മുഖത്തെ ചുളിവുകളും മുഖക്കുരുവും മാറും, മുടി തഴച്ചുവളരും; കടുകെണ്ണ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ
കടുക് എണ്ണ സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നല്ല. ചിലർക്ക് ഈ എണ്ണ അത്ര ഇഷ്ടമാകണമെന്നില്ല, ഈ എണ്ണയുടെ ഉപയോഗം എന്താണെന്ന് അറിയണമെന്നില്ല. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഈ കടുക് എണ്ണ. ചർമ്മത്തിന്റെ തിളക്കിത്തിന് മുതൽ മുടിയുടെ ആരോഗ്യത്തിന് വരെ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. കടുക് എണ്ണയുടെ ഗുണം എന്താണെന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും വിശദമായി അറിയാം.
1. ആന്റിമൈക്രോബയൽ ഗുണം: കടുക് എസൻഷ്യൽ എണ്ണയ്ക്ക് ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്നും ചിലതരം ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കുമെന്നുമാണ്
പറയുന്നത്.

2. മുടിയുടെ ആരോഗ്യത്തിന്: മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ശുദ്ധമായ കടുകെണ്ണ പലപ്പോഴും പ്രാദേശികമായി പ്രയോഗിക്കാറുണ്ട്. കടുകെണ്ണയിൽ ആൽഫ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ മുടിയെ ജലാംശം നിലനിർത്താൻ സഹായകമാണ്.
ഇത് മുടിയെ സജീവമാക്കുകയും വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നു. കടുകെണ്ണയിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ മുടി വളർച്ചയ്ക്ക് സഹായിക്കും
3. ചർമ്മത്തിന്: കടുകെണ്ണയിൽ വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ ഇ, കാൽസ്യം പ്രോട്ടീൻ, ഒമേഗ ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ വരകളും ചുളിവുകളും കുറയ്ക്കുന്നു. ചർമ്മത്തിലെ ടാൻ നീക്കം ചെയ്യാനും സഹായിക്കുന്നു. വിണ്ടുകീറിയ ചുണ്ടുകളിലും ഈ എണ്ണ അത്ഭുതം പ്രവർത്തിക്കും.
ഈ എണ്ണയുടെ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാകുന്നത് തടയും. ചർമ്മത്തെ വൃത്തിയുള്ളതും തിളക്കമുള്ളതും ആക്കും. വീട്ടിൽ ഉണ്ടാക്കുന്ന ഫേസ് മാസ്ക്കുകളിലും ഹെയർ ട്രീറ്റ്മെന്റുകളിലും ഇത് ചേർക്കാറുണ്ട്. മെഴുക് കലർത്തി പാദങ്ങളിൽ പുരട്ടുന്നത് വിണ്ടുകീറിയ കാൽ സുഖപ്പെടുത്താൻ സഹായിക്കുന്നു.
അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യൂറോപ്പ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും സസ്യ എണ്ണയായി ഉപയോഗിക്കാൻ ശുദ്ധമായ കടുകെണ്ണ അനുവദനീയമല്ല കാരണം, ഇതിൽ എരുസിക് ആസിഡ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഫാറ്റി ആസിഡാണ്, ഇത് ഹൃദയാരോഗ്യത്തിൽ പ്രതികൂലമായി ബാധിക്കുമെന്നാണ് പറയുന്നത്.
കടുകെണ്ണ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ചർമ്മത്തിന് അത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ചർമ്മത്തിൽ ചെറിയ അളവിൽ പ്രയോഗിച്ച് പാച്ച് ടെസ്റ്റ് നടത്തുക. ചുവപ്പ് നിറമോ ചൊറിച്ചലോ ഉണ്ടാവുന്നുണ്ടോ എന്ന് അറിയാൻ 24 മണിക്കൂർ കാത്തിരിക്കുക.












Click it and Unblock the Notifications