മുഖത്തെ കറുത്തപാടും പോകും, കണ്ണാടി പോലെ തിളങ്ങും; ഉരുളക്കിഴങ്ങ് ജ്യൂസ് ഇതുപോലെ ഉപയോഗിക്കൂ
ചർമ്മത്തിന് ഉരുളക്കിഴങ്ങ് ജ്യൂസിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ? നിരവധി ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉരുളക്കിഴങ്ങിന് സാധിക്കും. മുഖക്കുരു, പിഗ്മെന്റേഷൻ, കറുത്തപാടുകൾ തുടങ്ങിയ ചർമ്മ സംരക്ഷണ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ഉരുളക്കിഴങ്ങ് ജ്യൂസ്.
നിങ്ങളുടെ മുഖത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ബദലുകളിൽ ഒന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്, പരുത്തി പാഡുകൾ ഉപയോഗിച്ച് പതിവായി ഉരുളക്കിഴങ്ങ് ജ്യൂസ് മുഖത്ത് പുരട്ടിയാൽ മതിയാകും. കറുത്ത പാടുകൾ, പിഗ്മെൻ്റേഷൻ, ചർമ്മത്തിൻ്റെ നിറ വ്യത്യാസം എന്നിവ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.

മുഖക്കുരു, പാടുകൾ എന്നിവ കൈകാര്യം ചെയ്യുന്നു : ഉരുളക്കിഴങ്ങിൽ അസെലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു, ചുവന്ന പാട് എന്നിവയെ ചെറുക്കും, നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകുന്നു. നിങ്ങളുടെ സുഷിരങ്ങൾ അടഞ്ഞുകിടക്കുന്നതിനും ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലതാക്കുന്നതിനും ഈ ആസിഡിന് കഴിയും. പിഗ്മെന്റേഷൻ ഇല്ലാതാക്കി മുഖത്തിന് തിളക്കം നൽകുന്നു. പ്രകൃതിദത്തമായ ടോണറായി ഉരുളക്കിഴങ്ങ് ജ്യൂസ് പ്രവർത്തിക്കുന്നു.
ഇരുണ്ട വൃത്തങ്ങൾ: ഉരുളക്കിഴങ്ങ് ജ്യൂസ് ഇരുണ്ട വൃത്തങ്ങളെ ചികിത്സിക്കാനും ചർമ്മത്തിന് തുല്യമായ നിറം നൽകാനും ഉള്ള കഴിവ് ഉരുളക്കിളഴങ്ങിന് ധാരാളമുണ്ട്. നിങ്ങൾക്ക് ഒന്നുകിൽ പച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് നിങ്ങളുടെ കണ്ണിന് മുകളിൽ വെയ്ക്കാം. 10 - 15 മിനിറ്റ് വരെ ഇങ്ങനെ വെയ്ക്കാം. ഉരുളക്കിഴങ്ങിന് തണുപ്പ് നൽകാൻ കഴിയും ഇത് ഇരുണ്ട പാടുകളും വീക്കവും കുറയ്ക്കാൻ സഹായിക്കും.
സ്വാഭാവിക ടോണർ: സ്വാഭാവിക ടോണർ ആയി ഉരുളക്കിഴങ്ങ് ജ്യൂസ് പ്രവർത്തിക്കും. ഉരുളക്കിഴങ്ങ് നീര് മുഖത്ത് പതിവായി പുരട്ടാൻ കഴിയുന്ന പ്രകൃതിദത്ത ടോണറാണ്. ഇത് നിങ്ങളുടെ മുഖത്തെ നേരിയ തോതിൽ എക്സ്ഫ്ലോയിട്ട് ചെയ്യാനും ചർമ്മത്തിലെ പല പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനും സഹായിക്കും. ഉരുളക്കിഴങ്ങ് ജ്യൂസ് വിറ്റാമിൻ സി, ബി, ഫോസ്ഫറസ് എന്നിവ ധാരാളമുണ്ട്. ഇത് നിങ്ങളുടെ പതിവ് ചർമ്മ ദിനചര്യയ്ക്ക് മികച്ച കൂട്ടിച്ചേർക്കലായി മാറുന്നു.
തിളങ്ങുന്നതു പാടുകൾ ഇല്ലാത്തതുമായി മുഖം ലഭിക്കുന്നതിന് നിങ്ങൾക്ക് ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാം. തീർച്ചയായും ഫലം കാണു. ചർമ്മത്തിന് തിളക്കം ലഭിക്കുതയും കറുത്ത പാടുകൾ പോവുകയും ചെയ്യും.












Click it and Unblock the Notifications