കണ്ണിനടിയിലും ചർമ്മത്തിലും ചുളിവുകൾ വന്നുതുടങ്ങിയോ? വെളിച്ചെണ്ണ ഈ 3 രീതിയിൽ ഉപയോഗിച്ചോളൂ...
ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? കണ്ണുകളുടെ അടിയിലും മുഖത്തും ചുളുവുകൾ കണ്ടുതുടങ്ങിയോ? വിഷമിക്കണ്ട. കണ്ണുകൾക്കടിയിൽ കാണുന്ന ചുളിവുകളും പാടുകളുമൊക്കെ മാറ്റാൻ ഉള്ള വഴിയാണ് ഇവിടെ പറയുന്നത്.
വെളിച്ചെണ്ണയാണ് ഇതിന് ആവശ്യം. നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്. സാധാരണയായി വെളിച്ചെണ്ണ നമ്മുടെ കേശസംരക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. അത് പോലെ ഇത് ചർമ്മത്തിനും ഗുണം ചെയ്യും.

ചുളിവുകളും നേർത്ത വരകളും നീക്കം ചെയ്യാൻ വെളിച്ചെണ്ണ ഉപയോഗിക്കാവുന്ന മൂന്ന് ഫലപ്രദമായ വഴികൾ നമുക്ക് പരിശോധിക്കാം.
ചുളിവുകൾ നീക്കാൻ വെളിച്ചെണ്ണ ഉപയോഗിക്കാനുള്ള 3 വഴികൾ
1. ആവണക്കെണ്ണയ്‌ക്കൊപ്പം വെളിച്ചെണ്ണ: ആൻ്റി - ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻ്റി ഓക്‌സിഡൻ്റ് കണ്ടന്റും ഉള്ളതിനാൽ ആവണക്കെണ്ണ ചർമ്മത്തെ മിനുസമാർന്നതതാക്കും. ചെറുപ്പവും, നേർത്ത വരകളും ചുളിവുകളും ഇല്ലാതെ നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ആവണക്കെണ്ണയും വെളിച്ചെണ്ണയും സംയോജിപ്പിക്കുമ്പോൾ കൊളാജൻ ഉയർന്ന അളവിൽ ഉത്പാദിപ്പിക്കപ്പെടും. ഇത് മൃദുവായ ചർമ്മം നൽകും.
ഉപയോഗിക്കേണ്ടടവിധം:
ആവണക്കെണ്ണയും വെളിച്ചെണ്ണയും രണ്ടോ മൂന്നോ തുള്ളി വീതം യോജിപ്പിക്കുക.
കൈകളിൽ എണ്ണ പുരട്ടി മുഖത്ത് മൃദുവായി മസാജ് ചെയ്യുക.
ഇത് മിശ്രിതം രാത്രി മുഴുവൻ മുഖത്ത് പുരട്ടുക, രാവിലെ സാധാരണ വെള്ളത്തിൽ മുഖം കഴുകുക.
2. നാരങ്ങാനീരിനൊപ്പം വെളിച്ചെണ്ണ : നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, കൊളാജനെ ഇല്ലാതാക്കുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിന് മിനുസം നൽകാനും സഹായിക്കും.
ഉപയോഗിക്കേണ്ട വിധം:
ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ കുറച്ച് തുള്ളി നാരങ്ങ നീര് കലർത്തുക. മിശ്രിതം പുരട്ടിയ ശേഷം രണ്ടോ മൂന്നോ മിനിറ്റ് മുഖം മസാജ് ചെയ്യാവുന്നതാണ് 15 മിനിറ്റ് വെച്ചതിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
3. ആപ്പിൾ സിഡെർ വിനെഗറും: ആപ്പിൾ സിഡെർ വിനെഗർ ചർമ്മത്തിന് ഗുണം ചെയ്യും. ചർമ്മത്തെ ടോൺ ചെയ്യുകയും അതിൻ്റെ പി എച്ച് ലെവൽ സന്തുലിതാവസ്ഥയിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നതാണ്. വെളിച്ചെണ്ണയുമായി സംയോജിപ്പിക്കുമ്പോൾ, ഈ രണ്ട് ഘടകങ്ങളും ചുളിവ് കുറയ്ക്കാൻ സഹായിക്കുന്നു.
എങ്ങനെ ഉപയോഗിക്കാം: ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ ലയിപ്പിക്കുക.
ഒരു കോട്ടൺ ബോൾ മുക്കി നിങ്ങളുടെ മുഴുവൻ മുഖത്തും കഴുത്തിലും പുരട്ടുക. ഇത് ഉണങ്ങട്ടെയ
അടുത്തതായി കയ്യിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടുക. മുഖത്ത് തേയ്ക്കാം.


Click it and Unblock the Notifications