ചർമ്മത്തിലെ ചുളിവ് ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? ബ്രൊക്കോളി ഇങ്ങനെ ഉപയോഗിക്കൂ
എല്ലാവർക്കും ഇഷ്ടമുള്ള പച്ചക്കറികളിൽ ഒന്നാണ് ബ്രൊക്കോളി. ഇവ കഴിക്കുന്നത് മാത്രമല്ല ഇവയുടെ ബാഹ്യ ഉപയോഗവും ശരീരത്തിലും ചർമ്മത്തിലും അത്ഭുതങ്ങൾ ഉണ്ടാക്കും. ഇന്ന് ബ്രൊക്കോളി കൊണ്ടുണ്ടാക്കുന്ന മാസ്കുകളെ കുറിച്ചാണ് പറയുന്നത്. അതോടൊപ്പം തന്നെ ബ്രൊക്കോളിയുടെ ആരോഗ്യഗുണങ്ങളും. വിശദമായി നോക്കാം.
ചർമ്മത്തിന്റെ ഇലാസ്തികതയും ഘടനയും നിലനിർത്തുന്നത് ഏറ്റവും ആവശ്യമാണ് കൊളാജൻ. ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തിന് സഹായിക്കും. അതിനാൽ സ്ഥിരമായി ബ്രൊക്കോളി കഴിക്കുന്നത് ചർമ്മത്തിലെ ചുളിവുകളും വരകളും ഇല്ലാതാക്കുകയും ചർമ്മം പ്രായമാകുന്നത് തടയുകയും ചെയ്യും.

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടം
ഫ്രീറാഡിക്കലിനെതിരെ പോരാടാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളായ സൾഫോറഫെയിൻ ബ്രൊക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. സൾഫോറാഫെയ്ൻ ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുകയും കോശങ്ങൾ നശിച്ച് പോകുന്നത് തടയുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റ് ഗുണങ്ങൾക്ക് പുറമെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്. അതിനാൽ ചർമ്മത്തിലെ വീക്കം പോലുള്ള പ്രശ്നങ്ങൾക്കും ഇവ പരിഹാരം ഉണ്ടാക്കും.
അൾട്രൈവയറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകുന്നു
ഇവയിൽ അടങ്ങിയിരിക്കുന്ന സൾഫോറഫെയിൻ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ പൊരതുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. സർഫോറെയിൻ ചർമ്മത്തിന് സംരക്ഷണം നൽകുക മാത്രമാണ് ചെയ്യുന്നത്. എന്ന് വെച്ച് വെയിലത്ത് ഇറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കേണ്ടെന്ന് അല്ല കേട്ടോ.
ചർമ്മം തിളങ്ങാൻ സഹായിക്കും
ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. ഇവ മൃതകോശങ്ങളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യും. അതുവഴി ചർമ്മം മൃദുവാകാനും മിനുസമാവാനും സഹായിക്കും. ചർമ്മത്തിന് യുവത്വവും ഘടനയും നൽകാനും ബ്രൊക്കോളിയുടെ ഉപയോഗം സഹായിക്കും.
ഇനി ബ്രൊക്കോളി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് നോക്കാം
ബ്രൊക്കോളി ഫേസ് മാസ്ക്
ബ്രൊക്കോളി നന്നായി വേവിച്ച് ഉടച്ച് എടുക്കണം. ഇതിലേക്ക് അൽപം തേൻ കൂടി ചേർത്ത് യോജിപ്പിക്കാം. 15 മിനിറ്റോളം മുഖത്ത് തേച്ച് വെച്ച് ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താനും തിളക്കം നൽകാനും സഹായിക്കും.
ബ്രൊക്കോളി സീഡ് മസാജ് ഓയിൽ എണ്ണ നേരിട്ട് ചർമ്മത്തിൽ മസാജ് ചെയ്ത് കൊടുക്കാം. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കും.
ബ്രൊക്കോളി യോഗേർട്ട് എക്സ്ഫോളിയന്റ്
യോഗേർട്ടുമായി ചേർത്ത് ബ്രൊക്കോളി നന്നായി അരച്ചെടുക്കാം. ശേഷം വൃത്താകൃതിയിൽ ഈ ചേരുവ മസാജ് ചെയ്ത് കൊടുക്കാം. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ചർമ്മം മിനുസമാകാൻ ഇത് സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications