മുഖം തിളങ്ങാൻ ടിപ്പ് വേണോ? മുൾട്ടാണി മിട്ടി കൊണ്ട് ഫേസ് പാക്ക്..വീട്ടിൽ തന്നെ തയ്യാറാക്കാം
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് മുൾട്ടാണി മിട്ടി. ഇവയിൽ മഗ്നീഷ്യം, സിലിക്ക, കാൽസ്യം തുടങ്ങി പലവിധ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എല്ലാവിധ ചർമ്മങ്ങൾക്കും ഉപയോഗിക്കാമെന്നതാണ് മറ്റൊരു ഗുണം. പക്ഷെ എങ്ങനെ ഇവ ഉപയോഗിക്കണമെന്നത് പലർക്കും അറിവുണ്ടാകില്ല. അതുകൊണ്ട് തന്നെ മുൾട്ടാണി മിട്ടി ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില ഫേസ്മാസ്കുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്. നോക്കാം?
മുൾട്ടാണി മിട്ടിയും തേനും ചേർത്തുള്ള ഫേസ് പാക്ക്
വരണ്ട ചർമ്മം ഉള്ളവർക്ക് ഏറ്റവും യോജിച്ച ഫേസ് മാസ്ക് ആണിത്. രണ്ട് ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടേബിൾ സ്പൂൺ തേൻ, പാൽ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കേണ്ടത്. എല്ലാം നന്നായി യോജിപ്പിച്ചെടുത്തതിന് ശേഷം മുഖത്ത് തേച്ച് വെക്കാം. ഏകദേശം 15-20 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഈ ഫേസ് പാക്ക് ചർമ്മത്തിന് ജലാംശം ലഭിക്കാൻ സഹായിക്കും. കൂടാതെ ചർമ്മം മൃദുവാകാനും ഇത് നല്ലതാണ്.

മുൾട്ടാണി മിട്ടിയും യോഗേർട്ടും ചേർത്ത് തയ്യാറാക്കാം
ചർമ്മത്തിലെ ടാൻ മാറ്റണോ? എങ്കിൽ ധൈര്യമായി ഈ ഫേസ് മാസ്ക് ഉപയോഗിക്കാം. ചർമ്മത്തിൽ സൂര്യാഘാതം മൂലം ഉണ്ടായ കരിവാളിപ്പൊക്കെ മാറ്റാൻ ഈ പാക്ക് നല്ലതാണ്. മാസ്ക് തയ്യാറാക്കാൻ രണ്ട് ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീര്, യോഗേർട്ട് എന്നിവയാണ് ആവശ്യം. നന്നായി യോജിപ്പിച്ചെടുത്ത് മുഖത്ത് തേക്കാം. 20 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
മുൾട്ടാണി മിട്ടിയും പനിനീരും കൊണ്ടൊരു പ്രയോഗം
എണ്ണമയമുള്ള ചർമ്മത്തിന് ഏറ്റവും മികച്ചതാണ് ഈ പാക്കേജ്. ഇത് മുഖത്തെ എണ്ണമയം ഇല്ലാതാക്കി മുഖക്കരുവിന് കാരണമാകുന്ന ബാക്ടീരിയികളെ തടയുന്നു. മാസ്ക് തയ്യാറാക്കുന്നതിനായി രണ്ട് ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയിൽ ഒരു ടീ സ്പൂൺ വേപ്പില പൊടിയും അൽപം പനിനീരും ചേർത്ത് കൊടുക്കാം. യോജിപ്പിച്ചെടുത്ത് മുഖത്ത് തേച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. തണുത്തവെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.
മുൾട്ടാണി മിട്ടിയും തക്കാളി നീരും തേനും
മുഖത്ത് നല്ല നിറം ലഭിക്കാൻ ഈ പാക്കേജ് ഉപയോഗിക്കാം. മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനോടൊപ്പം മുഖത്തിന് തിളക്കം നൽകാനും ഈ മാസ്ക് സഹായിക്കും. രണ്ട് ടേബിൾ സ്പൂൾ മുൾട്ടാണി മിട്ടി, ഒരു ടേബിൾ സ്പൂൺ തേൻ, തക്കാളി നീരി എന്നിവ യോജിപ്പിച്ചാണ് മുഖത്ത് പുരട്ടേണ്ടത്. 20 മിനിറ്റോളം തേച്ചാൽ തന്നെ മികച്ച ?ഫലം ലഭിക്കും.
മുൾട്ടാണി മിട്ടി കറ്റാർവാഴ
ചർമ്മത്തിന് തിളക്കം കിട്ടാനും മുഖത്തെ രക്തചംക്രമണം വേഗത്തിലാക്കാനും ഈ മാസ്ക് സഹായിക്കും. മാസ്ക് തയ്യാറാക്കാൻ രണ്ട് ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയും ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും എടുക്കാം. ഇതിലേക്ക് ഒരു നുള്ള് മഞ്ഞപ്പൊടി കൂടി ചേർത്ത് കൊടുക്കണം. ഈ മാസ്ക് മുഖത്തും കഴുത്തിലുമൊക്കെ തേച്ച് കൊടുക്കാം. ഏകദേശം 15-20 മിനിറ്റ് കഴിഞ്ഞ് ചൂട് വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications