Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍മ്മസംരക്ഷണത്തിന് വെറുതെ പാര്‍ലര്‍ കയറിയിറങ്ങേണ്ട; ഓറഞ്ച് ജ്യൂസുണ്ടല്ലോ..!!

തിളക്കമുള്ളതും ആരോഗ്യകരവുമായ ചര്‍മ്മം എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി പലവിധ മാര്‍ഗങ്ങള്‍ ദിവസവും അന്വേഷിക്കുന്നവരാണോ നിങ്ങള്‍. എങ്കിലിതാ ഒട്ടും പ്രയാസമില്ലാതെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ചെയ്യാവുന്ന ഒരു ചര്‍മ്മസംരക്ഷണ ഉപാധിയാണ് ഇനി പരിചയപ്പെടുത്താന്‍ പോകുന്നത്. ഓറഞ്ച് ജ്യൂസ് ഒരു ജനപ്രിയ പാനീയം എന്ന നിലയില്‍ പ്രശസ്തമാണ്. എന്നാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഓറഞ്ച് ജ്യൂസ് വഹിക്കുന്ന പങ്ക് നിങ്ങള്‍ക്കറിയാമോ?

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഓറഞ്ച് ജ്യൂസ് ചര്‍മ്മത്തില്‍ നല്ല സ്വാധീനം ചെലുത്തുമെന്നാണ് പറയുന്നത്. ഓറഞ്ച് ജ്യൂസ് അതിന്റെ പോഷകസമൃദ്ധിക്ക് പേരുകേട്ടതാണ്. വിറ്റാമിന്‍ എ, ബി സി, പൊട്ടാസ്യം, മഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കള്‍ തുടങ്ങിയവയുടെ സ്വാഭാവിക ഉറവിടമാണിത്. ഓറഞ്ച് ജ്യൂസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് വിറ്റാമിന്‍ സി.

orange

ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. ഓറഞ്ച് ജ്യൂസിലെ ഈ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചര്‍മ്മസംരക്ഷണത്തിന് ഏറെ സഹായിക്കുന്നു. അകാല വാര്‍ധക്യം തടയാനും ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കാനും ഇത് സഹായിക്കും എന്നാണ് പറയപ്പെടുന്നത്. ഓറഞ്ച് ജ്യൂസില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകള്‍, പ്രത്യേകിച്ച് വിറ്റാമിന്‍ സി ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.

ഓറഞ്ച് ജ്യൂസില്‍ കൂടുതലും വെള്ളം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ കാരണമാകുന്നു. ഇത് ചര്‍മ്മത്തിന് ഗുണം ചെയ്യുകയും ചെയ്യും. ഓറഞ്ച് ജ്യൂസിലെ വിറ്റാമിന്‍ സി മുറിവ് ഉണക്കുന്നതിന് അത്യന്താപേക്ഷിതമാണ്. പുതിയ രക്തക്കുഴലുകളുടെയും കൊളാജന്റെയും രൂപീകരണത്തെ ഇത് പിന്തുണയ്ക്കുന്നു. ഇത് രണ്ടും കേടായ ചര്‍മ്മത്തെ നന്നാക്കാന്‍ നിര്‍ണായകമാണ്.

ഭക്ഷണത്തില്‍ ഓറഞ്ച് ജ്യൂസ് ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ പരിക്കുകളില്‍ നിന്ന് വേഗത്തില്‍ മോചനം നേടാന്‍ സഹായിക്കും. എന്നാല്‍ ഓറഞ്ച് ജ്യൂസ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുമെങ്കിലും വിവിധ പോഷകങ്ങളാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ് എന്ന് ഓര്‍ക്കണം.

ചര്‍മ്മത്തിന്റെ ഗുണങ്ങള്‍ക്കായി ഓറഞ്ച് ജ്യൂസിനെ മാത്രം ആശ്രയിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കിയേക്കില്ല. ഓറഞ്ച് ജ്യൂസ് അസിഡിറ്റി സ്വഭാവമുള്ളതാണ്. ഇതിന്റെ അമിതമായ ഉപഭോഗം അതിനാല്‍ തന്നെ ശ്രദ്ധിച്ച് വേണം ചെയ്യാന്‍. എല്ലാത്തിലേയും പോലെ ചര്‍മ്മസംരക്ഷണത്തിലും മിതത്വം പ്രധാനമാണ്. അമിതമായ അളവില്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് പഞ്ചസാരയുടെ അമിതമായ ഉപഭോഗത്തിലേക്ക് നയിച്ചേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+