വരണ്ട ചര്‍മമാണോ? മുഖം മസാജ് ചെയ്യാന്‍ മികച്ച എണ്ണകള്‍: മുഖക്കുരുവും പേടിക്കേണ്ട
മുഖത്ത് എണ്ണ ഉപയോഗിക്കുന്നത് ചര്‍മ്മ സുഷിരങ്ങള്‍ അടയാനും മുഖക്കുരു ഉണ്ടാകാനും കാരണമാകുമെന്ന ഭയം പലരിലുമുണ്ട്. എന്നാല്‍ ശരിയായ ഫേഷ്യല്‍ ഓയില്‍ തിരഞ്ഞെടുത്താല്‍ മുഖകാന്തി വര്‍ധിപ്പിക്കാന്‍ കഴിയും. എന്നാല്‍ ചര്‍മ്മത്തിന്റെ പ്രകൃതം അനുസരിച്ച് ശരിയായ ഓയില്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിക്കാനും അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ഫേഷ്യല്‍ ഓയിലുകളുടെ ഗുണങ്ങള്‍
ഫേഷ്യല്‍ ഓയിലുകള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളും ചര്‍മ്മത്തെ പോഷിപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു. ഈര്‍പ്പം ചര്‍മ്മത്തിനുള്ളില്‍ തന്നെ നിലനിര്‍ത്തുന്നതിലൂടെ ചര്‍മ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയും ഇരിക്കാന്‍ ഇവ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ സ്വഭാവം മനസ്സിലാക്കി ശരിയായ ഓയില്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ നല്ല തിളക്കം സ്വാഭാവികമായി തന്നെ നേടിയെടുക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

ഇന്ത്യന്‍ ചര്‍മ്മത്തിന് അനുയോജ്യമായ മൂന്ന് പ്രധാന ഓയിലുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഏറ്റവും സുരക്ഷിതമായ എണ്ണയാണ് സ്‌ക്വാലീന്‍ ഓയില്‍. വളരെ ഭാരം കുറഞ്ഞതും ചര്‍മ്മ സുഷിരങ്ങള്‍ അടച്ചുപിടിക്കാത്തതുമായ ഒന്നായതിനാല്‍ എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കും മുഖക്കുരു വരാന്‍ സാധ്യതയുള്ളവര്‍ക്കും ഇത് ഏറെ അനുയോജ്യമാണ്. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്കും ഭയമില്ലാതെ ഇത് ഉപയോഗിക്കാം. എന്നാല്‍ ഈ ഓയില്‍ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുമെങ്കിലും വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഇത് മതിയായ അളവില്‍ മോയ്‌സ്ചറൈസിംഗ് നല്‍കിയെന്ന് വരില്ല. അങ്ങനെയുള്ളവര്‍ ഇതിനൊപ്പം മറ്റ് മോയ്‌സ്ചറൈസറുകള്‍ കൂടി ഉപയോഗിക്കേണ്ടി വരും.
മറ്റൊരു പ്രധാന ഓയില്‍ റോസ്ഹിപ്പ് ഓയിലാണ്. മുഖക്കുരു വരാന്‍ സാധ്യതയുള്ള ചര്‍മ്മത്തിന് ഇത് ഗുണകരമാണെന്ന് മാത്രമല്ല, മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. സ്‌ക്വാലീന്‍ ഓയിലിനെ അപേക്ഷിച്ച് അല്പം കൂടി കട്ടിയുള്ളതാണെങ്കിലും ചര്‍മ്മത്തിന് ഇത് നല്ലൊരു തിളക്കം നല്‍കുന്നു. എന്നാല്‍ അമിതമായി സെന്‍സിറ്റീവ് ആയ ചര്‍മ്മമുള്ളവരില്‍ ഈ ഓയില്‍ നേരിയ അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം എന്നതിനാല്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ശൈത്യകാലത്തും വരണ്ട കാലാവസ്ഥയിലും ചര്‍മ്മം സംരക്ഷിക്കാന്‍ ഏറ്റവും മികച്ചത് ജോജോബ ഓയിലാണെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. ചര്‍മ്മത്തിന്റെ പുറം പാളിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. എന്നിരുന്നാലും, ഈര്‍പ്പമുള്ള കാലാവസ്ഥയിലും വേനല്‍ക്കാലത്തും ഇത് ഉപയോഗിക്കുന്നത് മുഖം അമിതമായി എണ്ണമയമുള്ളതാക്കാന്‍ ഇടയാക്കും. അതിനാല്‍ വരണ്ടതോ കോമ്പിനേഷന്‍ ചര്‍മ്മമോ ഉള്ളവര്‍ തണുപ്പുകാലത്ത് മാത്രം ജോജോബ ഓയില്‍ ഉപയോഗിക്കുന്നതാണ് ഉചിതം. വളരെ എണ്ണമയമുള്ള ചര്‍മ്മക്കാര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.












Click it and Unblock the Notifications