Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖക്കുരു കാരണം മുഖത്തിന്റെ ഭം​ഗി പോയോ? രാത്രി കിടക്കും മുമ്പ് 5 മിനിറ്റ് ബദാം ഓയിൽ കൊണ്ട് മസാജ് ചെയ്തോളൂ

മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും ഇല്ലാത്ത മുഖമാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു മാർ​ഗത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. എല്ലാ ദിവസവും രാത്രി അഞ്ച് മിനിറ്റ് ബദാം ഓയിൽ ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യുന്നത് നിങ്ങളുടെ മുഖത്ത് അത്ഭുതങ്ങൾ തീർക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?

ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ , വിറ്റാമിൻ ഇ, എന്നിവയാൽ സമ്പന്നമാണ് ബദാം ഓയിൽ. ഇത് പ്രകൃതി ദത്തമായ മോയ്സ്ചറൈസറാണ്. ബദാം ഓയിൽ കൊണ്ട് മസാജ് ചെയ്യുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും. തിളക്കമുള്ളതും ആരോ​ഗ്യകരവുമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും രക്ത ചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യും.

almonds

ബദാം ഓയിലിന്റെ എമോലിയന്റ് ഗുണങ്ങൾ ചർമ്മത്തെ പോഷിപ്പിക്കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു, ഇത് നിങ്ങളുടെ ചർമ്മം സിൽക്കിയും മിനുസമാർന്നതുമാക്കുന്നു.

കൂടാതെ ബ​ദാം ഓയിൽ ഉപയോ​ഗിച്ച് നിങ്ങളുടെ മുഖം ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് ചുളിവുകളും വരകളും കുറയ്ക്കാൻ സഹായിക്കും. ചർമ്മത്തിന്റെ പൊതുവായ ആരോ​ഗ്യത്തിനും ബദാം ഓയിൽ മസാജ് ​ഗുണം ചെയ്യും. അത് കൊണ്ട് എല്ലാ ദിവസവും രാത്രി വെറും അഞ്ച് മിനിറ്റ് ബദാം ഓയിൽ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ചർമ്മ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം..

മുഖക്കുരു കുറയ്ക്കും: ബ​ദാം ഓയിൽ അതിന്റെ മൃദുലവും ആന്റി ഓക്സിഡന്റും ഉള്ള ​ഗുണങ്ങൾ കാരണം. ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ സഹായകമാണ്. ചർമ്മത്തിലെ അധികം സെബം ഇല്ലാതാക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യും.

തിളങ്ങുന്ന ചർമ്മം: ബ​ദാം ഓയിൽ ദിവസവും ഉപയോ​ഗിച്ചാൽ ചർമ്മത്തിന്റെ സ്വാഭാവിക സൗന്ദര്യവും തിളക്കവും വർദ്ധിപ്പിക്കാന്ഡ കഴിയുമെന്നാണ് പറയുന്നത്. വൈറ്റമിൻ ഇയുടെ തിളക്കമുള്ള ​ഗുണങ്ങൾ കാരണം ചർമ്മം മഞ്ഞ നിറഞ്ഞതും യുവത്വമുള്ളതുമായി കാണപ്പെടുന്നു. കൂടാതെ ബദാം ഓയിലിലെ പോഷകങ്ങൾ ചർമ്മത്തെ മൃദുവാക്കുകയും സിൽക്കി ആക്കുകയും ചെയ്യുന്നു.

സൂര്യാഘാതം കുറയ്ക്കുന്നു: ബദാം ഓയിലിൽ വിറ്റാമിൻ ഇ കൂടുതലായതിനാൽ സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സൂര്യതാപം തടയാനും സഹായിക്കുന്നതാണ്. ഇത് നീണ്ട അൾട്രാ വയലറ്റ് എക്സ്പോഷർ‌ മൂലം ഉണ്ടാകുന്ന സൂര്യതാപത്തിന്റെ ഫലങ്ങൾ കുറയ്ക്കുമെന്നുമാണ് പറയുന്നത്.

മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കും: ഉയർന്ന വിറ്റാമിൻ ഇ കണ്ടന്റ് ഉള്ളത് കാരണം ബദാം ഓയിൽ പാടുകൾ കുറയ്ക്കാൻ സഹായിക്കും. മുഖക്കുരുവിൻ പാട് ഇല്ലാതാക്കുകയും കൊളാജന്റെ ഉൽപാദനം കൂട്ടുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+