ഫേഷ്യൽ ചെയ്യാറുണ്ടോ, മാസത്തിൽ എത്ര വട്ടം ചെയ്യണം? മുഖം തിളങ്ങുമോ? വിശദമായി അറിയാം
പലർക്കും സംശയമുള്ള കാര്യമാണ് ഫേഷ്യൽ ചെയ്തത് കൊണ്ട് കാര്യമുണ്ടോ എന്ന്. ചർമ്മം കൂടുതൽ വൃത്തിയുള്ളതും തിളക്കവുമുള്ളതും ആക്കാൻ മാസത്തിലൊരിക്കൽ ഫേഷ്യൽ ചെയ്യുന്നത് പ്രധാനമാണ്. ഡീപ് ക്ലീനിംഗ്, എക്സ്ഫോളിയേറ്റ്, മോയ്സ്ചറൈസിംഗ് എന്നിവയിലൂടെ ചർമ്മത്തിൽ നിന്ന് മൃത കോശങ്ങൾ, എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യപ്പെടും. ഇത് ചർമ്മത്തിന് ഉന്മേഷം നൽകും. രക്ത ചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യും. മുഖത്തിന് നിറവും തിളക്കവും നൽകും.
സമ്മർദ്ദം ചർമ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് കൊണ്ട് മുഖത്തെ സമ്മർദ്ദം കുറയ്ക്കുന്നത് പൊതുവേ ഗുണം ചെയ്യും.
ഫേഷ്യൽ ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്താൻ നിങ്ങളെ സഹായിക്കും, മാസത്തിലൊരിക്കൽ ഫേഷ്യൽ ചെയ്യുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചാണ് പറയുന്നത്.

നിങ്ങളുടെ ചർമ്മം വൃത്തിയാക്കാൻ സഹായിക്കുന്നു: മുഖത്തിന്റെ സൗന്ദര്യത്തിന് പല മാർഗങ്ങളും നമ്മൾ വീട്ടിൽ തന്നെ ചെയ്ത് നോക്കാറില്ലേ. എന്നാൽ ഇടയ്ക്ക് ഫേഷ്യൽ ചെയ്യുന്നത്. മുഖത്തിന് മാെത്തത്തിൽ വൃത്തിയും മോയ്സ്ചറൈസിംഗും നൽകുമെന്ന് നിങ്ങൾക്കറിയാമോ? കൂടാതെ, ഫേഷ്യൽ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ ചർമ്മത്തിന്റെ തരം മനസ്സിലാക്കുകയും അതിന് ശേഷം യോജിച്ച ഫേഷ്യൽ ചെയ്യുകയും വേണം.
രക്തചംക്രമണം വർദ്ധിപ്പിക്കുന്നു: മുഖത്തെ രക്തചംക്രമണം സാധാരണ ഫേഷ്യൽ വഴി പ്രോത്സാഹിപ്പിക്കാനാകും. മസാജ് രക്തചംക്രമണം മെച്ചപ്പെടുത്തും. മുഖത്തിന് പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നു, ആരോഗ്യമുള്ള കോശങ്ങളെയും തിളക്കമുള്ള മുഖത്തെയും പിന്തുണയ്ക്കുന്നു.
നിങ്ങളുടെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കും: മുഖത്ത് ഉണ്ടാവുന്ന അഴുക്കും തെറ്റായ ജീവിത ശൈലി കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രായം ആകുമ്പോൾ ഉണ്ടാകുന്ന ചർമ്മത്തിന്റെ ചുളിവുമൊക്കെ ഫേഷ്യൽ വഴി പുനരുജ്ജീവിപ്പിക്കാൻ കഴിയും. അത് കാെണ്ട് ഇടയ്ക്ക് ഫേഷ്യൽ ചെയ്യാവുന്നതാണ്.
ചർമ്മത്തെ വിഷവിമുക്തമാക്കും: ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിന് ഇത് സഹായകമാണ്. പ്രത്യേകിച്ച് അഴുക്ക് ഇല്ലാതാക്കുന്നതിന് സഹായിക്കും. ആൻ്റി ഓക്‌സിഡൻ്റ് സമ്പുഷ്ടമായ ക്രീമുകൾ, കടൽ ഉപ്പ്, ഹെർബൽ എക്സ്ട്രാക്‌റ്റുകൾ, എണ്ണകൾ എന്നിവ ഉപയോഗിച്ച് ചർമ്മത്തെ വിഷാംശം ഇല്ലാതാക്കാനും യുവത്വവും തിളക്കവും വീണ്ടെടുക്കാനും ഫേഷ്യൽ സഹായിക്കും.
പ്രായം തോന്നാതിരിക്കാൻ: ഇടയ്ക്കിടെ മസാജും ഫേഷ്യലും ചെയ്യുന്നത് കൊളാജൻ്റെ രൂപീകരണം പ്രോത്സാഹിപ്പിക്കും, കോശങ്ങളുടെ പുനരുജ്ജീവനം വർദ്ധിപ്പിക്കുന്നതിലൂടെയും ചുളിവുകൾ കുറയ്ക്കുന്നതിലൂടെയും നിങ്ങളെ ചെറുപ്പമായി തോന്നിപ്പിക്കും. അപ്പോൾ അനുയോജ്യമായ ഫേഷ്യൽ തിരഞ്ഞെടുക്കുക.












Click it and Unblock the Notifications