മുഖക്കുരുവും ചുളിവും മാറ്റാം.. എന്തിന് വെറുതെ പാര്‍ലറില്‍ പോയി കാശ് കളയണം; തേങ്ങാപ്പാല്‍ മതിയല്ലോ
ചര്‍മ്മ സംരക്ഷണത്തിനായി വലിയ ഒരു തുക ബ്യൂട്ടി പാര്‍ലറിലും വിപണിയിലെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുമായി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ കൈയിലെ കാശിന് അനുസരിച്ചായിരിക്കും ഇതിന്റെ സ്ഥിരമായ ഉപയോഗം ഉണ്ടാകുക. ഇത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും പ്രകൃതിദത്ത പരിഹാരങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ചര്‍മ്മസംരക്ഷണത്തിന് നമ്മളെ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത മാര്‍ഗങ്ങളുണ്ട്.
എന്നാല്‍ അത്തരം ഓപ്ഷനുകളില്‍ അധികം ആരും പറഞ്ഞ് കേള്‍ക്കാത്ത ഒന്നാണ് തേങ്ങാപ്പാല്‍. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന തേങ്ങയില്‍ നിന്നെടുക്കുന്ന പാല്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും നല്ല കൂട്ടാളിയാണ് എന്ന് പലര്‍ക്കും അറിയില്ല. തേങ്ങാപ്പാലില്‍ ആരോഗ്യകരമായ പൂരിത ഫാറ്റി ആസിഡുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും വിറ്റാമിന്‍ സി, ഇ എന്നിവയുടെ സാന്നിധ്യവും തേങ്ങാപ്പാലില്‍ ഉണ്ട്.

ഇത് ചര്‍മ്മത്തെ ചെറുപ്പമായി നിലനിര്‍ത്തുന്നു. ചര്‍മ്മ സംരക്ഷണത്തില്‍ തേങ്ങാപ്പാല്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നല്ലേ. അതിലേക്കാണ് ഇനി കടക്കാന്‍ പോകുന്നത്. നിങ്ങളുടെ മേക്കപ്പ് നീക്കം ചെയ്യുന്നതിനായി വരണ്ട ചര്‍മ്മത്തിന് ഒരു ക്ലെന്‍സറായി തേങ്ങാപ്പാല്‍ ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ തേങ്ങാപ്പാലില്‍ രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് കുറച്ച് മിനിറ്റ് മസാജ് ചെയ്യുക.
തുടര്‍ന്ന് നനഞ്ഞ കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് തുടയ്ക്കുക. നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമാണെങ്കില്‍ ഇത് ഒരു ക്ലെന്‍സറായി പ്രവര്‍ത്തിക്കുകയും തിളങ്ങുന്ന ചര്‍മ്മം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിന് സഹായകമാകുന്നത്. കൂടാതെ തേങ്ങാപ്പാല്‍ ആന്റിഓക്സിഡന്റുകളാലും സമ്പുഷ്ടമാണ്.
ഇത് വരകള്‍, ചുളിവുകള്‍, പ്രായത്തിന്റെ പാടുകള്‍ എന്നിവ പോലുള്ള വാര്‍ധക്യത്തിന്റെ ദൃശ്യമായ ലക്ഷണങ്ങള്‍ വൈകിപ്പിക്കും. തേങ്ങാപ്പാല്‍ കൊണ്ടുണ്ടാക്കുന്ന ഫേസ്മാസ്‌കും ഫലപ്രദമാണ്. ബദാം പൊടിച്ച് തേങ്ങാപ്പാലില്‍ മിക്സ് ചെയ്ത് സ്‌ക്രബ് ആയോ മാസ്‌ക് ആയോ ഉപയോഗിക്കാം. കൂടാതെ തേങ്ങാപ്പാല്‍, ഗോതമ്പ് തവിട്, ബദാം, തേന്‍ എന്നിവ ചേര്‍ത്തും നിങ്ങള്‍ക്ക് ഫേസ്മാസ്‌ക് ഉണ്ടാക്കാം.
ഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാലും രണ്ട് ടീസ്പൂണ്‍ ഗോതമ്പ് തവിടും ഒരു ടീസ്പൂണ്‍ പൊടിച്ച ബദാമും തേനും കലര്‍ത്താം. കണ്ണിന്റെയും ചുണ്ടിന്റെയും ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം നല്ല വെള്ളത്തില്‍ കഴുകി കളയുക.












Click it and Unblock the Notifications