Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്തനും മധുരക്കിഴങ്ങും.. തീര്‍ന്നില്ല; മുഖക്കുരു എന്നന്നേക്കുമായി മാറ്റണോ..? ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ഇന്നത്തെ കാലത്ത് ഒരുപാട് പേര്‍ അഭിമുഖീകരിക്കുന്ന ഒരു പൊതുവായ ചര്‍മ്മ പ്രശ്‌നമാണ് മുഖക്കുരു. ചര്‍മ്മം നമ്മള്‍ കരുതുന്നത്ര ആരോഗ്യകരമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് മുഖക്കുരു. ഇത് ഹ്രസ്വ കാലത്തേക്ക് നമ്മുടെ രൂപത്തെ ബാധിക്കുക മാത്രമല്ല, കൈകാര്യം ചെയ്തില്ലെങ്കില്‍ മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ പലതരത്തിലുള്ള മാര്‍ഗങ്ങളുണ്ട്.

എന്നാല്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലാ പരിശ്രമങ്ങളും പാഴായേക്കാം. നിങ്ങളുടെ പോഷകാഹാരം നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്നതെന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണക്രമം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, നിലവിലുള്ള ആരോഗ്യസ്ഥിതികള്‍ (പി സി ഒ എസ് പോലുള്ളവ), സമ്മര്‍ദ്ദം, പാരമ്പര്യം മുതലായവ വിവിധ ഘടകങ്ങള്‍ മുഖക്കുരുവിന് കാരണമാകാം.

Skin Care Tips

നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമല്ലാത്ത ചില സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ നെഗറ്റീവ് പ്രതികരണത്തിന് കാരണമാവുകയും മുഖക്കുരു രൂപത്തില്‍ പ്രകടമാവുകയും ചെയ്യും. പുറംവശത്ത് ചര്‍മ്മം വൃത്തിയായി സൂക്ഷിക്കുന്നത് പ്രധാനമാണ്. അതോടൊപ്പം നിങ്ങളുടെ ഭക്ഷണക്രമത്തിലും ശ്രദ്ധിക്കണം. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുഖക്കുരു പൊട്ടിപ്പുറപ്പെടുന്നതിനെതിരെ പോരാടാനും സഹായിക്കും.

മുഖക്കുരുവിനെ ചെറുക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. പയര്‍വര്‍ഗങ്ങള്‍ ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഇവക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്. അതിനാല്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തുന്നു. ഇതാകട്ടെ, മുഖക്കുരുവിന്റെ സാധ്യത കുറയ്ക്കും.

മധുരക്കിഴങ്ങില്‍ റെറ്റിനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനെതിരെ പോരാടുന്നതിന് അനുയോജ്യമായ ഒരു വിറ്റാമിന്‍ എ ഡെറിവേറ്റീവാണ്. മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇ എന്നിവ നിങ്ങളുടെ ചര്‍മ്മത്തിന് നല്ലതാണ്. മത്തങ്ങ പോലുള്ള സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കും. ബീന്‍സ്, കൂണ്‍, ഓട്സ് എന്നിവയിലും സിങ്ക് കൂടുതലാണ്.

പപ്പായയില്‍ മുഖക്കുരു തടയാന്‍ കഴിയുന്ന ഒരു തരം ദഹന എന്‍സൈമായ പപ്പൈന്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദീര്‍ഘകാല ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കൊളാജന്‍ നിലനിര്‍ത്താനും പപ്പായ സഹായിക്കുന്നു. ഇളനീരും മുഖക്കുരുവിന് എതിരെ പോരാടാന്‍ സഹായിക്കും. ഇതിന്റെ ആന്റിമൈക്രോബയല്‍, ആന്റിഫംഗല്‍ ഗുണങ്ങളാണ് മുഖക്കുരുവിനെ ഇല്ലാതാക്കുന്നത്.

ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. തങ്ങാവെള്ളത്തിന് നിങ്ങളുടെ ചര്‍മ്മത്തിന് ധാരാളം ഗുണങ്ങളുണ്ട്. കറ്റാര്‍ വാഴയ്ക്ക് പ്രധാനപ്പെട്ട ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ വളരെക്കാലമായി ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നു. ചര്‍മ്മത്തില്‍ പുരട്ടുന്നതിന് പുറമെ ജ്യൂസ് രൂപത്തിലും ഇത് കഴിക്കാം.

ഈ ഡിറ്റോക്‌സ് പാനീയം നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മ്മം നല്‍കുകയും പൊട്ടല്‍ തടയുകയും ചെയ്യും. അതേസമയം ഏതൊക്കെ ഭക്ഷണങ്ങളാണ് മുഖക്കുരുവിന് കാരണമാകുന്നത് എന്നും മനസിലാക്കേണ്ടതുണ്ട്. വറുത്ത ഭക്ഷണങ്ങള്‍, എരിവുള്ള ഭക്ഷണങ്ങള്‍, വൈറ്റ് ബ്രെഡ്, മദ്യം, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ മുതലായവ ഹോര്‍മോണ്‍ ബാലന്‍സ് തടസപ്പെടുത്തുകയും ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യും.

സ്വാഭാവികമായി ഇവ മുഖക്കുരുവിന് കാരണമാകും. ചില ആളുകള്‍ക്ക് പാല്‍ ഉപഭോഗം പോലും പ്രശ്‌നം സൃഷ്ടിക്കും. ശുദ്ധമായ ചര്‍മ്മത്തിന് ഉപ്പ് കഴിക്കുന്നത് കുറയ്ക്കാനും വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. വേനല്‍ക്കാലത്ത്, മാമ്പഴം കഴിക്കുന്നത് പലപ്പോഴും മുഖക്കുരുവിനുള്ള സാധ്യത വര്‍ധിപ്പിക്കും. മുഖക്കുരുവിന് കാരണമാകുകയും അതില്ലാതാക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് ധാരണ കിട്ടിയല്ലോ. ഇനി ഡയറ്റില്‍ ശ്രദ്ധിച്ച് മുഖക്കുരുവിനെ തുരത്താനുള്ള ശ്രമം നടത്തി നോക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+