മുഖം എപ്പോഴും വിളറിയ പോലെയാണോ? ഈയൊരു ഗ്ലാസ് ജ്യൂസ് മതി മുഖം തിളങ്ങും! കുടിക്കേണ്ടത് ഈ സമയങ്ങളിൽ
പല വഴികൾ പരീക്ഷിച്ചിട്ടും മുഖം ഒരു പ്രസരിപ്പുമില്ലാത്തെ വാടിയിരിക്കുകയാണോ, ക്രീമുകൾ കൊണ്ടും മാസ്ക്കുകൾ കൊണ്ടൊന്നും പരിഹാരമാകുന്നില്ലേ, എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം നിങ്ങൾക്ക് ഫലപ്രദമായിരിക്കും.
മുഖം ചുവന്നുതുടുക്കാനും ചർമ്മത്തിൽ നിന്ന് ചുളിവുകൾ മാറ്റാനും നിങ്ങളെ സഹായിക്കുന്ന ഒരു ജ്യൂസിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. തീർച്ചയായും നിങ്ങളുടെ ചർമ്മ സംക്ഷണത്തിൽ ഈ ജ്യൂസിന് പ്രധാന പങ്ക് വഹിക്കാൻ സാധിക്കും.

തണുപ്പ് കാലത്ത് നമ്മുടെ ചർമ്മം വരണ്ടതാവാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ചർമ്മത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം. ഈ സമയത്ത് നിങ്ങളുടെ ചർമ്മത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒരു ജ്യൂസാണ് ബീറ്റ് റൂട്ട് - കാരറ്റ് ജ്യൂസ്. എന്തുകൊണ്ടാണ് ഈ സമയത്ത് ബീറ്റ്റൂട്ട് - കാരറ്റ് ജ്യൂസ് കുടിക്കണം എന്ന് പറയുന്നതെന്ന് അറിയാം..
കാരറ്റിന്റെ ഗുണങ്ങൾ: പോഷകങ്ങൾ നിറഞ്ഞ ഒരു കുറഞ്ഞ കലോറി പച്ചക്കറിയാാണ് കാരറ്റ്. വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം എന്നിവ പച്ചക്കറിയിൽ ധാരാളമായി കാണപ്പെടുന്നു. കാരറ്റിലെ വിറ്റാമിൻ എയുടെ സാന്നിധ്യം കാഴ്ച ശക്തി കുറവുള്ളവർക്ക് ഏറെ ഗുണം ചെയ്യും.
കാരറ്റ് ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് കാഴ്ച ശക്തി മെച്ചപ്പെടുത്താൻ സഹായിക്കും. കാരറ്റ് ജ്യൂസ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. അത് മാത്രമല്ല ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ചർമ്മത്തിന് അകത്ത് നിന്ന് തിളക്കം നൽകുന്നു. പ്രമേഹ രോഗികൾക്ക് പോലും സുരക്ഷിതമായി ഇത് കഴിക്കാം.
ബീറ്ററൂട്ട് ജ്യൂസിന്റെ ഗുണങ്ങൾ: നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവികമായ പിങ്ക് കളർ വേണോ? എങ്കിൽ ദിവസവും ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്താം, ബീറ്റ്റൂട്ട് ജ്യൂസ് ചർമ്മത്തിന് നല്ല ഫ്രഷ്നസ്സ് നൽകും. വിളർച്ചയുള്ളവർ ബീറ്റ്റൂറ്റ് ജ്യൂസ് കഴിക്കുകയാണെങ്കിൽ നല്ലതാണ്.
കാരണം ബീറ്റ് റൂട്ടിൽ ഇരുമ്പും ഫോളിക് ആസിഡും ധാരാളമുണ്ട്. ഇത് വേഗത്തിൽ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കും, ഫോളേറ്റ് ( വിറ്റാമിൻ ബി 9 ) കൊണ്ട് സമ്പുഷ്ടം ആണ്. ഇത് കോശങ്ങളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. ഉയർന്ന രക്തസമ്മർദ്ദ ഉള്ളവർക്കും ഹൃദ്രോഗികൾക്കും ബീറ്റ്റൂട്ട് ജ്യൂസ് ഗുണം ചെയ്യും. ദഹനകത്തിനും ഏറെ നല്ലതാണ്.
എപ്പോഴാണ് ജ്യൂസ് കഴിക്കേണ്ടത്:
ദിവസത്തിന്റെ ആദ്യ പകുതിയിൽ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഒന്നുകിൽ രാവിലെ പ്രഭാത ഭക്ഷണത്തിന് മുമ്പ് അല്ലെങ്കിൽ ഉച്ചയ്ക്ക് 12 മണിക്ക്, ഉച്ച ഭക്ഷണത്തിന് 2 മണിക്കൂർ മുമ്പെങ്കിലും ഈ ജ്യൂസ് കുടിക്കുക. സൂര്യാസ്തമയത്തിന് ശേഷമോ ഭക്ഷണത്തോടൊപ്പമോ, ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക.












Click it and Unblock the Notifications