Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖക്കുരു മാറും, ചുവന്നുതുടുത്ത കവിളുകളും ചുണ്ടുകളും ലഭിക്കും; എന്നും ചൂട് വെള്ളം കുടിച്ചുനോക്കൂ

സിനിമാ താരങ്ങളുടെ ചർമ്മം കണ്ട് പലപ്പോഴും നമ്മളും ആ​ഗ്രഹിച്ചുകാണില്ലേ അതുപോലെ മുഖക്കുരുവോ കറുത്തപാടുകളോ ഇല്ലാത്ത മിനുസമാർന്ന ചർമ്മം. സെലിബ്രിറ്റികൾ എന്നല്ല ചർമ്മത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നവർ ഒക്കെ പ്രധാനമായും ചെയ്യുന്ന ഒരു കാര്യമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്.

ചൂട് വെള്ളം കുടിക്കുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ ശരീരത്തിലെ എല്ലാ വിഷ വസ്തുക്കളേയും വളരെ എളുപ്പത്തിൽ പുറന്തള്ളാനും ചർമ്മം വരണ്ട് പോകുന്നത് തടയാനും സഹായി​ക്കും. ചൂട് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് എങ്ങനെ സഹായകമാകുമെന്ന് അറിയാം.

Skin Care

മുഖക്കുരുവും മുഖക്കുരു കാരണം ഉണ്ടാകുന്ന പാടുകളും കുറയ്ക്കും: മുഖക്കുരു എല്ലാവർക്കും ഒരു പ്രശ്നമാണ്. നിങ്ങളുടെ ചർമ്മം എണ്ണമയമുള്ള ചർമ്മം ആണെങ്കിൽ, മുഖക്കുരുവും മുഖക്കുരു പാടുകളും ഒരു സാധാരണ സംഭവമാണ്. അത് എത്ര ചികിത്സകളോ ഉൽപ്പന്നങ്ങളോ നിങ്ങളുടെ ചർമ്മത്തിൽ പരീക്ഷിച്ചാലും ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാകണം എന്ന് ഉറപ്പുമില്ല.

നിങ്ങളുടെ ചർമ്മം എണ്ണമയമുള്ള ചർമ്മം ആണെങ്കിൽ നിങ്ങൾ ദിവസവും ചൂടുവെള്ളം കുടിക്കുന്നത് ചർമ്മത്തിന് നല്ലതാണ്. ഇത് നിങ്ങളുടെ സുഷിരങ്ങൾ ഉൾപ്പെടെ നിങ്ങളുടെ സിസ്റ്റത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. അങ്ങനെ മുഖക്കുരുവിന് ഉള്ള സാധ്യത കുറയും. ഇത് നിങ്ങളുടെ ചർമ്മത്തിന് തീർച്ചയായും ​ഗുണം ചെയ്യും.

അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കും: നിങ്ങളുടെ മുഖം വൃത്തിയാക്കാനും അഴുക്ക്, മേക്കപ്പ്, വിയർപ്പ്, എണ്ണ എന്നിവ കളയാനും നമ്മൾ മേക്കപ്പ്റിമൂവർ ഉപയോ​ഗിക്കാറില്ലേ. നിങ്ങളുടെ ശരീരത്തിന് അകത്തും ഇത്തരത്തിൽ ശുചീകരണം ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിലെ ടോക്സിനുകൾ നിങ്ങളുടെ ചർമ്മത്തിന് കേടുപാടുണ്ടാക്കും.

കൂടാതെ അകാലവാർദ്ധക്യ ലക്ഷണങ്ങൾ കാണിക്കുന്ന സാധ്യ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ചൂടുവെള്ളം കുടിക്കുമ്പോൾ അത് നിങ്ങളുടെ കോശങ്ങളെ മെച്ചപ്പെടുത്താനും ഇലാസ്തികതയും കൊളാജൻ ഉൽപാദനവും വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

ശരിയായ അളവിൽ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ കവിളുകൾക്ക് തുടിപ്പ് ലഭിക്കും. നിങ്ങളുടെ ചുണ്ടുകൾക്ക് നല്ല നിറ നൽകുകയും ചെയ്യും. വെള്ളം നിങ്ങളുടെ ചർമ്മത്തെ ജലാംശം നിലനിർത്തുക മാത്രമല്ല നിങ്ങളുടെ ആരോ​ഗ്യത്തിനും വളരെ ആവശ്യമാണ്. പേശികൾ മുതൽ ദഹനം വരെ വെള്ളം നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവ വ്യവസ്ഥകളെയും ബാധിക്കും.

നിങ്ങളുടെ സൈനസുകളും ദഹനനാളങ്ങളും നിങ്ങളുടെ ധമനികളും പോലും ശുദ്ധമാക്കാനും മുഖത്തേക്ക് രക്തചംക്രമണം നടത്താനും വെള്ളം സഹായിക്കും. ഇത് നിങ്ങൾക്ക് ആരോ​ഗ്യവും തിളക്കവും നൽകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+