ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം, മുഖം വെട്ടിത്തിളങ്ങും; ഇതൊന്ന് ഉപയോഗിച്ച് നോക്കൂ
മാറിയ ജീവിതശൈലിയും കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം പലപ്പോഴും ചര്‍മ്മ സംരക്ഷണത്തിന് സമയം കിട്ടിയെന്ന് വരില്ല. ജോലി തിരക്ക് കൂടിയായാല്‍ പിന്നെ പറയുകയും വേണ്ട. ഇക്കാരണം കൊണ്ട് തന്നെ പലരും നിരാശയിലായിരിക്കും. ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയിലും നിരവധി ഉപാധികള്‍ ചര്‍മ്മ സംരക്ഷണവുമായി ബന്ധപ്പെട്ട് ലഭ്യമാണ്.
എന്നാല്‍ ചിലരെങ്കിലും ഇതെല്ലാം ഒന്ന് പരീക്ഷിച്ച് നോക്കാന്‍ ആശങ്കയുള്ളവരായിരിക്കും. പാര്‍ശ്വഫലങ്ങളെ കുറിച്ച് ഓര്‍ത്ത് തന്നെയായിരിക്കും എല്ലാവരും ഇതിന് മടി കാണിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് ധൈര്യപൂര്‍വം പരീക്ഷിക്കാവുന്ന ഒന്നാണ് ഭൃംഗരാജ് ഓയില്‍ അഥവാ കയ്യോന്നി എണ്ണ. കയ്യോന്നി എണ്ണ മുടി സംരക്ഷണത്തിന് എന്ന പോലെ തന്നെ ചര്‍മ്മ സംരക്ഷണത്തിലും അത്ഭുതം കാണിക്കുന്നു.

കയ്യോന്നി എണ്ണയിലെ ആന്റി - ഇന്‍ഫ്ലമേറ്ററി, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ എക്സിമ, സോറിയാസിസ് പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ബാധിത പ്രദേശങ്ങളില്‍ കയ്യോന്നി എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് ആശ്വാസം നല്‍കുകയും ചര്‍മ്മത്തിന്റെ രോഗശാന്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കയ്യോന്നി എണ്ണയിലെ ആന്റി - ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ മുഖക്കുരുവിന് സാധ്യതയുള്ള ചര്‍മ്മമുള്ളവര്‍ക്കും ഗുണകരമാണ്.
ഇത് മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും കുറയ്ക്കുകയും പാടുകള്‍ മായ്ക്കാനും നിങ്ങളുടെ ചര്‍മ്മം വ്യക്തവും ആരോഗ്യകരവുമാക്കാന്‍ സഹായിക്കുന്നു. കയ്യോന്നി എണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. അകാല വാര്‍ധക്യത്തെ തടയാന്‍ സഹായിക്കും. ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാനും കയ്യോന്നി എണ്ണയുടെ ഉപയോഗം കൊണ്ട് സാധിക്കും.
കയ്യോന്നി എണ്ണ പരമ്പരാഗതമായി മുറിവുണക്കാന്‍ ഉപയോഗിക്കുന്നു. ഇതിന്റെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ അണുബാധകള്‍ തടയാന്‍ സഹായിക്കുന്നു. മികച്ചൊരു സ്ട്രസ് ബസ്റ്ററായും ഇത് പ്രവര്‍ത്തിക്കുന്നു. കയ്യോന്നി എണ്ണ തലയോട്ടിയില്‍ മസാജ് ചെയ്യുമ്പോള്‍ ശാന്തതയും തണുപ്പും നല്‍കുന്നു. ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. സമ്മര്‍ദ്ദം കുറയ്ക്കുന്നത് ആരോഗ്യമുള്ള മുടിക്കും ചര്‍മ്മത്തിനും കാരണമാകും. ആയുര്‍വേദത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന പ്രകൃതിദത്ത ഔഷധമാണ് കയ്യോന്നി എണ്ണ. മുടി, ചര്‍മ്മം എന്നിവയെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തേയും കയ്യോന്നി എണ്ണയെ പ്രോത്സാഹിപ്പിക്കുന്നു.












Click it and Unblock the Notifications