Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരീരഭാരം കുറയ്ക്കാനും ചര്‍മ്മം വെട്ടിത്തിളങ്ങാനും ഒരൊറ്റ പ്രതിവിധി; പരീക്ഷിച്ച് നോക്കിയാലോ

ആരോഗ്യമുള്ള ശരീരവും സുന്ദരമായ മുഖവും ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടായിരിക്കില്ല. എന്നാല്‍ മാറിയ ജീവിതശൈലി പലപ്പോഴും ഇതിനെല്ലാം തടസമാകും. ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നതിനാലും ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും പലരിലും പൊണ്ണത്തടിക്ക് കാരണമായിട്ടുണ്ട്. സമാനമായി ജോലി തിരക്ക് കാരണം പലര്‍ക്കും ചര്‍മ്മസംരക്ഷണത്തിനും സാധിക്കാറില്ല.

ഇതെല്ലാം സ്വാഭാവികമായും ഒരാളുടെ ആത്മവിശ്വാസത്തെ പോലും ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് ആശങ്കപ്പെട്ടാല്‍ മാത്രം പോര. അതിനുള്ള പ്രതിവിധിയും കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കണം. ശരീരഭാരം കുറയ്ക്കാനും ചര്‍മ്മസംരക്ഷണത്തിനും ഒരുപോലെ നിങ്ങളെ സഹായിക്കുന്ന ഒരു ഉപാധിയുണ്ടെങ്കില്‍ അതിലും വലിയ ആശ്വാസം വേറെയില്ല അല്ലേ.

skin

അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. നമ്മുടെ വീട്ടില്‍ എല്ലാം പൊതുവെ കാണപ്പെടുന്ന ഒന്നാണ് കരിഞ്ചീരകം. ഭക്ഷണങ്ങളില്‍ സ്വാദ് കൂട്ടാന്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണിത്. എന്നാല്‍ ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. കരിഞ്ചീരകമിട്ട വെള്ളം കുടിക്കുന്നത് ഒന്നിലധികം ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ.

ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ടോക്സിനുകളും അധിക കൊഴുപ്പും തടയുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയും ചെയ്യുന്നു. ജേണല്‍ ഓഫ് ഡയബറ്റിസ് & മെറ്റബോളിക് ഡിസോര്‍ഡേഴ്സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കരിഞ്ചീരകത്തിലെ സജീവ ഘടകങ്ങള്‍ വിശപ്പും കൊഴുപ്പും നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.

ശരീരത്തിലെ ഗ്ലൈസെമിക് സൂചികയില്‍ കരിഞ്ചീരകം നല്ല സ്വാധീനം ചെലുത്തും. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രതിദിനം രണ്ട് ഗ്രാം കരിഞ്ചീരകം കഴിക്കുന്നത് ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കരിഞ്ചീരകത്തില്‍ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഇത് ശരീരത്തെ വിവിധ അണുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് തടയാന്‍ സഹായിക്കുന്നു. വിവിധ സീസണല്‍ രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് കൂടുതല്‍ സഹായിക്കുന്നു. മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കെതിരെ പോരാടാനും കരിഞ്ചീരകം സഹായിക്കും. അത് നിങ്ങളുടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് വൃത്തിയാക്കാനും സ്വാഭാവികമായി മോയ്‌സ്ചറൈസ് ചെയ്യാനും സഹായിക്കും.

വായയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. കരിഞ്ചീരകത്തില്‍ തൈമോക്വിനോണ്‍ എന്ന സജീവ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വായുടെ ആരോഗ്യവും വിവിധ ദന്തരോഗങ്ങളും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. അതേസമയം ദിവസവും കരിഞ്ചീരക വെള്ളം കുടിക്കുന്നത് അത്ര നല്ലതായിരിക്കില്ല. ഇതിന്റെ അമിതമായ ഉപഭോഗം വയറുവേദന, ഓക്കാനം തുടങ്ങിയവക്ക് കാരണമായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+