മുഖക്കുരുവിന്റെ പാട് മാറ്റണോ...? പുതിനയില കൊണ്ടുള്ള പൊടിക്കൈകള്‍ പരീക്ഷിക്കൂ
മുഖക്കുരു പൊതുവെ എല്ലാവരും നേരിടുന്ന ഒരു സാധാരണ ചര്‍മ്മപ്രശ്‌നമാണ്. പലരും മുഖക്കുരു കൈകൊണ്ട് പൊട്ടിക്കുകയും അമര്‍ത്തി പിഴിഞ്ഞെടുക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇത് ഒരിക്കലും ശരിയായ മാര്‍ഗമല്ല. മുഖക്കുരു പോയി കഴിഞ്ഞാലും മിക്കവരിലും അതിന്റെ പാട് അവശേഷിക്കാറുണ്ട്. ഇവ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം പുതിനയിലയാണ്. സാലിസിലിക് ആസിഡിനാല്‍ സമ്പന്നമാണ് പുതിനയില.
സാലിസിലിക് ആസിഡ് ഉപയോഗിച്ചാണ് പല പാര്‍ലറുകളും മുഖക്കുരുവും പാടുകളും ചികിത്സിക്കുന്നത്. ഇത് ഒരു ആന്റി-ഇന്‍ഫ്ലമേറ്ററി ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് തിങ്ങിക്കൂടിയ ഫോളിക്കിളുകള്‍ അണ്‍ക്ലോഗ് ചെയ്ത് മുഖക്കുരു പാടുകള്‍ കുറയ്ക്കുന്നു. ഇത്തരത്തില്‍ വീട്ടില്‍ വെച്ച് തന്നെ എങ്ങനെയാണ് പുതിനയില ഉപയോഗിച്ച് മുഖക്കുരു പാട് കളയേണ്ടത് എന്ന് നോക്കാം.

പുതിനയില- മഞ്ഞള്‍ പായ്ക്ക്
10-15 പുതിന ഇലകള്‍, ഒരു നുള്ള് മഞ്ഞള്‍ എന്നിവ എടുക്കുക. പുതിനയില പൊടിച്ച് കുറച്ച് തുള്ളി വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേക്ക് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടിയ ശേഷം കുറച്ച് മിനിറ്റ് ഇരിക്കാന്‍ കൊടുക്കുക. അല്‍പസമയത്തിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
പുതിന, കുക്കുമ്പര്‍ പായ്ക്ക്
10-15 പുതിന ഇലകള്‍, ഒരു കുക്കുമ്പര്‍ എന്നിവയെടുക്കുക. കുക്കുമ്പറും പുതിനയിലയും നന്നായി അരിഞ്ഞ് ഒരു ബ്ലെന്‍ഡറില്‍ ട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ബാധിത പ്രദേശത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് നേരം മുഖത്ത് വയ്ക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
പുതിന, റോസ് വാട്ടര്‍ പായ്ക്ക്
5-10 പുതിന ഇലകള്‍, 2 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍, കടലമാവ് എന്നിവയാണ് ഇതിന് വേണ്ടത്. ആദ്യം പുതിനയില ചതച്ച് കുറച്ച് തുള്ളി റോസ് വാട്ടര്‍ ചേര്‍ക്കുക. കട്ടിയുള്ള സ്ഥിരത നല്‍കാന്‍ നിങ്ങള്‍ക്ക് അതില്‍ ചെറിയ അളവില്‍ കടലമാവ് ചേര്‍ക്കാം. ഈ പായ്ക്ക് മുഖത്ത് പുരട്ടിയ ശേഷം 30 മിനിറ്റ് നേരം വയ്ക്കുക. ഇത് കഴുകിക്കളയാന്‍ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുക.
പുതിന, ഓട്‌സ് പായ്ക്ക്
10-15 പുതിന ഇലകള്‍, 1 ടേബിള്‍ സ്പൂണ്‍ കുക്കുമ്പര്‍ പള്‍പ്പ്, 1 ടേബിള്‍സ്പൂണ്‍ ഓട്‌സ്, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍ എന്നിവയാണ് ഇതിന് ആവശ്യം. ഓട്സ് പൊടിച്ച് പുതിനയില ചതച്ചെടുക്കുക. രണ്ട് ചേരുവകളും ഒരു പാത്രത്തില്‍ യോജിപ്പിക്കുക, തുടര്‍ന്ന് തേനും കുക്കുമ്പര്‍ പള്‍പ്പും ചേര്‍ത്ത് ഇളക്കുക.
കട്ടിയുള്ളതാണെങ്കില്‍ കുറച്ച് റോസ് വാട്ടര്‍ ചേര്‍ക്കാം. ഇത് നിങ്ങളുടെ മുഖത്തിന്റെ ബാധിത ഭാഗങ്ങളില്‍ പുരട്ടുക. ഉണങ്ങാന്‍ സമയം നല്‍കിയ ശേഷം ഇത് വളരെ മൃദുവായി വെള്ളത്തില്‍ കഴുകുക.
പുതിന, നാരങ്ങ നീര് പായ്ക്ക്
10-15 പുതിന ഇലകള്‍, നാരങ്ങ നീര് എന്നിവയാണ് ഇതിന് ആവശ്യം. അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് പുതിനയില ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് തേച്ച് 15 മിനിറ്റ് നേരം വെക്കുക. അതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
പുതിനയില ഫേസ് പായ്ക്കുകള്‍ പൊതുവെ സുരക്ഷിതമാണ്. എന്നിരുന്നാലും, ചില സാഹചര്യങ്ങളില്‍ ഇത് അലര്‍ജിക്ക് കാരണമാകും. കൂടാതെ, ഫേസ് പാക്കുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നതും നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ പുതിന ഇലകള്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറുടെ നിര്‍ദേശം തേടുന്നതും നല്ലതാണ്.












Click it and Unblock the Notifications