Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടയുടെ വെള്ളയും നാരങ്ങനീരും മതി; മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാം, വയസ്സ് തോന്നിക്കുകയേ ഇല്ല

ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളും വന്നുതുടങ്ങിയോ? മുഖത്തും കണ്ണിന് താഴെയും ചുണ്ടുകളിലും നെറ്റിയിലുമൊക്കെ ചർമ്മം വരണ്ടുപോകുന്ന അവസ്ഥയിലാണോ ഇതിന് പല കാരണങ്ങളു ഉണ്ടാവാം. പലപ്പോഴും ഇത് നമുക്ക് വല്ലാത്ത പ്രശ്നം ഉണ്ടാക്കും. പല കെമിക്കൽ ഉല്പന്നങ്ങളും ചുളിവുകൾ ഇല്ലാതാക്കാനായി ഉപയോ​ഗിച്ചുകാണും. എന്നാൽ ചർ‌മ്മ സംരക്ഷണത്തിന് അടുക്കളയിൽ തന്നെയുണ്ട് പരിഹാരം. പ്രകൃതിദത്ത മാർ​ഗം എന്താണെന്ന് നോക്കാം..

മുട്ടയുടെ വെള്ളയും ചെറുനാരങ്ങയും ഉപയോ​ഗിച്ച് വീട്ടിൽ‌ തന്നെ തയ്യാറാക്കുന്ന ഫേസ് നിങ്ങളുടെ മുഖത്തെ ചുളിവുകളും വരകളും ഇല്ലാതാക്കാൻ സഹായിക്കുന്നു. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചർമ്മം മുറുകുന്നതിനും ചർമ്മത്തിലെ വരകളും ചുളിവുകളും ഇല്ലാതാക്കുന്നതിനും അധിക എണ്ണ കുറയ്ക്കുന്നതിനും ഇത് സഹായകമാകുന്നതാണ്. മുഖക്കുരുവും ഇല്ലാതാക്കും. മുട്ടയുടെ വെള്ളയാണ് ഉപയോ​ഗിക്കേണ്ടത്.

mask egg

മുട്ടയുടെ വെള്ള ഉപയോ​ഗിച്ച് കൊണ്ടുള്ള മാസ്ക്: മുട്ടയുടെ വെള്ളവും നാരാങ്ങാനീരും ഉപയോ​ഗിച്ച് മാസ്ക്ക് ഉണ്ടാക്കാം. മുട്ടയുടെ മണം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന് അതിന്റേതായ ​ഗുണങ്ങളും നാരങ്ങാനീര് നിങ്ങൾക്ക് നൽകുന്നതാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയ നാരങ്ങാനീര് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കികയും അമിതമായ എണ്ണമയം ഇല്ലാതാക്കുകയും ചെയ്യും. ഇതിനൊപ്പം നിങ്ങൾക്ക് തേനും ചേർക്കാം. തേൻ ഒരു സ്വാഭാവിക ഹ്യുമെക്റ്റൻ്റായി പ്രവർത്തിക്കുന്നു, ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നത് ഉറപ്പാക്കുന്നു. ഈ മാസ്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

ഫേസ്പാക്ക് എങ്ങനെ തയ്യാറാക്കാം: വളരെ എളുപ്പത്തിൽ ഈ ഫേസ്പാക്ക് തയ്യാറാക്കാവുന്നതാണ്. മുട്ടയുടെ വെള്ളയും അര ടീസ്പൂൺ ചെറുനാരങ്ങനീരും നന്നായി കലരുന്നത് വരെ കലർത്തുക. ഇതിലേക്ക് അര ടീസ്പൂൺ തേൻ ചേർക്കാം. മിനുസമാകുന്നത് വരെ ചൂടാക്കുക. തയ്യാറായി കഴിഞ്ഞാൽ മുഖത്ത് പുരട്ടാം. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ഈ ഫേസ് പാക്ക് നിങ്ങൾക്ക് ഉപയോ​ഗിക്കാവുന്നതാണ്.

​ഗുണങ്ങൾ: വീട്ടിൽ നിന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ ഫേസ്പാക്ക് നിങ്ങൾക്ക് ധാരാളം ​ഗുണങ്ങൾ നൽകുന്നു. മുട്ടയും നാരങ്ങയും ചേർത്ത ഫേസ്പാക്ക് ഉപയോ​ഗിക്കുന്നത് നിങ്ങൾക്ക് ഇരട്ടിഫലം നൽകുന്നു. ഇത് നേർത്ത വരകൾ കുറയ്ക്കാൻ മാത്രമല്ല സഹായകമാകുന്നത്. വാർദ്ധക്യത്തിന്റെ ലക്ഷങ്ങൾ വൈകിപ്പിക്കാനും സഹായിക്കുന്നു.

യുവത്വമുള്ള ചർമ്മം നിലനിർത്താനും സഹായകമാകുന്നതാണ്. യുവത്വമുള്ള ചർമ്മം നിലനിർത്താൻ പ്രകൃതിദത്തവും ഫലപ്രദവുമായ പരിഹാരം തേടുന്നവർക്ക്, വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന് ഈ മാസ്ക് ഉറപ്പായും ഫലപ്രദമാണ്. രാസവസ്തുക്കൾ നിറഞ്ഞ വാണിജ്യ ഉൽപന്നങ്ങൾക്കു പകരം വയ്ക്കാവുന്ന ഒരു ബദൽ തന്നെയാണ്. ചർമ്മത്തിൻ്റെ ആരോഗ്യം പരിപോഷിപ്പിക്കുന്നതിൽ ഈ മാസ്ക് നിങ്ങളെ സഹായിക്കുകയും ചെയ്യും. മുഖത്തെ പാടും ചുളിവും മാറ്റാൻ ഈ മാസ്ക് തയ്യാറാക്കി ഉപയോഗിക്കാം ഫലം തീർച്ചയായും ലഭിക്കുന്നതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+