Get Updates
Get notified of breaking news, exclusive insights, and must-see stories!

കുളിക്കുമ്പോൾ ഇത്തിരി ചന്ദനത്തൈലം, രശ്മിക പോലും പറയുന്നു; അതിന് കാരണം ഉണ്ട്..

ചന്ദന തൈലത്തിന് ഒരുപാട് ​ഗുണങ്ങളുണ്ട്. സു​ഗന്ധവും ഔഷധ ദ ​ഗുണവും ഉള്ളത് കൊണ്ട് തന്നെ പല സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളിലും ചന്ദന തൈലം ഉപയോ​ഗിക്കാറുമുണ്ട്. കുളിക്കാൻ ചന്ദന തൈലം അടങ്ങിയ ഉല്പന്നങ്ങൾ ഉപയോ​ഗിക്കുമ്പോൾ ചർമ്മത്തിന് ആരോ​ഗ്യവും തിളക്കവും ലഭിക്കുന്നു. ഇത് മാത്രമല്ല ചന്ദനത്തിന് പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാനുള്ള കഴിവുമുണ്ട്.

അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ അതിന്റെ ആന്റി മൈക്രോബയൽ ​ഗുണങ്ങൾ ചർമ്മത്തിന്റെ ആരോ​ഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും തണുപ്പ് കാലത്ത് ചനന്ദനൈ തൈലം ശരീര സംരക്ഷണത്തിന് സഹായിക്കും.

Skin

ആന്റി മൈക്രോബയൽ ​ഗുണങ്ങൾ കാരണം കാലങ്ങളായി ചന്ദന തൈലം പല ഉലപ്ന്നങ്ങളിലും ഉപയോ​ഗിക്കുന്നുണ്ട്. ബാക്ടീരിയകളെയും മറ്റ് സൂക്ഷ്മാണുക്കളെയും ഉന്മൂലനം ചെയ്യുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട സസ്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ചന്​ദന തൈലം അടങ്ങിയ ഷവർ ജെല്ലുകളും സോപ്പുകളും ചർമ്മത്തിന് നല്ലതാണ്. ഇത് മൃദുവായതും തിളക്കമുള്ളതുമായ ചർമ്മത്തിന് ​ഗുണം ചെയ്യും.

ചന്ദന തൈലവും അതിന്റെ സത്തയും തന്റെ ചർമ്മത്തിന് നൽകിയ ​ഗുണങ്ങളെക്കുറിച്ച് നടി രശ്മിക മന്ദാന പറഞ്ഞിരുന്നു. താൻ ചെറുപ്പം മുതൽക്ക് തന്നെ ചന്ദന തൈലം അടങ്ങിയ സോപ്പുകൾ ഉപയോ​ഗിച്ചിരുന്നുവെന്നാണ് രശ്മിക പറയുന്നത്. പലരും ചന്ദത്തിന്റെ സത്ത അടങ്ങിയ പ്രൊഡക്റ്റുകൾ‌ ഉപയോ​ഗിക്കാറുണ്ട്. ചന്ദന തൈലത്തിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചർമ്മ പോഷണം: ചന്ദന തൈലം ശൈത്യകാലത്ത് ചർമ്മത്തിന് സംരക്ഷണം നൽകും. നിങ്ങൾ കുളിക്കുമ്പോൾ ചന്ദന തൈലം ഉപയോ​ഗിക്കുകയാണെങ്കിൽ ചർമ്മത്തിലെ ഈർപ്പത്തിന്റെ അളവ് നിയന്ത്രിക്കാനും ചർമ്മം വരണ്ട് പോകുന്നത് തടയാനും ചർമ്മം മൃദുലമാക്കാനും സഹായിക്കും. ചന്ദന തൈലം ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും നിങ്ങൾക്ക് ഉന്മേഷം നൽകുകയും ചെയ്യുന്നു.

സു​ഗന്ധം നൽകും: ചന്ദനത്തിന്റെ മണം വളരെ നല്ലൊരു മണമാണ്. കുളിക്കുമ്പോൾ ചന്ദന തൈലം ഉപോയ​ഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ​ഗുണം മാത്രമല്ല നല്ല മണവും നൽകും. ചന്ദന എണ്ണയുടെ സുഗന്ധ ഗുണങ്ങൾ നിങ്ങൾക്ക് മികച്ച മാനസികാവസ്ഥ നൽകും. . സിന്തറ്റിക് സുഗന്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി, ചന്ദന തൈലത്തിന് സവിശേഷവും സൂക്ഷ്മവുമായ ഒരു സുഗന്ധമുണ്ട്. കുളിച്ചതിന് ശേഷവും സ്വാഭാവിക സുഗന്ധം ചർമ്മത്തിൽ നിലനിർത്താൻ ചന്ദന തൈലം സഹായിക്കും. ഇത് ദിവസം മുഴുവൻ ഉന്മേഷദായകവും മനോഹരവുമായ മണം നൽകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+