Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പി + മഞ്ഞൾ + തൈര്; വേനലിൽ മുഖം കരിവാളിക്കാതെ നോക്കാം, വീട്ടിൽ ഉണ്ടാക്കാം ഈ ഫേസ് മാസ്ക്കുകൾ

വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് ഏറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കാരണം വേനൽക്കാലത്ത് ചർമ്മത്തിന് നിറം വ്യത്യാസം വന്നേക്കാം. ചർമ്മം മങ്ങാനും വരണ്ടുപോകാനും സാധ്യതയുണ്ട്. ചർമ്മത്തിൽ ഉണ്ടാവുന്ന ടാൻ ആണ് നിങ്ങളുടെ പ്രശ്നം എങ്കിൽ അത് മാറ്റാൻ വീട്ടിൽ തന്നെ ചില മാർ​ഗങ്ങൾ ഉണ്ട്. വീട്ടിൽ തന്നെ തയ്യാറാൻ സാധിക്കുന്ന ചില മാസ്ക്കുകൾ കൊണ്ട് നിങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാം.

ഫലപ്രദമായ ഡി-ടാനിംഗ് ഗുണങ്ങളുള്ള ഒരു അറിയപ്പെടുന്ന ഘടകമാണ് കോഫി. ആന്റി ഓക്സിഡേറ്റുകളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിന്റെ നിറ വ്യത്യാസം തടയാനും പ്രായമാകുന്ന ലക്ഷണങ്ങൾ ചെറുക്കാനും സഹായിക്കുന്നു. ടാൻ നീക്കം ചെയ്യാനും തിളങ്ങുന്ന ചർമ്മം നേടാനും വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില കോഫി ഫേസ് പാക്കുകളാണ് ഇവിടെ പറയുന്നത്.

face

വീട്ടിലെ ടാനിംഗ് നീക്കം ചെയ്യുന്നതിനും തിളങ്ങുന്ന ചർമ്മം കൈവരിക്കുന്നതിനും ഫലപ്രദമായ ചില കോഫി ഫേസ് പായ്ക്കുകൾ ഇതാ. ടാൻ നീക്കം ചെയ്യാനുള്ള കോഫി ഫേസ് പായ്ക്കുകൾ:

കാപ്പി + ഒലിവ് ഓയിൽ: ഒലിവ് ഓയലിനൊപ്പം കാപ്പിയും ചേർത്ത് തയ്യാറാക്കുന്ന മാസ്ക് നിങ്ങളുടെ മുഖത്തെ കരിവാളിപ്പ് നീക്കം ചെയ്യാൻ സ​ഹായകമാകും. കാപ്പിയും ഒലിവ് ഓയിലും തുല്യ അളവിൽ എടുത്ത് ഒരു പാത്രത്തിൽ നന്നായി ഇളക്കുക. നന്നായി കലർത്തി കഴിഞ്ഞാൽ മിശ്രിതം ചർമ്മത്തിൽ തുല്യമായി പുരട്ടാം. 20 മിനിറ്റോളം ചർമ്മത്തിൽ വെച്ച ശേഷം കഴുകി കളയാം.

കാപ്പി + നാരങ്ങ: ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ കാപ്പിപ്പൊടിയും ഒരു ടേബിൾ സ്പൂൺ തേനും നാരങ്ങാനീരും എടുക്കേണ്ടതാണ്. ചേരുവകൾ ഒരുമിച്ച് കലർത്തി വിരലുകൾ കാെണ്ട് മുഖത്ത് പുരട്ടുക. ഏകദേശം 15 - 20 മിനിറ്റ് ഉണങ്ങാൻ വെയ്ക്കാം. വെള്ളം ഉപയോ​ഗിച്ച് കഴുകാം.

തേനും കാപ്പിയും: നിങ്ങളുട മുഖത്തും ശരീരത്തിലുമുള്ള ടാൻ നീക്കം ചെയ്യുന്നതിന് ഉള്ള മികച്ച ഫേസ് പാക്കാണ് ഇത്. ഈ ഫേസ് പാക്ക് തയ്യാറാക്കാൻ ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി ഒരു ടേബിൾ സ്പൂൺ തേനിൽ കലർത്തി മുഖത്ത് പുരട്ടണം. ഏകദേശം 10 - 20 മിനിറ്റ് മുഖത്ത് ഫേസ് പാക്ക് വെയ്ക്കാം. വെള്ളത്തിൽ കഴുകാം.

കാപ്പി + മഞ്ഞൾ + തൈര്: കാപ്പി, മഞ്ഞൾ, തൈര് എന്നിവയ്ക്ക് ചർമ്മത്തിന് തിളക്കം നൽകുന്ന ​ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ ടാൻ നീക്കം ചെയ്യും. ചർമ്മം തിളങ്ങുകയും ചെയ്യും. രണ്ട് ടേബിൾ സ്പൂൺ കാപ്പി, ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ തൈര് എന്നിവ ഒരു പാത്രത്തിൽ എടുക്കണം. ചേരുവകൾ ഒരുമിച്ച് കലർത്തി മുഖത്ത് പുരട്ടാം. ഉണങ്ങിയ ശേഷം കഴുകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+