Get Updates
Get notified of breaking news, exclusive insights, and must-see stories!

മിനുസമുള്ള മുഖവും ലഭിക്കും കണ്ണിന് താഴെയുള്ള കറുത്ത പാടും പോകും; വാഴപ്പഴത്തിന്റെ തൊലി മതി

വാഴപ്പഴം കൊണ്ട് പല ടിപ്പുകളും നമ്മൾ പരീക്ഷിച്ച് നോക്കിക്കാണും. വാഴപ്പഴത്തിന് ധാരാളം ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. പഴം തിന്ന ശേഷം വലിച്ചെറിയുന്ന വാഴപ്പഴത്തിന്റെ തൊലിക്കുള്ള ​ഗുണങ്ങൾ അറിയാമോ? ഭൂരിഭാ​ഗം ആളുകളും രണ്ടാമതൊന്ന് ആലോചിക്കാതെ വാഴപ്പഴത്തിന്റെ തൊലി മാലിന്യത്തിലേക്ക് വലിച്ചെറിയും.

നിങ്ങൾ ഇങ്ങനെ വലിച്ചെറിയുന്ന വാഴപ്പഴത്തിന്റെ തൊലിയിൽ ചർമ്മത്തിന് ​ഗുണം ചെയ്യുന്ന പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്.. വാഴപ്പഴത്തിന്റെ തൊലിയുടെ ​ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാം. പഴം പോലെ, വാഴത്തോലും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നിരവധി ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു.

skin tip

പബ്‌മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് വാഴപ്പഴം ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്, ഇത് ചർമ്മത്തിന് സൂര്യാഘാതത്തിൽ നിന്നും ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷണം പോലുള്ള നിരവധി ഗുണങ്ങൾ നൽകും. ഇത് നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകും.

ചൊറിച്ചൽ ശമിപ്പിക്കും മിനുസപ്പെടുത്തുകയും ചെയ്യും, എക്സിമ, സോറിയാസിസ് തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹരാമാണ്. വാഴപ്പഴ താെലിയിൽ ഫാറ്റി ആസിഡ് ധാരാളമായി ഉണ്ട്. കൂടാതെ, പൊട്ടാസ്യം, ഈർപ്പം എന്നിവയാൽ സമ്പുഷ്ടമാണ്, ഇത് വരണ്ട ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. വൈറ്റമിൻ എ, സിങ്ക്, മാംഗനീസ് തുടങ്ങിയ അനേകം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

വാഴപ്പഴത്തിന്റെ തൊലി എങ്ങനെ ഉപയോ​ഗിക്കാം:

1. വാഴപ്പഴത്തിന്റെ തൊലി മുഖത്ത് ഉരസ് കൊടുക്കാം :

ചർമ്മത്തിന് വാഴപ്പഴത്തിന്റെ തൊലി ഉപയോക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർ​ഗമാണിത്. ഇത് വഴി ചുളുവുകൾ കുറയ്ക്കാനും ചർമ്മത്തിലെ വീർക്കൽ, വരൾച്ച എന്നിവ കുറയ്ക്കാനും സഹായിക്കും.

ഇത് ഉപയോഗിക്കുന്നതിനുള്ള രീതി:

ഘട്ടം 1: ആദ്യം നിങ്ങളുടെ മുഖം ഒരു ക്ലെൻസർ ഉപയോഗിച്ച് നന്നായി കഴുകണം, ഒരു തൂവാല കൊണ്ട് തുടയ്ക്കണം.

സ്റ്റെപ്പ് 2: വാഴപ്പഴത്തിന്റെ തൊലി എടുത്ത് തൊലിയുടെ ഉൾ ഭാ​ഗം മുഖത്ത് മസാജ് ചെയ്യാൻ തുടങ്ങുക.

ഘട്ടം 3: 10 മിനിറ്റ് മാസാജ് ചെയ്യുക, വാഴപ്പഴത്തിന്റെ തൊലി തവിട്ടുനിറമാകുകയാണെങ്കിൽ, പുതിയ തൊലി ഉപയോഗിച്ച് മസാജ് ചെയ്യാം.

ഘട്ടം 4: ഇപ്പോൾ, 10 മിനിറ്റ് മസാജ് ചെയ്ത ശേഷം, 10 മിനിറ്റ് അങ്ങനെ വെയ്ക്കാം.

ഘട്ടം 5: തണുത്ത വെള്ളത്തിൽ മുഖം കഴുകാം

2. വാഴപ്പഴ തൊലി മാസ്ക്:

നേന്ത്രപ്പഴം ശരീരത്തിന് വളരെ പോഷക പ്രദമാണ്. എന്നാൽ ചർമ്മത്തിന്റെ കാര്യത്തിൽ വിറ്റാമിൻ ബി 6, ബി 12. ആന്റി ഓക്സിഡന്റുകൾ, സിങ്ക് തുടങ്ങിയ ചർമ്മത്തിന് ​ഗുണം ചെയ്യുന്ന പോഷകങ്ങളും ധാരാളം ഉണ്ട്. ഇവയെല്ലം ചർമ്മത്തിന് ദോഷം ചെയ്യാതെ തന്നെ ചർമ്മ പ്രശ്നങ്ങളെ ചെറുക്കാൻ സാധിക്കും.

3. കണ്ണിനു താഴെയുള്ള പാടുകൾ:

നിങ്ങളുടെ കണ്ണിന് താഴെയുള്ള ഭാ​ഗത്തിന് ആവശ്യമായ തണുപ്പും ഫ്രഷ്നസ്സും നൽകാൻ വാഴത്തൊലിക്ക് കഴിയും. വാഴ തൊലിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റും വിറ്റാമിൻ സിയും ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+