സിനിമ താരങ്ങളെ പോലെ മുഖം തിളങ്ങണോ?കാപ്പിപ്പൊടി മാസ്കുണ്ടെങ്കിൽ എല്ലാം എളുപ്പം, ഇങ്ങനെ ഉപയോഗിക്കൂ
കാപ്പി കുടിക്കുന്നത് മാത്രമല്ല ആരോഗ്യപ്രദം, കാപ്പി മുഖത്ത് പുരട്ടുന്നതും ആരോഗ്യകരം തന്നെ. കാപ്പി പൊടി ഫേസ്മാസ്കുകൾ മുഖം തിളങ്ങാൻ സഹായിക്കും. രക്തചംക്രമണം വർധിപ്പിച്ച് മുഖത്തെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ ഇവ ഉത്തമമാണ്. ഇന്ന് കാപ്പി കൊണ്ട് തയ്യാറാക്കുന്ന ചില മാസ്കുകൾ പരിചയപ്പെടാം
കാപ്പിയും തേനും ചേർത്തുള്ള മാസ്ക്
ഒരു ടേൂിൾ സ്പൂൺ കാപ്പിപ്പൊടിയും ഒരു ടേബിൾ സ്പൂൺ തേനുമാണ് ഇത് തയ്യാറാക്കാൻ ആവശ്യം. ഈ രണ്ട് ചേരുവകളും നന്നായി യോജിപ്പിച്ചെടുക്കാം. ഇതിന് ശേഷം മുഖത്ത് തേച്ച് കൊടുത്ത് നന്നായി മസാജ് ചെയ്യാം. കണ്ണിന് ചുറ്റുമുള്ള ഭാഗത്ത് പുരട്ടേണ്ടതില്ല. ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുഖം മൃദുവാക്കാൻ ഈ മാസ്ക് നിങ്ങളെ സഹായിക്കും. മാത്രമല്ല മുഖത്തെ ചുളിവുകളും കറുത്ത പാടുകളും ഇല്ലാതാക്കും.

കാപ്പിപ്പൊടിയും പാലും ചേർത്തുള്ള ഫേസ് മാസ്ക്
ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ പാൽ എന്നിവയാണ് മാസ്ക് തയ്യാറാക്കാൻ ആവശ്യം. നന്നായി യോജിപ്പിച്ചെടുക്കുക. 10 മിതൽ 15 മിനിറ്റോളം മുഖത്ത് തേച്ച് വെയ്ക്കാം. മുഖം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. മുഖത്തെ അഴുക്കുകൾ നീക്കം ചെയ്ത് മുഖം വൃത്തിയാകാനും തിളങ്ങാനും ഈ മാസ്ക് സഹായിക്കും.
കാപ്പിയും മഞ്ഞളും യോഗേർട്ടും
ചർമ്മം വെളുക്കാൻ ഈ മാസ്ക് ബെസ്റ്റാണ്. മഞ്ഞളിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. കൂടാതെ ഇവയിൽ വിറ്റാമിൻ സിയും ധാരാളം അ
വളരെ എളുപ്പത്തിൽ തന്നെ ഈ മാസ്ക് തയ്യാറാക്കാം. ഇതിനായി ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി, ഒരു ടേബിൾ സ്പൂൺ മഞ്ഞൾ, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ എടുക്കാം. യോജിപ്പിച്ചെടുത്തതിന് ശേഷം മുഖം മുഴുവനും തേച്ച് പിടിപ്പിക്കാം. ഏകദേശം 20 മിനിറ്റോളം വെച്ചതിന് ശേഷം ഇത് കഴുകികളയാം. കഴുകി കളയാനായി അൽപം ചൂടുവെള്ളം ഉപയോഗിക്കാം. ഈ സമയത്ത് മുഖം വൃത്താകൃതിയിൽ നന്നായി മസാജ് ചെയ്ത് കൊടുക്കാം.
കാപ്പിപ്പൊടിയും ചെറുനാരങ്ങയും
ഒരു ടേബിൾ സ്പൂൺ കാപ്പി, ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര എന്നിവ നന്നായി യോജിപ്പെടുത്ത് മുഖത്തും കഴുത്തിലും മസാജ് ചെയ്ത് കൊടി്കകാം. ഏകദേശം 15 മിനിറ്റോളം തേച്ച് വെച്ചതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകികളയാം. മുഖത്തെ മൃതകോശങ്ങളെ ഉത്തേജിപ്പിക്കാനും പുതിയ കോശങ്ങളുടെ വളർച്ചയ്ക്കും ഈ മാസ്ക് ഉത്തമമാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications