മുഖത്തെ കറുത്തപാടും ചുളിവും പോകും; മഞ്ഞളിനൊപ്പം ഈ സാധനങ്ങൾ പ്രയോഗിച്ച് നോക്കൂ!
മഞ്ഞളിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. മുഖത്തിനും ചർമ്മത്തിനുമൊക്കെ മഞ്ഞൾ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. മഞ്ഞൾ ആന്റിസെപ്റ്റിക്ക്, ആന്റിഇഫ്ലമേറ്ററി ഗുണമുള്ള ഒന്നാണ്.
കർക്കുമിൻ എന്ന സജീവ ഘടകത്തിന്റെ സാന്നിധ്യം ആണ് ഇതിന്റെ ഗുണം നൽകുന്നത്. ഇത് വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ അതിന് മനോഹരമായ തിളക്കമുള്ള നിറം നൽകുന്നു, അതോടൊപ്പം തന്നെ നമ്മുടെ സൗന്ദര്യ സംരക്ഷണത്തിലും വലിയ പങ്കാണ് ഈ മഞ്ഞൾ വഹിക്കുന്നത്.

മുഖക്കുരു, മുഖത്തെ കറുത്തപാട്, ചുളിവുകൾ എന്നിവയ്ക്ക് ഉള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങളിൽ പ്രധാനപ്പെട്ടതാണ് മഞ്ഞൾ
നിങ്ങളുടെ ചർമ്മത്തിന് മഞ്ഞൾ നൽകുന്ന ചില ഗുണങ്ങളിതാ..
1. വരണ്ട ചർമ്മത്തിന് പരിഹാരം: അര ടീസ്പൂൺ മഞ്ഞൾ, 1 ടേബിൾസ്പൂൺ ഫ്രഷ് ക്രീം, കുറച്ച് തുള്ളി റോസ് വാട്ടർ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഫേസ് പാക്ക് ഉണ്ടാക്കാം. ഈ ഫേസ് മാസ്ക്ക് നിങ്ങളുടെ ചർമ്മത്തെ സ്വാഭാവികമായി മോയ്സ്ചറൈസ് ചെയ്യാനും മൃദുവാക്കാനും സഹായിക്കുന്നതായിരിക്കും,
2. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കും : ചർമ്മത്തിന് മഞ്ഞൾ ഗുണം ചെയ്യുന്ന ഒന്നാണ്, അത് നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾക്ക് ആവശ്യമുള്ളത് മൂന്ന് ചേരുവകൾ മാത്രം - 1 ടീസ്പൂൺ മഞ്ഞൾ, 1 ടേബിൾസ്പൂൺ തേൻ, 1 ടീസ്പൂൺ നാരങ്ങ നീര്. ഒരു ഫേസ് മാസ്ക് ഉണ്ടാക്കാൻ എല്ലാം മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ ചർമ്മത്തിൽ പുരട്ടി 20 മിനിറ്റ് അങ്ങനെ വെയ്ക്കുക. ഇളം ചൂടുള്ള വെള്ളത്തിൽ കഴുകാം. നല്ല തിളങ്ങുന്ന ചർമ്മം ലഭിക്കും.
3. മുഖക്കുരു ഇല്ലാതാക്കും: മുഖക്കുരു ചികിത്സിക്കാൻ മഞ്ഞൾപ്പൊടി സഹായിക്കുന്നു, അധിക എണ്ണ നീക്കം ചെയ്യുകയും ആന്റിമൈക്രോബയൽ ഗുണങ്ങൾ കാരണം ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. കുറച്ച് വെളിച്ചെണ്ണയിൽ മഞ്ഞൾ കലർത്തി മുഖക്കുരുവുള്ള പാടുകളുള്ള ഭാഗത്ത് പുരട്ടുക. ഇത് 15 മിനിറ്റ് വെയ്ക്കാം , എന്നിട്ട് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
4. ടാൻ നീക്കം ചെയ്യും: മഞ്ഞൾ ഉപയോഗിക്കുന്നത് സൺ ടാനിൽ നിന്ന് മുക്തി നേടാനുള്ള മികച്ച മാർഗം. 1 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടേബിൾസ്പൂൺ തക്കാളിയുടെ പേസ്റ്റ് , 1 ടേബിൾസ്പൂൺ തൈര് എന്നിവ മിക്സ് ചെയ്യുക. ടാൻ ഉള്ള ചർമ്മത്തിൽ ഇത് പുരട്ടി ഉണങ്ങിയ ശേഷം വെള്ളം ഉപോയഗിച്ച് കഴുകാം. രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യാം












Click it and Unblock the Notifications