Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ട്രെച്ച് മാര്‍ക്കുകളെ ഇനി മറക്കാം; വീട്ടിലുണ്ട് പോംവഴി, ഫലമുറപ്പ്..!!

ശരീരത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. സ്ത്രീകള്‍ പ്രത്യേകിച്ച് സ്‌ട്രെച്ച് മാര്‍ക്കുകള്‍ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചായിരിക്കും ആലോചിക്കുന്നത്. കാരണം ഗര്‍ഭധാരണത്തിന് പിന്നാലെ എല്ലാ സ്ത്രീകളിലും വയറില്‍ സ്‌ട്രെച്ച് മാര്‍ക്ക് കാണപ്പെടുന്നു. സാധാരണയായി ഇവ കോസ്‌മെറ്റിക് നടപടി ക്രമങ്ങളിലൂടെയാണ് പലരും നീക്കം ചെയ്യുന്നത്.

എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി സ്ട്രെച്ച് മാര്‍ക്കുകള്‍ ലഘൂകരിക്കാനും ഇല്ലാതാക്കാനും കഴിയും. അതേസമയം അതിന് ചര്‍മ്മ സംരക്ഷണത്തിന്റെ സ്ഥിരമായ ഒരു ചിട്ട ആവശ്യമാണ് എന്ന് മറക്കരുത്. രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യവര്‍ധക ചികിത്സകള്‍ ചിലപ്പോള്‍ പ്രതികൂലമായി തീരാം. അതിനാല്‍ തന്നെ സ്‌ട്രെച്ച് മാര്‍ക്ക് കളയാനായി വീട്ടിലിരുന്ന് തന്നെ എന്ത് ചെയ്യാന്‍ പറ്റും എന്ന് നോക്കാം.

SKIN

നാരങ്ങയില്‍ സ്വാഭാവികമായും ഒരു അസിഡിക് ഘടകം ഉള്‍പ്പെടുന്നു. ഇത് പാടുകള്‍ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നു. അതേസമയം കുക്കുമ്പര്‍ ജ്യൂസ് നിങ്ങളുടെ ചര്‍മ്മത്തിന് ശാന്തവും സ്വാഭാവികവുമായ രൂപം നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കവും നല്‍കും. നാരങ്ങ നീരും കുക്കുമ്പര്‍ ജ്യൂസും തുല്യ അളവില്‍ ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കുക.

ഇത് സ്‌ട്രെച്ച് മാര്‍ക്കുള്ളിടത്ത് പുരട്ടി ചര്‍മ്മം ആഗിരണം ചെയ്യുന്നത് വരെ കാത്തിരിക്കുക. ഏകദേശം 10 മിനിറ്റ് നേരം ഇങ്ങനെ വെച്ച ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. സ്‌ട്രെച്ച് മാര്‍ക്കുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു വസ്തുവാണ് ആപ്രിക്കോട്ട്. മൂന്ന് ആപ്രിക്കോട്ട് ചതച്ചുണ്ടാക്കിയ പേസ്റ്റ് സ്‌ട്രെച്ച് മാര്‍ക്ക് ബാധിച്ച സ്ഥലങ്ങളില്‍ 15 മിനിറ്റ് നേരം പുരട്ടുക.

എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഒരു മാസത്തേക്ക്, ഇത് ദിവസവും ചെയ്യുക. അതോടൊപ്പം ആപ്രിക്കോട്ട് ഓയില്‍ നാരങ്ങ നീര് ഉപയോഗിച്ച് സ്‌ട്രെച്ച് മാര്‍ക്കുള്ളിടത്ത് പുരട്ടുന്നതും ഉത്തമമാണ്. ചര്‍മ്മ സംരക്ഷണത്തിന് കറ്റാര്‍ വാഴ എത്രത്തോളം ഫലപ്രദമാണ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. കറ്റാര്‍ വാഴയില്‍ നിന്നുള്ള ഫ്രഷ് ജെല്‍ സ്‌ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങളില്‍ പുരട്ടി 20 മുതല്‍ 30 മിനിറ്റ് വരെ മസാജ് ചെയ്യുക. എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. എല്ലാ ദിവസവും ഇത് ചെയ്യാം.

കൊക്കോ ബട്ടര്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാനും ഗര്‍ഭകാലത്ത് അവയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനും സഹായിക്കുന്ന ഏറ്റവും മികച്ച സാധനമാണ്. ഉറങ്ങുന്നതിനുമുമ്പ് കൊക്കോ ബട്ടര്‍ പുരട്ടി 5 മുതല്‍ 10 മിനിറ്റ് വരെ മസാജ് ചെയ്യുക. ഇത് സ്ഥിരമായി ചെയ്ത് നോക്കൂ. ഫലം കാണാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+