെണ്ണയിൽ ലിപിഡുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ചർമ്മത്തിൻ്റെ തടസ്സത്തെ ഈർപ്പമുള്ളതാക്കാനും മനോഹരമായി കാണാനും സഹായിക്കുന്നു.

tip

വെളിച്ചെണ്ണയ്ക്ക് ധാരാളം ​ഗുണങ്ങളുണ്ട്. അത് മനസ്സിലാക്കി ഉപയോ​ഗിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ചർമ്മത്തിന് ​ഗുണം ചെയ്യും. മികച്ച ചർമ്മസംരക്ഷണ ദിനചര്യയുടെ ഭാഗമായി നിങ്ങളുടെ മുഖത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിൻ്റെ ഏതാനും ​ഗുണങ്ങളാണ് പറയുന്നത്.

ചർമ്മത്തിൻ്റെ കേടുപാടുകൾ പരിഹരിക്കുന്നു: വെളിച്ചെണ്ണയിൽ കാപ്രിക് , ലോറിക് ആസിഡ് എന്നീ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മിനുസമാർന്നതും ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നതാണ്. വെളിച്ചെണ്ണയുടെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ ചർമ്മത്തിന്റെ ഉപരിതലത്തിൽ വസിക്കുന്ന അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു.

മോയ്സ്ചറൈസിംഗ് ഇഫക്റ്റുകൾക്ക് പുറമേ, വെളിച്ചെണ്ണ ചർമ്മം വരണ്ട് പോകാതെ നോക്കുന്നതാണ്. വെളിച്ചെണ്ണ ശരീരത്തിലെ ആൻ്റി ഓക്‌സിഡൻ്റുകളുടെയും കൊളാജൻ്റെയും അളവ് പ്രോത്സാഹിപ്പിക്കുന്നു. ചർമ്മകോശങ്ങളുടെ പുനരുദ്ധാരണത്തിനും രോഗശമനത്തിനും അവ വളരെയേറെ ആവശ്യമാണ്.

ഇരുണ്ട വൃത്തങ്ങൾ, പാടുകൾ എന്നിവ നീക്കം ചെയ്യുന്നു: ഇരുണ്ട വൃത്തങ്ങൾ, പാടുകൾ എന്നിവ കുറയ്ക്കാൻ വെളിച്ചെണ്ണ സഹായിക്കും. ചർമ്മത്തെ ടോൺ ചെയ്യുമ്പോൾ വീക്കം കുറയ്ക്കാനും മുഖത്തെ പാടുകൽ കളയാനും സഹായകമാണ്. വെളിച്ചെണ്ണ പുരട്ടുന്നത് കൊളാജിൻ സ്വാഭാവികമായി കൂടാൻ കാരണമാകുന്നു, ഇത് ചർമ്മത്തിൻ്റെ മൃദുലത വർദ്ധിപ്പിക്കുന്നു

മുഖക്കുരു കളയാൻ സഹായിക്കുന്നു: വെളിച്ചെണ്ണയുടെ ആന്റി - ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ മുഖക്കുരുവും മുഖക്കുരുവിന്റെ പാടും മാറ്റാൻ സഹായകമാകുന്നതാണ്. വെളിച്ചെണ്ണയിൽ ലോറിക് ആസിഡും കാപ്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ മുഖക്കുരു ഉണ്ടാക്കുന്ന രോഗാണുക്കളെ നശിപ്പിക്കുന്നു.

മോയ്സ്ചറൈസേഷൻ: വരണ്ട ചർമ്മത്തിന് വളരെ ​ഗുണം ചെയ്യുന്ന മോയ്ചറൈസറാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ പ്രകൃതിദത്തമായ ഒരു സംരക്ഷണമാണ്. ഇത് ഈർപ്പം നിലനിർത്തും. വരണ്ടതും പരുക്കനുമായ ചർമ്മത്തിന് വെളിച്ചണ്ണ ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+