Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖക്കുരുവും മാറും, ചർമ്മത്തിൽ ചുളിവും ഉണ്ടാവില്ല; യുവത്വമുള്ള ചർമ്മത്തിന് ഐസ് ക്യൂബ് മാത്രം മതി

നല്ല തിളക്കമുള്ള, പ്രായം തോന്നിക്കാത്ത ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. നിങ്ങളുടെ ചർമ്മം മികച്ചത് ആക്കുന്നതിനായി നിങ്ങൾക്ക് ഉപയോഗിക്കാവുന്ന എണ്ണമറ്റ പരിഹാരങ്ങളുണ്ട്. അതിൽ ഒന്നാണ് നിങ്ങളുടെ മുഖത്ത് ഐസ് ഉപയോഗിക്കുക എന്നത്. മൃദുവും തിളങ്ങുന്നതുമായ ചർമ്മം നേടാൻ ഇത് നിങ്ങളെ സഹായിക്കും.

ഐസ് ഉപയോ​ഗിക്കുന്നത് മുഖക്കുരു, മങ്ങിയ ചർമ്മം, കറുത്ത വൃത്തങ്ങൾ തുടങ്ങിയ നിരവധി ചർമ്മസംരക്ഷണ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നതാണ്. ഇത് വീക്കം കുറയ്ക്കുന്നതിനും മുഖത്ത് അമിതമായ എണ്ണ ഉൽപാദനം കുറയ്ക്കുന്നതിനും സഹായിക്കും. മുഖത്ത് ഐസ് പുരട്ടുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ആരോഗ്യകരമായ തിളക്കം നൽകാനും സഹായിക്കും. മുഖത്ത് ഐസ് ഉപയോഗിക്കുന്നത് ഒരു മികച്ച ചർമ്മസംരക്ഷണ വഴി ആണ്. എന്തൊക്കെയാണ് ​ഗുണങ്ങൾ എന്ന് അറിയാം.

skin

മുഖത്ത് ഐസ് ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ

മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്നു: ഐസിൻ്റെ ആൻ്റി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു കുറയ്ക്കുന്നതിനും പാടുകൾ ഇല്ലാതാക്കാ4നും സഹായിക്കും . ഇത് ചർമ്മത്തിലെ സുഷിരങ്ങളുടെ എണ്ണം കുറയ്ക്കുകയും വീക്കമുള്ള ചർമ്മത്തെ ശമിപ്പിക്കുകയും ചെയ്യും. കൂടാതെ, മുഖക്കുരു കാരണം ഉണ്ടാകുന്ന ചുവപ്പ് കുറയ്ക്കാനും ചർമ്മം തിളങ്ങാനും സഹായിക്കുന്നു.

തിളങ്ങുന്ന ചർമ്മം: നിങ്ങളുടെ ചർമ്മത്തിൽ നിറ വ്യത്യാസം ഉണെങ്കിൽ ആ ഭാ​ഗത്ത് ഐസ് കാെണ്ട് തടവി കൊടുക്കുന്നത് നല്ലതാണ്. ചർമ്മത്തിൻ്റെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ചർമ്മത്തിലെ ഓക്സിജൻ്റെ അളവ് വർദ്ധിക്കുകയും വിറ്റാമിനുകളുടെയും ധാതുക്കളുടെയും മതിയായ വിതരണവും മെച്ചപ്പെട്ട രക്തചംക്രമണത്തിൻ്റെ ഫലമായി ചർമ്മത്തിന് തിളക്കം ഉണ്ടാവും.

ചർമ്മത്തിന് പ്രായം തോന്നുന്നത് തടയുന്നു: നിങ്ങളുടെ ചർമ്മത്തിന് പ്രായം കാണിക്കുന്നത് ഇല്ലാതാക്കാൻ ഐസ് ക്യൂബ് കൊണ്ട് തടവുന്നത് സഹായിക്കും. അകാല വാർദ്ധ്യകം ചർമ്മത്തിൽ തോന്നാതിരിക്കാൻ ഐസ് ക്യൂബ് കൊണ്ട് മുഖത്ത് പതിയെ തടവി കൊടുക്കുന്നത് നല്ലതാണ്. യുവത്വമുള്ളതുമായ ചർമ്മം ലഭിക്കും.‌

ഡാർക്ക് സർക്കിളുകൾ കുറയ്ക്കുന്നു: ഐസ് ക്യൂബുകൾ ഉപയോഗിച്ച് ഡാർക്ക് സർക്കിളുകൾ ഇല്ലാതാക്കം. ഏറ്റവും മികച്ച രീതിയാണ്. ഡാർക്ക് സർക്കിളുകളെ ഇല്ലാതാക്കാനും പഫ്നെസ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

എക്സ്ഫോളിയേഷൻ: ഐസ് ക്യൂബ് കൊണ്ട് ചർമ്മത്തിന് ഏറ്റവും മികച്ചതും കാര്യക്ഷമവുമായ പ്രകൃതിദത്ത എക്സ്ഫോളിയേഷൻ ലഭിക്കും. ചർമ്മത്തിലെ സുഷിരങ്ങൾ കുറയ്ക്കാനും മുഖക്കുരു ഭേദമാക്കാനും , വീക്കം കുറയ്ക്കാനും ഉൾപ്പെടെ ചർമ്മത്തിൽ ഐസ് മൃദുവായി തടവുന്നത് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+