രാത്രി കിടക്കും മുമ്പ് അല്പം വെളിച്ചെണ്ണ; മുഖത്ത് തേച്ച് മസാജ് ചെയ്താൽ കാണാം അത്ഭുതം!
വെളിച്ചെണ്ണയ്ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടെന്ന് അറിയാമല്ലോ. മുടി വളർച്ചയ്ക്ക് ഏറെ സഹായകമാണ് വെളിച്ചെണ്ണ. എന്നാൽ വെളിച്ചെണ്ണ മുഖത്തിനും നല്ലതാണെന്ന് അറിയാമോ. അതെ ഉറങ്ങാൻ പോകുന്നതിന് മുമ്പ് മുഖത്ത് വെളിച്ചെണ്ണ പുരട്ടുന്നത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും.വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും ചർമ്മത്തെ വീണ്ടെടുക്കുന്നതിനും സഹായിക്കും.
വെളിച്ചെണ്ണ കൊണ്ട് മുഖത്ത് മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കുകയും ആരോഗ്യകരവും സ്വാഭാക തിളക്കമുള്ളതുമായ ചർമ്മവും നൽകുന്നു. വെളിച്ചെണ്ണ രാത്രിയിൽ പുരട്ടുമ്പോൾ ചർമ്മത്തിൽ ആഴത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിലൂടെ ഒറ്റ രാത്രി കൊണ്ട് ചർമ്മത്തിൽ മാറ്റം കാണാൻ സാധിക്കുന്നതുമാണ്. മാത്രമല്ല വെളിച്ചെണ്ണ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും ചെയ്യും. അതിനാൽ വരണ്ട ചർമ്മമുള്ളവർക്ക് വെളിച്ച ഏറെ ഗുണം ചെയ്യുമെന്നാണ് പറയുന്നത്. ചർമ്മം വരണ്ട് പോകില്ല.

രാത്രി വെളിച്ചെണ്ണ മുഖത്ത് മസാജ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
സ്വാഭാവിക മോയ്സ്ചറൈസർ: സൗന്ദര്യ വർദ്ധക ഉൽപന്നങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ചേരുവയാണ് വെളിച്ചെണ്ണ. ഇത് നിങ്ങളുടെ മുഖത്ത് മോയ്ചറൈസ് ചെയ്യുന്നതിനുള്ള ചർമ്മ സംരക്ഷണ ദിനചര്യയുടെ ഭാഗമായി ഉപയോഗിക്കാം. ഇത് മുഖത്തിന് സ്വാഭാവികമായ മിനുസം നൽകും.
യു വി രശ്മികൾ മൂലം ഉണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കും: അൾട്രാ വയലറ്റ് വികിരണത്തിന്റെ 20 ശതമാനം തടയുന്നതിലൂടെ വെളിച്ചെണ്ണയ്ക്ക് സൂര്യതാപം തടയാനും അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും കഴിയും.
മുറിവ് ഉണങ്ങാൻ സഹായിക്കും: വെളിച്ചെണ്ണ കൊളാജിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ഫൈബ്രോബ്ലാസ്റ്റുകളെ പ്രേരിപ്പിക്കുകയും ആന്റി ഓക്സിഡന്റ് എൻസൈമുകളുടെ പ്രവർത്തനം വർദ്ധിപ്പികയും ചെയ്ത് കൊണ്ട് മുറിവുകൾ ഉണക്കുന്നത് വേഗത്തിലാക്കുന്നു.
വെളിച്ചെണ്ണയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിന് ഗുണം ചെയ്യും. അത് പോലെ എക്സിമ, അറ്റോപിക് ഡെർമറ്റൈറ്റിസ് പോലുള്ള ചർമ്മ അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകും.
അതേ സമയം, മുഖക്കുരു ഉള്ള ചർമ്മം ഉള്ളവരാണെങ്കിൽ ശ്രദ്ധിക്കുക. മുഖക്കുരു വരാൻ സാധ്യത ഉണ്ടെങ്കിലും മുഖത്ത് വെളിച്ചെണ്ണ പുരട്ടുന്നത് ഒഴിവാക്കണം. ഇത് ചർമ്മത്തിൽ ബ്ലാക്ക് ഹെഡുകളും വൈറ്റ് ഡെഡുകളും ഉണ്ടാവാൻ കാരണം ആയേക്കാം എന്നാണു പറയുന്നത്.












Click it and Unblock the Notifications