ഓറഞ്ച് തൊലി, മഞ്ഞൾ, തേൻ; ഇതുപോലെ ഫേസ്പാക്ക് ഉണ്ടാക്കി നോക്കൂ; മുഖം തിളങ്ങും!
നല്ല തിളക്കമുള്ള ചർമ്മം ലഭിക്കാൻ ഒരുപാട് പണം ചെലവഴിക്കുകയൊന്നും വേണ്ട.. നമ്മുടെ വീട്ടിൽ തന്നെയുണ്ട് മാർഗങ്ങൾ. പൈസ ചെലവ് ആക്കാതെ തന്നെ ആരോഗ്യത്തിന് ദോഷം ചെയ്യാത്ത ചില ഫേസ്പാക്കാണ് ഇവിടെ പറയുന്നത്. പ്രധാനമായും വേണ്ടത് ഓറഞ്ചിന്റെ തൊലിയാണ്.
ഓറഞ്ചിന്റെ കാര്യത്തിൽ ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി ഓറഞ്ച് തൊലിയിലാണ്. ഓറഞ്ചിന്റെ തൊലിയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി ഫേസ്പാക്കിൽ ഉപയോഗിക്കുന്നത് നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് തെളിഞ്ഞതും തിളക്കമുള്ളതുമായി ചർമ്മം നൽകാൻ സഹായിക്കും.

ഓറഞ്ച് തൊലി പൊടി രൂപത്തിൽ ഉപയോഗിക്കുന്നതാണ് നല്ലത്. അതിനായി ആദ്യം തൊലി വെയിലത്ത് ഉണക്കി പൊടിച്ച് എടുക്കാം. അടുത്ത ആറ് മാസത്തേക്ക് നിങ്ങൾ ഇത് എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിച്ച് ഫേസ് പാക്ക് ഉണ്ടാക്കാൻ ഉപയോഗിക്കാം. ഓറഞ്ച് തൊലി കൊണ്ട് ഫേസ് പാക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം..
1. ഓറഞ്ച് തൊലി പൊടിയും നാരങ്ങയും ചേർത്ത ഫേസ്പാക്ക്: ഈ ഫേസ്പാക്ക് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ഒന്നാണ്. രണ്ട് ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിയെടുത്ത് അതിൽ കുറച്ച് നാരങ്ങ നീര് ചേർക്കുക. ഇതിലേക്ക് ഒരു ടീ സ്പൂൺ ചന്ദന പൊടി ചേർക്കാം. മിനിസമുള്ള പേസ്റ്റാക്കണം. മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ ശേഷം കഴുകി കളയുക. ചർമ്മത്തിന് തിളക്കം ലഭിക്കുന്നതാണ്,. എണ്ണമയമുള്ള , മുഖക്കുരു ഉള്ളവർക്കും ഇത് ഉപയോഗിക്കാം. മുഖക്കുരു ഉണ്ടെങ്കിൽ കൂടുതൽ ഓറഞ്ച് തൊലി പൊടിയും നാരങ്ങ നീരും ചേർക്കണം.
2. ഓറഞ്ച് താെലി മഞ്ഞൾ, തേൻ ഫേസ്മാസ്ക്ക്: ഈ ഫേസ്മാസ്ക്ക് ഉപയോഗിച്ച് കട്ടിയുള്ള ടാൻ നീക്കം ചെയ്യാൻ സാധിക്കും, 1 ടീ സ്പൂൺ ഓറഞ്ച് തൊലി പൊടി, ഒരു നുള്ള് മഞ്ഞൾ, 1 ടീസ്പൂണ് പ്രകൃതിദത്ത തേൻ എന്നിവ എടുക്കുക.
ശേഷം എല്ലാം നന്നായി മിക്സ് ചെയ്ത് പേസ്റ്റാക്കി മാറ്റുക. മുഖത്തും കഴുത്തിലും ഇത് പുരട്ടാം. 5 മുതൽ പത്ത് മിനിറ്റ് വരെ വെയ്ക്കാം. ശേഷം മൃദുമായ ക്ലെൻസർ അല്ലെങ്കിൽ റോസ് വാട്ടർ ഉപയോഗിച്ച് കഴുകുക. മുഖക്കുരു ഉള്ളവർ ഈ പാക്ക് ഉപയോഗിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ മുഖക്കുരു സ്കിൻ ഫേസ് പാക്ക് ഉപയോഗിച്ച് ഇത് ചെയ്യാം












Click it and Unblock the Notifications