ചർമ്മം തൂങ്ങിനിൽക്കുന്നുണ്ടോ? തിളക്കവും പോയോ? വെറും വയറ്റിൽ പപ്പായ ഇങ്ങനെ കഴിച്ചുനോക്കൂ..
ഒട്ടുമിക്ക ആളുകൾക്കും പപ്പായ കഴിക്കാൻ ഇഷ്ടമായിരിക്കും. ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള പഴം കൂടിയാണ് പപ്പായ. എന്നാൽ നിങ്ങൾ വെറും വയറ്റിൽ പപ്പായ കഴിച്ചിട്ടുണ്ടോ, വെറും വയറ്റിൽ പപ്പായ കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാമോ? വിറ്റാമിനുകളായ സി, ബി, ഇ പൊട്ടാസ്യം, ഫൈബർ, ആന്റി ഓക്സിഡന്റുകൾ, എൻസൈമുകൾ എന്നിയ പപ്പായയിൽ അടങ്ങിയിടുണ്ട്. പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് കൂടുതൽ ഗുണങ്ങൾ നൽകുമെന്നാണ് പറയുന്നത്. വിശദമായി അറിയാം.
പ്രായമാകുന്നത് തടയാൻ സഹായിക്കുന്നു: ആരോഗ്യവും തിളങ്ങുന്നതുമായ ചർമ്മത്തിന്, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്താവുന്നതാണ്. ഇത് വിറ്റാമിൻ എ, വിറ്റാമിൻ സി, കൂടാതെ വിറ്റാമിൻ ഇ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇതിൽ വളരെ വലിയ അളവിൽ ആൻ്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ നല്ല ഇറുക്കമുള്ളതാക്കുക്കയും തിളക്കമുള്ളതാക്കുകയും ചെയ്യും. ചുളിവുകൾ , തൂങ്ങൽ, മങ്ങിയ ചർമ്മം എന്നിവ ഇത് തടയും.

പ്രമേഹ രോഗികൾക്ക് അത്യുത്തമം: പപ്പായ മധുരമുള്ളാതാണെങ്കിലും പ്രമേഹം ഉള്ളവർക്കും അത് വരാൻ സാധ്യത ഉള്ളവർക്ക് ആ സാധ്യത കുറയ്ക്കാനും പപ്പായ വളരെ നല്ലതാണ്. ഇതിലെ മധുരം സ്വാഭാവികമായ മധുരമാണ്. മറ്റ് പഴങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ കുറഞ്ഞ പഞ്ചസാരയും കുറഞ്ഞ ഗ്ലൂക്കോസിന്റെ അളവുമാണ്.
കണ്ണുകളുടെ ആരോഗ്യത്തിന്: ഇതിൽ വിറ്റാമിൻ എ.ും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വൃക്കയുടെ ആരോഗ്യത്തിന്: പപ്പായ വൃക്കയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇത് വൃക്കകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന വിഷ വസ്തുക്കളെ ശുദ്ധീകരിക്കുകയും രക്തത്തിൽ യൂറിക് ആസിഡ്
അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
ദഹനത്തെ സഹായിക്കുകയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു: ദഹനത്തിനായി സഹായിക്കുന്ന പപ്പൈൻ എന്ന എൻസൈ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ദഹനപ്രക്രിയയെ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു. പപ്പായയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു.
മെച്ചപ്പെട്ട ഹൃദയാരോഗ്യം: ആന്റി ഓക്സിഡന്റുകളാലും ഫൈറ്റോ കെമിക്കലുകളാലും സമ്പന്നമാ. പപ്പായ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താനും നിങ്ങളുടെ വഴിയിൽ വന്നേക്കാവുന്ന ഹൃദ്രോഗങ്ങളെ ചെറുക്കാനും സഹായിക്കും.












Click it and Unblock the Notifications