Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീറ്റ്റൂട്ട് - നെല്ലിക്ക ജ്യൂസ് ഒരു ​ഗ്ലാസ് കുടിച്ചോളൂ; ചർമ്മം തിളങ്ങുക മാത്രമല്ല, മുഖത്ത് തുടിപ്പും ലഭിക്കും

ആരാണ് തിളങ്ങുന്ന ചർമ്മം ആ​ഗ്രഹിക്കാത്തത്. ഏതെങ്കിലും കല്യാണത്തിന് പോകുമ്പോഴോ, മറ്റ് ചടങ്ങുകൾക്ക് പോകുമ്പോഴോ ഒക്കൊയായിരിക്കും മുഖത്തെ കരുവാളിപ്പും ക്ഷീണവുമൊക്കെ നമ്മൾ ശ്രദ്ധിക്കുക. പിന്നെ ആകെ പരിഭ്രമായി, മേക്കപ്പ് ഒക്കെ വെച്ച് ശരിയാക്കാം എന്ന് വെച്ചാൽ അത് പ്രത്യേകം മനസ്സിലാവുകയും ചെയ്യും.

അപ്പോൾ പിന്നെ എന്താണ് നമ്മൾ ചെയ്യുക. മേക്കപ്പിന്റെയോ മറ്റ് ക്രീമുകളുടേയോ സഹായം ഇല്ലാതെ തന്നെ വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ നമുക്ക് മുഖത്തിന്റെ തിളക്കവും തുടിപ്പും കൂട്ടാം. എങ്ങനെയെന്ന് നോക്കാം. നെല്ലിക്കയും ബീറ്റ്റൂട്ടുമാണ് ഇതിന് നമുക്ക് വേണ്ടുന്നത്. ഇത് നിങ്ങളുടെ മുഖത്തിന്റെ തിളക്കം കൂട്ടാൻ തീർച്ചയായും സാഹയകമാകും.

Beetroot

ബീറ്റ്റൂട്ടിലും നെല്ലിക്കയിലും വിറ്റാമിൻ സി ധാരാളം ഉണ്ട്. ഇത് കൊളാജൻ പ്രോട്ടീന്റെ സമന്വയത്തെ സഹായിക്കുന്ന ഏറ്റവും ശക്തമായ ആന്റി ഓക്സൈഡുകളിൽ ഒന്നാണ് ഇത് ചർമ്മം യുവത്വമുള്ളതായി തോന്നിക്കുകയും ചർമ്മത്തിന് നല്ല ഫ്രഷ്നസ്സ് നൽകുകയും ചെയ്യും.

നെല്ലിക്ക സത്തിൽ ശക്തമായ ആൻറി -ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, അതേസമയം ബീറ്റ്റൂട്ടിൽ ബീറ്റാലൈൻ അടങ്ങിയിട്ടുണ്ട്, ആൻറി - ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ള പിഗ്മെന്റുകൾ. ഈ ശക്തമായ കോമ്പിനേഷൻ ചുവപ്പും പാടുകളും കുറയ്ക്കാനും വിവിധ ചർമ്മ അവസ്ഥകളെ ശമിപ്പിക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മം മിനുസമാർന്നതാക്കുന്നു.

ഈ ബ്യൂട്ടി പോഷനിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും ഹൈപ്പർ പിഗ്മെന്റേഷൻ പ്രശ്നങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും. ഇനി എങ്ങനെയാണ് ജ്യൂസ് ഉണ്ടാക്കുക എന്ന് നോക്കാം. ജ്യൂസ് ഉണ്ടാക്കാൻ 100 ​ഗ്രാം ബീറ്ററൂട്ടും രണ്ട് ചെറിയ നെല്ലിക്കയും ആണ് ആവശ്യമായി വരുന്നത്.

ആവശ്യത്തിന് വെള്ളം ചേർക്കാം. ഇത് ജ്യൂസ് പോലെ ഉപയോ​ഗിക്കാം. ഈ ജ്യൂസ് കൊളാജിൻ വർദ്ധിര്രിക്കാനും രക്തം ശുദ്ധീകരിക്കാനും, വീക്കം ചെറുക്കാനും, ഹൈപ്പർ പി​ഗ്മെന്റേഷൻ നിയന്ത്രിക്കാനും . ചർമ്മത്തിമ് സംരക്ഷിക്കാനും സഹായിക്കും. ഈ നെല്ലിക്കയും ബീറ്റ് റൂട്ടും നിങ്ങളുടെ ചർമ്മത്തിൽ തീർച്ചയായും മാറ്റം ഉണ്ടാക്കും. അതേസമയം നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ഡയറ്റിൽ എന്ത് മാറ്റം വരുത്തുന്നതിന് മുമ്പും ഡോക്റുടെ നിർദ്ദേശം സ്വീകരിക്കുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+