Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്തെ ചുളിവും കറുത്തപാടും കാണാൻപോലും ഉണ്ടാവില്ല; പപ്പായ ഇതുപോലെ ഒന്ന് മുഖത്ത് പുരട്ടിക്കൊടുക്കൂ

പപ്പായയുടെ ആരോ​ഗ്യ​ഗുണങ്ങൾ നമുക്ക് അറിയാവുന്നതാണല്ലോ. പപ്പായയിൽ പോഷകങ്ങളും ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ പ്രായത്തിലുള്ളവർക്കും ​ഗുണകരവുമാണ്. പപ്പായ പതിവായി കഴിക്കുന്നത് ആരോ​ഗ്യകരമായ ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതാണ്. പപ്പായ ചർമ്മത്തിനും നല്ലതാണ്.

അതുകൊണ്ടാണ് സ്‌ക്രബുകളും മാസ്‌ക്കുകളും പോലുള്ള നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ പപ്പായ സത്ത് ചേർക്കുന്നത്. വാസ്തവത്തിൽ, ഏറ്റവും പ്രചാരമുള്ള ഫേഷ്യലുകളിൽ ഒന്നാണ് പപ്പായ ഫേഷ്യൽ. മിക്കവാറും ഫ്രൂട്ട് ഫേഷ്യൽ വിഭാഗത്തിൽ കൂടുതൽ ആളുകളും ആവശ്യപ്പെടുന്നത് പപ്പായ ഫേഷ്യൽ ആയിരിക്കും. കാരണം അതിന്റെ മികച്ച എക്സ്ഫോളിയേറ്റിംഗും ചർമ്മത്തിന് തിളക്കവും നൽകുന്നു.

pappaya

ചർമ്മത്തിന് പപ്പായയുടെ ഗുണങ്ങൾ

പപ്പായ നിങ്ങളുടെ ചർമ്മത്തിന് മികച്ചതാണ്, അവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ മുഖത്ത് പുരട്ടുകയോ ചെയ്യുന്നത് മികച്ച ഫലങ്ങൾ നൽകും. ഒരു കഷ്ണം പപ്പായ മുഖത്ത് ഉരസുകയോ ചതച്ച പപ്പായ മുഖത്ത് പുരട്ടുകയോ ചെയ്യുന്നത് ചർമ്മത്തിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാനും സഹായകമാണ്. നിങ്ങളുടെ ചർമ്മത്തിന് പപ്പായയ്ക്ക് ചെയ്യാൻ കഴിയുന്നത് ഇതാ.

ചുളിവുകൾ കുറയ്ക്കും: നിങ്ങളുടെ ചർമ്മത്തിൽ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വളരെ വേ​​ഗം കണ്ടുതുടങ്ങിയെങ്കിൽ പപ്പായ ഉപയോ​ഗിച്ചോളൂ. ഈ പ്രശ്നം പരിഹരിക്കാൻ ആന്റി ഓക്സൈഡ് ആവശ്യമാണ്. പപ്പായയിൽ ആന്റി ഓക്സിഡന്റ് ലൈക്കോപീൻ ധാരാളം ഉണ്ട്. ഇത് ചുളിവുകളും വരകളും ഇല്ലാതാക്കാൻ സഹായകമാകും. ഇലാസ്തികത മെച്ചപ്പെടുത്താനും അത് വഴി മിനുസമാർന്ന ചർമ്മം ലഭിക്കാനും സഹായകമാകും.

ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു: ഫിസിക്കൽ എക്സ്ഫോളിയേറ്റുകൾ വളരെ കഠിനമായിരിക്കും, പ്രത്യേകിച്ച് സെൻസിറ്റീവ് ചർമം ഉള്ളവർക്ക്. പഴുത്തതു ചതച്ചെടുത്തുമായ പപ്പായ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ മൃതകോശങ്ങളെ മൃദുവായി നീക്കം ചെയ്യും. ഈ മൈൽഡ് എക്സ്ഫോളിയേറ്റർ ചർമ്മത്തിലെ അഴുക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നു. ഇത് നിങ്ങൾക്ക് മിനുസമാർന്നതും തിളക്കമുള്ളതുമായ
ചർമ്മം നൽകുന്നു. ‌

ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു: ചർമ്മത്തിൽ കറുത്ത പാടുകളും കറുത്ത കുത്തുകളും സാധാരണമാണ്. പപ്പായ കൊണ്ട് ഇതിന് പരിഹാരം ഉണ്ടാക്കാം. തേനിൽ കലർത്തി കറുത്തപാടുകളിൽ തേച്ച് കൊടുക്കാം. വീട്ടിൽ എങ്ങനെ പപ്പായ കൊണ്ട് ഫേഷ്യൽ തയ്യാറാക്കാം.

1 ടേബിൾസ്പൂൺ പപ്പായ, 2 ടേബിൾസ്പൂൺ പാൽ എന്നിവയാണ് ആവശ്യം. ഒരു വൃത്തിയുള്ള പാത്രത്തിൽ, ചതച്ച പപ്പായയും പാലും ചേർത്ത് നന്നായി ഇളക്കുക. നിങ്ങളുടെ വിരലുകൾ ഉപയോഗിച്ച് മുഖത്ത് മുഴുവൻ പുരട്ടി ഏകദേശം 1-2 മിനിറ്റ് നന്നായി മസാജ് ചെയ്യുക, ചർമ്മം നന്നായി വൃത്തിയാക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+