മുഖക്കുരുവിന്റെ പാട് പോലും ഉണ്ടാവില്ല; റോസ് വാട്ടർ ഇങ്ങനെയൊന്ന് ഉപയോഗിച്ച് നോക്കൂ, മുഖം തിളങ്ങും!!
റോസ് വാട്ടറിന്റെ ഗുണങ്ങളെ കുറിച്ച് നമുക്ക് അറിയാമല്ലോ. സൗന്ദര്യവർദ്ധക വസ്തുവായി വർഷങ്ങളായി റോസ് വാട്ടർ ഉപയോഗിക്കുന്നുണ്ട്. റോസാപ്പൂക്കളുടെ സുഗന്ധമുള്ള ദളങ്ങളിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. അതിന്റെ സ്വാഭാവിക ഗുണങ്ങളും വിവിധ ചർമ്മ തരങ്ങൾക്ക് ഗുണം ചെയ്യുന്നതിനാലും ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും ഉപയോഗിക്കാറുണ്ട്. എങ്ങനെയാണ് നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യുന്നത് എന്ന് നോക്കാം. എങ്ങനെയാണണ് ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടർ ഉപയോഗപ്പെടുത്താം എന്നും നോക്കാം..
ഹൈഡ്രേറ്റിംഗ് ടോണർ: ഹൈഡ്രേറ്റിംഗ് ടോണർ എന്ന നിലയിൽ റോസ് വാട്ടർ ഉപയോഗിക്കാറുണ്ട്. ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമായത് കൊണ്ട് തന്നെ ഇത് ചർമ്മത്തിന് ഗുണം ചെയ്യും. എല്ലാ ചർമ്മ തരത്തിനും റോസ് വാട്ടർ അനുയോജ്യമാണ്. കാരണം ഇത് ചർമ്മത്തിന്റെ പി എച്ച് ബാലൻസ് ചെയ്യുന്നു. നിങ്ങളുടെ മുഖം വൃത്തിയാക്കുന്നതിന് വേണ്ടി ഒരു കോട്ടണിൽ കുറച്ച് റോസ് വാട്ടർ എടുത്ത് മുഖത്ത് പ്രയോഗിക്കാം...

DIY: ഫേസ്മാസ്ക്കുകൾ: റോസ് വാട്ടറിനൊപ്പം വിവിധ പ്രകൃതിദത്ത ചേരുവകൾ സംയോജിപ്പിച്ച് നിങ്ങളുടെ ആരോഗ്യകരമായ മാസ്ക്ക് ഉണ്ടാക്കാം. ഇത് മുഖത്തെ വീക്കവും പാടുകളും കുറയ്ക്കാൻ സഹായിക്കും. ചർമ്മത്തിന് നല്ല തിളക്കവും നൽകും. തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായകമാകുന്ന രണ്ട് ഫേയ്സ് മാസുക്കൾ ഇവിടെ പറയുന്നു.
കറ്റാർ വാഴ ജെൽ, തേൻ, റോസ് വാട്ടർ: കറ്റാർ വാഴ ജെൽ, തേൻ, റോസ് വാട്ടർ എന്നിവ മിക്സ് ചെയ്യുക. ഈ മിശ്രിതത്തിന് സെൻസിറ്റീവ് ചർമ്മത്തെ ശാന്തമാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ഇത് നിങ്ങളുടെ മുഖത്തിന് ഉന്മേഷം നൽകുകയും ചെയ്യും. 15 മുതൽ 20 മിനിറ്റ് വരെ മുഖത്ത് വെയ്ക്കാം. ശേഷം ചെറു ചൂടുള്ള വെള്ളത്തിൽ മുഖം കഴുകാം.
റോസ് വാട്ടറും ഒരു സ്പൂൺ തേനും: ഈ ഫേസ്മാസ്ക്കിന് റോസ് വാട്ടറും ഒരു സ്പൂൺ തേനും ആണ് വേണ്ടത്. രണ്ട് ടേബിൾ സ്പൂൺ തേനും റോസ് വാട്ടറും ഒരു സ്പൂൺ തേനും കലർത്തുക, തേനിന്റെ സ്വാഭാവിക ആന്റി ഇൻഫ്ലമേറ്ററി ബാക്ടീരിയൽ ഗുണങ്ങഴെ റോസ് വാട്ടറിന്റെ ശാന്തമായ ഗുണങ്ങളും ചർമ്മത്തെ ശുദ്ധീകരിക്കുകയും മോയ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. മിശ്രിതം നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടുക. പത്ത് പതിനഞ്ച് മിനിറ്റ് അങ്ങനെ വെയ്ക്കാം. തുടർന്ന് ചൂട് വെള്ളത്തിൽ കഴുകാം...
മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുന്നു: മുഖക്കുരു ഇല്ലാതാക്കാൻ റോസ് വാട്ടർ സഹായകമാണ്. റോസ് വാട്ടറിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാരണം ഇത് ചർമ്മത്തിന്റെ വീക്കം ഇല്ലാതാക്കാനും മുഖക്കുരു കാരണം മുഖത്ത് വരുന്ന ചുവപ്പും വീക്കവും കുറയ്ക്കുന്നു. റോസ് വാട്ടറിലെ ആന്റി ഇന്റഫ്ലമേറ്ററി ആൻ്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുകയും പുതിയ മുഖക്കുരു ഉണ്ടാവുന്നത് തടയുകയും ചെയ്യുന്നു.












Click it and Unblock the Notifications