Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖക്കുരുവും പോകും കറുത്തപാടും പോകും; വീട്ടിൽ ഉണ്ടാക്കാം മുന്തിരി ഫേസ്പാക്ക്

ആരോ​ഗ്യമുള്ള തിളക്കമുള്ള ചർമ്മം ആ​ഗ്രഹിക്കാത്തവർ കുറവായിരിക്കും. പലരും പല വഴികൾ ഇതിനായി പരീക്ഷിച്ച് നോക്കിയിട്ടുമുണ്ടാകും. എന്നാൽ കൂടുതൽ പണം ചെലവിടാതെ ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ഭം​ഗിക്കുമായി നമ്മുടെ വീട്ടിൽ തന്നെ ചില മാസ്ക്കുകൾ തയ്യാറാക്കിയാലോ.

പഴങ്ങൾ ആരോഗ്യത്തിന് ​ഗുണകരമാണെന്ന് അറിയാമല്ലോ.. ധാരാളം പോഷകങ്ങൾ പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ സംബന്ധമായ നമ്മുടെ പകുതി പ്രശ്നങ്ങളും പരിഹരിക്കും. അത്തരത്തിൽ ഉള്ള ഒരു പഴമാണ് മുന്തിരി. നിങ്ങളുടെ ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ എ, വിറ്റാമിൻ സി, ബി 6 ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ മുന്തിരി നിങ്ങൾക്ക് മിനുസമാർന്നതും തിളങ്ങുന്നതും യുവത്വമുള്ളതുമായ ചർമ്മം നൽകും.

Grape

മുഖക്കുരുവിന്റെ പാട് ഇല്ലാതാക്കാൻ സഹായിക്കുന്ന ആന്തോസയാനിൻ എന്ന ആൻ്റി ഓക്സിഡന്റും ഇതിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന മുന്തിരി ഫേസ് പാക്കിനെക്കുറിച്ചാണ് പറയുന്നത്.

കൊളാജിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു: വിറ്റാമിൻ എയുടെ സമ്പന്നമായ ഉറവിടമാണ് മുന്തിരി. ഇത് ചർമ്മത്തിന്റെ കൊളാജിൻ ഉത്പാദനം വർദ്ധിപ്പിക്കും. ചുളിവുകളില്ലാത്ത ചർമ്മം ലഭിക്കാൻ ഇത് സഹായിക്കും. മുന്തിരി പോലെ തന്നെ തക്കാളിയും ചർമ്മത്തിലെ ചുളിവുകളോട് പോരാടുന്ന മികച്ച ആന്റി - ഏജിം​ഗ് ഘടകമാണ്.

എങ്ങനെ ഉണ്ടാക്കാം; ഈ മാസ്ക് തയ്യാറാക്കാൻ 5 - 6 മുന്തിരിയും തക്കാളിയുമാണ് വേണ്ടത്. ഇത് യോജിപ്പിച്ച് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ കണ്ണുകളിലും ചുണ്ടുകളിലും ഒഴിവാക്കി പേസ്റ്റ തേച്ച് പിടിപ്പിക്കാം. മുഖത്തും കഴുത്തിലും പുരട്ടി 15 - 20 മിനിറ്റ് വരെ വെയ്ക്കാം. തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകാം. ശേഷം മുഖം തുടയ്ക്കാം.

ഡാർക്ക് സർക്കിൾ കുറയ്ക്കാൻ:

ഒട്ടുമിക്ക ആളുകളുടേയും പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്. ഇത് നിങ്ങൾക്ക് വല്ലാത്ത പ്രശ്നം ആക്കുന്നുണ്ടോ എന്നാൽ മുന്തിരി നിങ്ങളെ സഹായിക്കും. മുന്തിര മാസ്ക് പോലും ആവശ്യമില്ല, ഇനി പറയുന്നത് പോലെ ഉപയോ​ഗിച്ചാൽ മതി.
ഉറങ്ങാൻ പോകുന്നതിന് മുമ്പ് കുറച്ച് പച്ചമുന്തിരി പൾ‌പ്പ് നിങ്ങളുടെ കണ്ണിന് താഴെ പുരട്ടുക, പൾപ്പിന് പകരം മുന്തിരി ഓയിലും മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+