Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ട മുതൽ ഓറഞ്ച് വരെ; തിളങ്ങുന്ന ചർമ്മമാണ് കൊതിക്കുന്നതെങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം ഇവ..

എല്ലാവരും എപ്പോഴും കൊതിക്കുന്നത് തിളങ്ങുന്ന ചർമ്മം ആണ്. ഇതിന് വേണ്ടി പല വഴികളും പരീക്ഷിച്ചും കാണും. എന്നിട്ടും നിങ്ങളുടെ ചർമ്മത്തിന് ഒരു മാറ്റവും ഇല്ലാത്ത നിരാശയിലാണ് നിങ്ങളെങ്കിൽ ഇനി പറയാൻ പോകുന്ന കാര്യം ഒന്ന് പരീക്ഷിച്ച് നോക്കൂ. നിങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ ചർമ്മത്തിൽ മാറ്റം കാണാം.

ദിവസവും എട്ട് മുതൽ 10 ​ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനും ആരോ​ഗ്യകരമായ ചർമ്മം നൽകാനും സഹായിക്കുമെന്നത് എല്ലാവർക്കുമറിയാമല്ലോ. എന്നാൽ വെള്ളം മാത്രമല്ല, നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകാൻ സാഹയിക്കുന്ന ചില ഭക്ഷ്യവസ്തുക്കളുമുണ്ട്. നിങ്ങളുടെ ദൈനം​ദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണ സാധനങ്ങളെക്കുറിച്ചാണ് പറയുന്നത്.

tip

1. സ്ട്രോബറി: മികച്ച ഒരു പഴമാണ്. ഇത് ചർമ്മത്തിന് ഒന്നിലധികം വിധത്തിൽ ​ഗുണം ചെയ്യുന്നു. ഇതിൽ ഫ്രൂട്ട് കോഎൻസൈ ക്യൂ 10 ധാരാളമുണ്ട്. ഇത് ഫ്രീ റാഡിക്കൽ നാശത്തെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ ചർമ്മത്തിന് പ്രായം തോന്നിക്കുന്നിന്റെ വേ​ഗത കുറയ്ക്കാൻ സഹായിക്കും.

സെല്ലുലാർ ഊർജ്ജ ഉൽപാദനത്തിന്റെ കഴിവും നിരക്കും വർദ്ധിക്കും. ആൽഫ - ഹൈഡ്രോക്സിൽ ആസിഡിന്റെ ഉയർന്ന അളവിലുള്ള ഈ പഴം ചർമ്മത്തിലെ മൃതകോശങ്ങളെ അകറ്റാനും ശരീരത്തിലെ കൊളാജൻ നിർമ്മിക്കാനും സഹായിക്കുന്നു. സ്ട്രോബറിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.

തക്കാളി: നിങ്ങളുടെ ഭക്ഷണത്തിൽ തക്കാളി ഉൾപ്പെടുത്തിയാൽ ചില ​ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ കൊളാജന്റെ കണ്ടന്റ് വർദ്ധിപ്പിക്കുന്നു.
അങ്ങനെ ചർമ്മം തൂങ്ങിനിൽക്കുന്നത് തടയുന്നു. തക്കാളിയിൽ ഉയർന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ചുളിവും വരകളും ഇല്ലാതാക്കാൻ സഹായിക്കുന്നു. മുഖക്കുരു മാറാനും സഹായിക്കും.

ഓറഞ്ച്: സ്ട്രോബെറിക്ക് പുറമെ ആന്റി ഓക്സിഡന്റുകൾ വളരെ കൂടുതലുള്ള മറ്റൊരു പഴമാണ് ഓറഞ്ച്. ഇവ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ വീക്കം പോലെയുള്ള അവസ്ഥകളെ തടയാൻ സഹായിക്കും. വിറ്റാമിനിൻ സി, വിറ്റാമിൻ ഇ, ഇരുമ്പ് എന്നിവയുടെ ആ​ഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് തിളക്കമുള്ള നിറവും നൽകും.

മുട്ട: മുട്ട ചർമ്മത്തിന് ഏറെ ​ഗുണം ചെയ്യും. അവ ചർമ്മത്തെ മൃദുവാക്കാനും ഈർപ്പമുള്ളതാക്കാനും സഹായിക്കും. പുതിയ ചർമ്മ കോശങ്ങളുടെ ഉത്പാദത്തിന് സഹായിക്കുന്ന അമിനോ ആസിഡുകൾ ഇതിൽ ഉണ്ട്. മുട്ടയിൽ അടങ്ങിയിട്ടുള്ള രണ്ട് പ്രധാന ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ ചർമ്മത്തിന് ​ഗുണം ചെയ്യും. മുഖത്തെ വരകളും പാടുകളും കുരുക്കളും ഇല്ലാതാക്കാൻ സഹായിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+