തടി കുറയ്ക്കാൻ മാത്രമല്ല ചർമ്മം തിളങ്ങാനും ഏലയ്ക്കാ വെള്ളം മതി; ഈ സമയത്ത് ഇതുപോലെ കുടിച്ചാൽ മതി
ഏലയ്ക്കാ ഇട്ട ചായക്ക് പ്രത്യേക രുചിയല്ലേ, എന്നാൽ എല്ലാവർക്കും ഏലയ്ക്കായയുടെ രുചി ഇഷ്ടമാകണമെന്നില്ല. ചിലർക്കാണെങ്കിൽ ഇതില്ലാതെ ചായ കുടിക്കാൻ പറ്റുകയുമില്ല. ചായയിൽ ഇടാൻ മാത്രമല്ല ഏലയ്ക്കാ ഉപയോഗിക്കാറുള്ളത്. ചിലർ ഏലയ്ക്ക വെള്ളം വെച്ച് കുടിക്കാറുണ്ട്.
നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഈ ഏലയ്ക്ക്. ആന്റിഓക്സിഡന്റ് ഗുണങ്ങളും അവശ്യ വിറ്റാമിനുകളും ധാതുക്കളുമൊക്കെ ഈ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ ഏലയ്ക്കാ വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് ഗുണങ്ങൾ എന്ന് വിശദമായി അറിഞ്ഞാലോ?

ദഹനത്തിന് സഹായകമാണ്: രാവിലെ വെറും വയറ്റിൽ ഏലയ്ക്കാ വെള്ളം കുടിക്കുന്നത് ദഹന രസങ്ങളെ ഉത്തേജിപ്പിക്കാനും ശരിയായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും മലബന്ധം, വയറിളക്കം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ഒവിവാക്കാനും സഹായിക്കും.
ഒരു മികച്ച ഡിറ്റോക്സ് ഡ്രിങ്ക്: ശരീരത്തിനുള്ളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന പാനീയമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ രാവിലെ ഏലയ്ക്കാ വെള്ളം കുടിച്ചോളൂ. ഏലയ്ക്കയുടെ ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും അധിക ദ്രാവകങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നതാണ്. വിഷാംശം ഇല്ലാതാക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരം.
മെറ്റാബോളിസം ഉത്തേജിപ്പിക്കുന്നതാണ്: നിങ്ങളുടെ മെറ്റാബോളിസം വർദ്ധിപ്പിക്കുന്നതിന് ഈ ഏലയ്ക്കാ വെള്ളം സഹായിക്കും, രാവിലെ ഈ വെള്ളം കുടിച്ചാൽ മതിയാവും. കലോറി കൂടുതൽ കാര്യക്ഷമമായി എരിയിക്കാൻ ശരീരത്തെ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാനും സഹായകമാകും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏലയ്ക്കാ വെള്ളം വെറും വയറ്റിൽ രാവിലെ കുടിക്കാം..
വായ നാറ്റം തടയാൻ സഹായിക്കും: വായിൽ നിന്ന് ദുർഗന്ധം വരുന്നുണ്ടെങ്കിൽ രാവിലെ ഏലയ്ക്കാ വെള്ളം കുടിക്കുന്നത് ഈ നാറ്റം കുറയ്ക്കാൻ ഗുണം ചെയ്യും. ഈ സസ്യത്തിന് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്, ഇത് വായ നാറ്റം കുറയ്ക്കാൻ നല്ല സുഗന്ധം ഉണ്ടാവാനും സഹായിക്കും,
നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യും: നിങ്ങൾ ചർമ്മ പ്രശ്നങ്ങൾ കൊണ്ട് പ്രയാസപ്പെടുകയാണോ. അങ്ങനെയാണെങ്കിൽ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഏലയ്ക്കാ ചേർക്കാം.
ഏലയ്ക്കയിലെ ആന്റിഓക്‌സിഡന്റ് കണ്ടന്റ് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതാണ്. മാത്രമല്ല ചർമ്മം കൂടുതൽ ആരോഗ്യകരവും കൂടുതൽ തിളക്കമുള്ളതും ആക്കുകയും ചെയ്യുന്നു. അപ്പോൾ രാവിലെ ഇനി ഏലയ്ക്കാ വെള്ളം കുടിച്ചോളൂ. ഫലം ലഭിക്കും.












Click it and Unblock the Notifications