Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചമാങ്ങയും, ഓട്സും പാലും കാെണ്ടാെരു ഫേസ്പാക്ക്; മുഖക്കുരുവും പോകും തിളങ്ങുകയും ചെയ്യും

നല്ല തിളക്കമുള്ള, പാടുകളില്ലാത്ത തിളങ്ങുന്ന ചർമ്മം വേണമെങ്കിൽ ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധ കൊടുത്തേ പറ്റൂ. വേനൽക്കാലത്ത് പ്രത്യേക ശ്രദ്ധ കൊടുക്കണം. ചുളിവുകൾ, വരകൾ, മുഖക്കുരു, ടാനിംഗ്, എണ്ണമയമുള്ള ചർമ്മം തുടങ്ങി നിരവധി ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ നമ്മളിൽ ഭൂരിഭാ​ഗവും അനുഭവിക്കുന്നതാണ്.. ഇതുകൂടാതെ, ചർമ്മം വരണ്ട് പോവുന്നതും ചർമ്മത്തിൻ്റെ തിളക്കം നഷ്ടപ്പെട്ടുപോകുന്നതുമൊക്കെ പ്രശ്നങ്ങളാണ്. ഇത്തരം ചർമ്മപ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ പച്ചമാങ്ങ സഹായിക്കും.

അതെ ചർമ്മ സംരക്ഷണത്തിന് അവശ്യ പോഷകങ്ങൾ പച്ച മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഈ ചർമ്മ പ്രശ്‌നങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. പച്ച മാങ്ങയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ എ, സി എന്നിവ ഇതിൽ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നതാണ്. വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും മാങ്ങ സഹായകമാകും. ചർമ്മത്തിലെ പാടുകൾ നീക്കി തെളിഞ്ഞതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ സ​ഹായിക്കുകയും ചെയ്യും.

skin

തെളിഞ്ഞതും തിളങ്ങുന്നതുമായ ചർമ്മത്തിന് മാങ്ങ എങ്ങനെ ഉപയോ​ഗിക്കാം:

തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാൻ വേനൽക്കാലത്ത് നിങ്ങൾക്ക് ഒരു പച്ച മാങ്ങ ഫേസ്പാക്ക് ഉണ്ടാക്കി ചർമ്മത്തിൽ പുരട്ടാം. ഇത് നിങ്ങളുടെ ചർമ്മ സംരക്ഷണത്തിന് സഹായകമാകും. ചർമ്മത്തിന് തിളക്കവും നിറവും ലഭിക്കാനും വരണ്ടുപോകുന്നത് തടയാനും ഇത് സഹായകമാകും. എങ്ങനെയാണ് പച്ച മാങ്ങ ഫേസ് പാക്ക് തയ്യാറാക്കേണ്ടതെന്ന് നോക്കാം.

ഓട്‌സ്, പച്ച മാങ്ങ ഫേസ് പാക്ക്

1 പച്ച മാങ്ങ, 2 - 3 ടീസ്പൂൺ ഓട്സ്, 6 - 7 ബദാം, 2 - 3 ടീസ്പൂൺ പാൽ

ഉണ്ടാക്കുന്ന വിധം:- പച്ചമാങ്ങയും ഓട്‌സും ചേർന്ന് ഫേസ്‌പാക്ക് ഉണ്ടാക്കാൻ നിങ്ങൾ ചെയ്യേണ്ടത് പച്ചമാങ്ങ, ഓട്‌സ്, ബദാം എന്നിവ നന്നായി പൊടിക്കുക . ഒരു പാത്രത്തിൽ ഇട്ട് അതിൽ പാൽ ചേർത്ത് നന്നായി ഇളക്കുക. നിങ്ങളുടെ ഫേസ് പാക്ക് തയ്യാറാണ് . നിങ്ങളുടെ മുഖത്തും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഈ പച്ച മാങ്ങ ഫേസ് പാക്ക് പുരട്ടാം . ഇത് 15 മിനിറ്റ് ചർമ്മത്തിൽ പുരട്ടുക, അതിനുശേഷം വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ 2 മുതൽ 3 തവണ വരെ ഈ പായ്ക്ക് ഉപയോ​ഗിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+