മുഖം വാടിത്തുടങ്ങിയല്ലേ, ചുളിവും ഉണ്ടോ? ചോളം കഴിക്കുകയും ചെയ്യാം, പേസ്റ്റും ഉണ്ടാക്കാം; മുഖം തിളങ്ങും
സൗന്ദര്യത്തിൽ ശ്രദ്ധിക്കാത്തവർ വളരെ കുറവായിരിക്കും. വെളുത്ത് തുടുക്കണമെന്നൊന്നുമല്ല, മുഖക്കുരുവും പാടുമൊന്നുമില്ലാത്ത, ചുളിവുകളില്ലാത്ത ചർമം ആരും കൊതിക്കുന്ന ഒന്ന് തന്നെയാണ്. മേക്കപ്പ് ഒക്കെ ചെയ്ത് ലഭിക്കുന്ന തിളക്കം ഒരിക്കലും സ്വാഭാവികം ആയിട്ടുള്ളതല്ലല്ലോ.
മേക്കപ്പിന് വേണ്ടി സമയം കളയുന്നതിന് മുമ്പ് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ചർമ്മത്തിന്റെ സൗന്ദര്യം സംരക്ഷിക്കാൻ സാധിക്കുന്നതാണ്.

ചർമ്മ സംരക്ഷണത്തിന് നിങ്ങൾക്ക് ഏറെ സഹായകമാകുന്ന ഒരു ഭക്ഷണ സാധനമാണ് ചോളം, ചർമ്മത്തിന് മാത്രമല്ല നിങ്ങളുടെ മുടിയുടെ വളർച്ചയിലും ഈ ചോളം സഹായകമാകും. എങ്ങനെയാണ് ചോളം നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിന് സഹായകമാകുന്നതെന്ന് നോക്കാം...
ചർമ്മ സംരക്ഷണത്തിന്:
1, ചർമ്മത്തിന് പ്രായം തോന്നിപ്പിക്കുന്നത് വൈകിപ്പിക്കുന്നു: യുവത്വം നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ചോളം കഴിക്കണം. ചർമ്മത്തിന് പ്രായം തോന്നിപ്പിക്കുന്നത് വൈകിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചോളം.
2: തിളക്കമുള്ള ചർമ്മത്തിന്: ചോളത്തിന്റെ എണ്ണ കൊണ്ട് പതിവായി മസാജ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിന്റെ ഘടനയിൽ കാര്യമായ മാറ്റം ഉണ്ടാവും. അവശ്യ ധാതുക്കളും വിറ്റാമിനുകളും ഇതിൽ ധാരാളം ഉണ്ട്. ചോളം പതിവായി കഴിക്കുന്നത് നിങ്ങൾക്ക് തിളക്കമുള്ള ചർമ്മവും നല്ല കാഴ്ചയും
നൽകും.
3. മുഖക്കുരു ഇല്ലാതാക്കാൻ: ഉയർന്ന വൈറ്റമിൻ കണ്ടന്റ് കാരണം ചോളം ഉപയോഗിച്ച് ഉണ്ടാക്കുന്ന പേസ്റ്റ് മുഖത്തെ മുഖക്കുരുവും അതിന്റെ പാടുകളും നീക്കം ചെയ്യാൻ സഹായിക്കുന്നു. തീർച്ചയായും ഫലം കാണും.
മുടിയുടെ ആരോഗ്യത്തിന്:
1. തലയോട്ടിയിലെ രക്ത ചംക്രമണം മെച്ചപ്പെടുത്തുന്നു: ചോളത്തിന്റെ എണ്ണ തലയോട്ടിയിലെ രക്ത ചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് നിങ്ങളുടെ മുടി വളർച്ചയെ സഹായിക്കുന്നു.
2. മുടിയിഴകളെ ശക്തിപ്പെടുത്തുന്നു: ചോളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ലൈക്കോപീൻ മറ്റ് വിവിധ ആന്റിഓക്സിഡന്റുകൾ എന്നിവ മുടിയിഴകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മുടി കൊഴിച്ചിലിനും പരിഹരാമാണ്. നിങ്ങളുടെ മുടി ആരോഗ്യത്തോടെ വളരും,
അത് പോലെ നിങ്ങളുടെ ആരോഗ്യത്തിനും ചോളം ഏറെ ഗുണം ചെയ്യും. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചോളത്തിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്ത പ്രവാഹത്തിൽ ജെൽ പോലെയുള്ള പദാർത്ഥമായി മാറുന്നു.
ഈ ജെൽ മോശം കൊളസ്ട്രോൾ ( എൽ ഡി എൽ കൊളസ്ട്രോൾ ) ആഗിരണം ചെയ്യുന്നു. ചോളത്തിലെ കരോട്ടിനോയിഡുകളും ബയോ ഫ്ളേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു.












Click it and Unblock the Notifications