മുഖക്കുരുവും പാടും പോകും, മുഖം തിളങ്ങും; ഒരു കഷ്ണം ആപ്പിൾ മതി, ഇതുപോലെ ഫേസ് പാക്ക് തയ്യാറാക്കാം
തെളിഞ്ഞ, കുരുവോ പാടുകളോ ഇല്ലാത്ത ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്. ചർമ്മ സംരക്ഷണത്തിന് വേണ്ടി പല വഴികളും പരീക്ഷിച്ചിരിക്കുന്നവരാണോ നിങ്ങൾ. എപ്പോഴെങ്കിലും നിങ്ങളുടെ മുഖത്തിന്റെ തെളിച്ചത്തിന് വേണ്ടി ആപ്പിൾ ഉപയോഗിച്ചിട്ടുണ്ടോ? ആപ്പിൾ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും ഗുണം ചെയ്യും. നിങ്ങളുടെ മുഖത്ത് എപ്പോഴും ക്ഷീണം കാണുന്നുണ്ടെങ്കിലോ വല്ലാതെ മങ്ങിപ്പോയതായി തോന്നുന്നുണ്ടെങ്കിലോ നിങ്ങളുടെ ചർമ്മത്തിന് തിളക്കം ലഭിക്കാൻ ആപ്പിൾ ഫേസ് മാസ്ക്ക് ഉപയോഗിക്കാം.
ആപ്പിളിൽ വിറ്റാമിൻ എ, ബി, സി ആന്റി ഓക്സിഡന്റ് ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. അത് മുഖത്തെ അഴുക്ക് ഇല്ലാതാക്കാൻ നിങ്ങളെ സഹായിക്കും. വെയിൽ കൊണ്ട് ചർമ്മം ക്ഷീണിക്കുന്നെങ്കിൽ അതിനും പരിഹാരമാണ് ഈ ഫേസ് മാസ്ക്ക്. ആപ്പിളിൽ ഗ്ലൈക്കോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ സുഷിരങ്ങൾ നീക്കം ചെയ്യാനും വൃത്തിയാക്കാനും സഹായിക്കുന്നതാണ്. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യാനും ചർമ്മത്തെ മനോഹരമാക്കാനും സഹായിക്കുന്ന ഘടകങ്ങൾ ആപ്പിളിൽ ഉണ്ട്.

ആപ്പിൾ മുഖത്ത് പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. അത് മാത്രമല്ല മുഖക്കുരു നീക്കം ചെയ്യാനും ഈ ഫേസ് മാസ്ക്ക് സഹായകമാണ്, ആപ്പിൾ പൾപ്പ് ചർമ്മത്തിൽ പുരട്ടുമ്പോൾ ചർമ്മത്തിലെ പി എച്ച് നിലനിർത്താനും അപകടരമായ ചർമ്മ അണുബാധകളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തിന് സംരക്ഷണം നൽകാനും സഹായിക്കും. ഒരു ആപ്പിൾ എടുത്ത് അതിൻ്റെ പൾപ്പ് 20 മിനിറ്റ് ചർമ്മത്തിൽ പുരട്ടി കഴുകുക. കഴുകിയ ശേഷം മോയ്സ്ചറൈസർ പുരട്ടുക. ഈ മാസ്ക് എല്ലാ ചർമ്മ തരങ്ങൾക്കും അനുയോജ്യമാണ്.
ചർമ്മത്തിന് മാത്രമല്ല, ആപ്പിളിന്റെ മറ്റ് ഗുണങ്ങൾ:
നല്ല വെള്ള പല്ലുകൾ ലഭിക്കണമെങ്കിൽ ഭക്ഷണത്തിന് ശേഷം ആപ്പിൾ ചവയ്ക്കുക. ആപ്പിൾ പതിവായി കഴിക്കുന്നത് ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ളത് കൊണ്ട് ഇത് ആന്റി ഏജിംഗ് മാസ്ക്കായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കണ്ണിനടിയിലെ കറുത്ത വൃത്തങ്ങളും വീക്കവും കുറയ്ക്കാൻ കണ്ണിന് താഴെ ആപ്പിൾ കഷണങ്ങൾ വെയ്ക്കാം. ഇത് നിങ്ങളുടെ ചർമ്മത്തിലെ എണ്ണ ഉൽപാദനത്തെ സന്തുലിതമാക്കുകയും സെബത്തിന്റെ ഒഴുക്ക് കുറയ്ക്കുകയും ചെയ്യുന്നു.
മുഖക്കുരുവിനെതിരെ ആപ്പിൾ പ്രവർത്തിക്കും. ഇതുകൂടാതെ, നിങ്ങളുടെ ചർമ്മത്തിന് ജലാംശം നൽകാനും ആപ്പിൾ സഹായകമാണ്. ഇത് ഗ്രേറ്റ് ചെയ്ത് മുഖത്ത് പുരട്ടി ഒരു എക്സ്ഫോളിയൻ്റായി ഉപയോഗിക്കുക. ആപ്പിൾ ഫേസ് മാസ്ക്കും ഉപയോഗിച്ചാൽ മതി. മുഖത്തെ ക്ഷീണം മാറി നല്ല ഊർജ്ജസ്വലമാകും.












Click it and Unblock the Notifications